വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ്: ഗാംഗുലിയുടെ റെക്കോര്‍ഡ് പിടിച്ചെടുക്കാന്‍ കോലി

Virat Kohli Set To Go Past Sourav Ganguly’s Run-Tally During India-Bangladesh Test series

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അവതരിപ്പിച്ചതോടു കൂടി ടെസ്റ്റ് പരമ്പരകളുടെ ആവേശവും പ്രസക്തിയും പതിന്മടങ്ങ് ഉയര്‍ന്നിരിക്കുകയാണ്. ലോകകപ്പിന് ശേഷം ഇതുവരെ രണ്ടു ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ കളിച്ചു. ആദ്യത്തേത് കരീബിയന്‍ മണ്ണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ. രണ്ടാമത്തേത് സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും. രണ്ടു തവണയും എതിരാളികളെ സമ്പൂര്‍ണമായി 'വൈറ്റ് വാഷ്' ചെയ്തു കോലിപ്പട.

ഇന്ത്യ ഒന്നാമത്

നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യ ബഹുദൂരം മുന്നിലാണ്. കളിച്ച അഞ്ചു ടെസ്റ്റും ഇന്ത്യ ജയിച്ചു കയറി. രണ്ടു പരമ്പരകളില്‍ നിന്നും 240 പോയിന്റുണ്ട് ഇന്ത്യയ്ക്ക്. പട്ടികയില്‍ രണ്ടാമതുള്ള ന്യൂസിലാന്‍ഡിനാകട്ടെ കൈവശമുള്ളത് 60 പോയിന്റും. ഇനി ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ അങ്കം. നവംബര്‍ 14 -ന് ഇന്‍ഡോറില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റോടെ ബംഗ്ലാദേശും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറ്റം കുറിക്കും.

പുതിയ റെക്കോർഡ്

പതിവുപോലെ ബംഗ്ലാദേശിനെതിരെയും ഇന്ത്യ വിജയഗാഥ തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇതേസമയം, ഇന്‍ഡോറില്‍ ആദ്യ ടെസ്റ്റ് ആരംഭിക്കാനിരിക്കെ കരിയറില്‍ മറ്റൊരു നാഴികക്കല്ല് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിപ്പുണ്ട്. ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ആറാമത്തെ താരമായി കോലിക്ക് മാറാം. നിലവില്‍ മുന്‍ ഇന്ത്യന്‍ നായകനും ഇപ്പോഴത്തെ ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയാണ് ഈ സ്ഥാനത്ത്.

ടെസ്റ്റ് റൺസ്

കരിയറില്‍ 113 ടെസ്റ്റുകളില്‍ നിന്നും 7,212 റണ്‍സ് കുറിച്ചിട്ടുണ്ട് ഗാംഗുലി. 2008 -ല്‍ ഓസ്‌ട്രേലിയക്കെതിരെ അവസാന ടെസ്റ്റ് പൂര്‍ത്തിയാക്കുമ്പോള്‍ 42.17 റണ്‍സായിരുന്നു ദാദയുടെ ബാറ്റിങ് ശരാശരിയും. മറുഭാഗത്ത് 82 ടെസ്റ്റുകളില്‍ നിന്നും 7,066 റണ്‍സാണ് വിരാട് കോലി നേടിയിരിക്കുന്നത്. ബാറ്റിങ് ശരാശരി 54.77 റണ്‍സ്.

താന്‍ കത്തിക്കയറിയത് അത് കേട്ടപ്പോള്‍... പറഞ്ഞത് രോഹിത്, ചഹറിന്റെ വെളിപ്പെടുത്തല്‍

സാധ്യതയേറെ

ബംഗ്ലാദേശുമായി നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റില്‍ 147 റണ്‍സ് കണ്ടെത്തിയാല്‍ വിരാട് കോലിക്ക് പട്ടികയില്‍ ഒരുപടി കൂടി കയറാം. ഇന്ത്യന്‍ നായകന്റെ ഇപ്പോഴത്തെ ഫോം കണക്കിലെടുത്താല്‍ ഗാംഗുലിയുടെ റെക്കോര്‍ഡ് തകര്‍ക്കപ്പെടാനുള്ള സാധ്യത ഏറെയാണ്.

നിലവില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍. ടെസ്റ്റ് കരിയറില്‍ 15,921 റണ്‍സ് കുറിച്ചിട്ടുണ്ട് സച്ചിന്‍. 200 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്റെ ഈ നേട്ടം. 164 മത്സരങ്ങളില്‍ നിന്നും 13,288 റണ്‍സുമായി രാഹുല്‍ ദ്രാവിഡുണ്ട് പട്ടികയില്‍ രണ്ടാമത്.

പട്ടികയിൽ ഇവരും

യഥാക്രമം സുനില്‍ ഗവാസ്‌കറും വിവിഎസ് ലക്ഷ്മണുമാണ് ഈ നിരയില്‍ മൂന്നും നാലും സ്ഥാനത്ത്. 10,122 റണ്‍സാണ് ടെസ്റ്റില്‍ ഗവാസ്‌കറുടെ സമ്പാദ്യം. 2012 -ല്‍ വിരമിക്കുമ്പോള്‍ 8,781 റണ്‍സാണ് ലക്ഷ്മണ്‍ സ്വന്തം പേരില്‍ കുറിച്ചത്. ഗാംഗുലിക്ക് മുന്‍പേ വീരേന്ദര്‍ സെവാഗാണ് റണ്‍വേട്ടക്കാരില്‍ അഞ്ചാമന്‍. ടെസ്റ്റ് കരിയറില്‍ 8,586 റണ്‍സ് സെവാഗ് അടിച്ചെടുത്തിട്ടുണ്ട്.

ട്വന്റി-20 ലോകകപ്പിന് കൃത്യമായ 'ഹോംവര്‍ക്ക്' ചെയ്യാന്‍ ടീം ഇന്ത്യ, വരാനിരിക്കുന്നത് ഏഴു പരമ്പരകള്‍

ടെസ്റ്റ് പരമ്പര

എന്തായാലും ആദ്യ ടെസ്റ്റില്‍ വിരാട് കോലി 'മിന്നിയാല്‍' ഗാംഗുലിക്കൊപ്പം ഗ്രെഗ് ചാപ്പല്‍, സ്റ്റീഫന്‍ ഫ്‌ളെമിങ് എന്നിവരുടെ ടെസ്റ്റ് റണ്‍സ് റെക്കോര്‍ഡും പഴങ്കഥയാവും. 7,110 റണ്‍സാണ് ഗ്രെഗ് ചാപ്പലിന്റെ പേരിലുള്ളത്. കരിയറില്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് നേടിയതാകട്ടെ 7,172 റണ്‍സും.
ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയില്‍ രണ്ടു മത്സരങ്ങളാണ് ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്.

ആദ്യത്തേത് ഇന്‍ഡോറില്‍ നടക്കും. രണ്ടാമത്തെ പിങ്ക് ബോള്‍ ടെസ്റ്റിന് ഈഡന്‍ ഗാര്‍ഡന്‍സ് ആതിഥേയത്വം വഹിക്കും. നേരത്തെ, 2-1 എന്ന നിലയ്ക്ക് മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡ്

ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡ് ചുവടെ

വിരാട് കോലി (നായകന്‍), മായങ്ക് അഗര്‍വാള്‍, രവിചന്ദ്രന്‍ അശ്വിന്‍, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, രോഹിത് ശര്‍മ്മ, ഹനുമാ വിഹാരി, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്.

Story first published: Tuesday, November 12, 2019, 11:42 [IST]
Other articles published on Nov 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X