Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്നാഹം: ബൗളിങ്ങില്‍ തിളങ്ങി ഉമേഷും സിറാജും, കൗണ്ടി ഇലവന് ബാറ്റിങ് തകര്‍ച്ച

ഡുര്‍ഹാം: കൗണ്ടി 11നെതിരായ മൂന്ന് ദിന സന്നാഹ മത്സരത്തില്‍ തിളങ്ങി ഇന്ത്യന്‍ ബൗളര്‍മാര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയ 311 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ കൗണ്ടി 11 രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 220 എന്ന നിലയിലാണ്. ഒരു വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ സ്‌കോറിനെക്കാള്‍ 91 റണ്‍സ് പിന്നിലാണ് കൗണ്ടി 11നുള്ളത്. ഓപ്പണര്‍ ഹസീബ് ഹമീദിന്റെ (112) സെഞ്ച്വറിയാണ് കൗണ്ടി 11നെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

ഇന്ത്യയുടെ ബൗളര്‍മാര്‍ ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഉമേഷ് യാദവ് 15 ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മറ്റൊരു പേസറായ മുഹമ്മദ് സിറാജ് 13 ഓവറില്‍ 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ 15 ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ശര്‍ദുല്‍ ഠാക്കൂര്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരെല്ലാം ഓരോ വിക്കറ്റും വീഴ്ത്തി. കൈവിരലിന് പരിക്കേറ്റ ആവേഷ് ഖാന് കളിക്കാനായില്ല.

india-siraj

കൗണ്ടി 11ല്‍ രണ്ട് പേര്‍ക്ക് മാത്രമാണ് 30ല്‍ കൂടുതല്‍ റണ്‍സ് നേടാനായത്. ഇന്ത്യയുടെ വാഷിങ്ടണ്‍ സുന്ദര്‍ കൗണ്ടി 11നായി ബാറ്റിങ്ങിനിറങ്ങിയെങ്കിലും ഒരു റണ്‍സ് മാത്രം നേടി പുറത്തായി. വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ സന്നാഹത്തില്‍ നയിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങില്‍ തിളങ്ങാനാവാത്ത ഇന്ത്യയുടെ സീനിയര്‍ നിരക്ക് മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്. രോഹിത് ശര്‍മ (9), മായങ്ക് അഗര്‍വാള്‍ (28), ചേതേശ്വര്‍ പുജാര (21) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ കെ എല്‍ രാഹുലും (101) രവീന്ദ്ര ജഡേജയും (75) ബാറ്റിങ്ങില്‍ തിളങ്ങി.

ആഗസ്റ്റ് നാലിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ആദ്യ രണ്ട് മത്സരത്തിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ത്യന്‍ ടീമിനെ വരും ദിവസങ്ങളില്‍ത്തന്നെ പ്രഖ്യാപിച്ചേക്കും. കോവിഡ് ബാധിതനായിരുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇന്നലെ ടീമിനൊപ്പം ചേര്‍ന്നത് വലിയ ആശ്വാസമായിട്ടുണ്ട്. അതേ സമയം സന്നാഹത്തില്‍ കളിക്കാതിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി നെറ്റ്‌സ് പരിശീലനം നടത്തുന്നുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റ ഇന്ത്യക്ക് അഭിമാനം രക്ഷിക്കാന്‍ ജയം അനിവാര്യമാണ്. ന്യൂസീലന്‍ഡിനോട് തട്ടകത്തില്‍ തോറ്റ ഇംഗ്ലണ്ടിനും തിരിച്ചുവരേണ്ടതായുണ്ട്. ഒരു സ്പിന്നറെ പരിഗണിച്ച് ബാറ്റിങ് കരുത്ത് ഉയര്‍ത്തി ഇന്ത്യ ഇംഗ്ലണ്ടിനെതിരേ ഇറങ്ങാനാണ് സാധ്യത.

Story first published: Thursday, July 22, 2021, 10:35 [IST]
Other articles published on Jul 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+