വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കുറച്ചുകാലം പുറത്തിരിക്കട്ടെ, ധോണിയെ കൂട്ടാതെ ടീം പ്രഖ്യാപിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി

MS Dhoni To Be Excluded From Team India For The Series Vs Bangladesh : Reports | Oneindia Malayalam

മുംബൈ: ഇതിപ്പോള്‍ എത്രയാണെന്നു കരുതിയാണ് കാത്തിരിക്കേണ്ടത്? മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ കാര്യത്തില്‍ ബിസിസിഐ കരുതുന്നുണ്ടാകും. 2019 ഇംഗ്ലണ്ട് ലോകകപ്പിന് ശേഷം അവധിയെടുത്തതാണ് ധോണി.

കരീബിയന്‍ പര്യടനം കഴിഞ്ഞു. ദക്ഷിണാഫ്രിക്ക പരമ്പര കഴിയുന്നു. ബംഗ്ലാദേശിന്റെ ഇന്ത്യാ പര്യടനം നടക്കാനിരിക്കുന്നു --- വെസ്റ്റ് ഇന്‍ഡീസിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും സ്വമേധയാ മാറിനിന്നതാണ് ധോണി. ബംഗ്ലാദേശുമായുള്ള ട്വന്റി-20 പരമ്പരയിലും താരം വിട്ടുനില്‍ക്കുമോ? അനിശ്ചിതത്വം തുടരുകയാണ്.

ധോണിയെ കൂട്ടണ്ട

എന്തായാലും ഇനി കാത്തിരിക്കാന്‍ വയ്യ. ധോണി കളിക്കാന്‍ സന്നദ്ധത അറിയിച്ചാലും ഇല്ലെങ്കിലും മുന്‍ ഇന്ത്യന്‍ നായകനെ ട്വന്റി-20 പരമ്പരയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

തുടരെ രണ്ടു ട്വന്റി-20 ലോകകപ്പുകളാണ് വരാനിരിക്കുന്നത്. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയിലും 2021 -ല്‍ ഇന്ത്യയിലും ട്വന്റി-20 ലോകകപ്പ് ടൂര്‍ണമെന്റ് നടക്കും. ഇതിന് മുന്‍പേ ശക്തമായൊരു ടീമിനെ വാര്‍ത്തെടുക്കണം. അതുകൊണ്ട് ട്വന്റി-20 പരമ്പരകളില്‍ യുവതാരങ്ങള്‍ക്ക് പരമാവധി അവസരം നല്‍കാനാണ് എംഎസ്‌കെ പ്രസാദ് നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.

തോന്നുംപടി നടക്കില്ല

നിയുക്ത ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും വിഷയത്തില്‍ ഇടപെടാന്‍ കാത്തുനില്‍ക്കുകയാണ്. ഒക്ടോബര്‍ 24 -ന് അധ്യക്ഷനായി ചുമതലയേറ്റ ശേഷം ധോണിയുമായും സെലക്ഷന്‍ കമ്മിറ്റിയുമായും ഗാംഗുലി ചര്‍ച്ച നടത്തും. നേരത്തെ ധോണിയുടെ കാര്യത്തില്‍ പരിശീലകന്‍ രവി ശാസ്ത്രിയും പ്രതികരിച്ചിരുന്നു. തോന്നുംപടി ടീമില്‍ വന്നുപോകാന്‍ ആര്‍ക്കും അനുവാദമില്ലെന്ന ശക്തമായ താക്കീത് ശാസ്ത്രി നല്‍കുകയുണ്ടായി.

ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ

ധോണിക്ക് ടീമില്‍ തിരിച്ചെത്തണമെങ്കില്‍ത്തന്നെ ആദ്യം ക്രിക്കറ്റു കളിച്ച് മികവ് തെളിയിക്കണം. ലോകകപ്പിന് ശേഷം ധോണി പരിശീലനം നടത്താറാണ്ടോയെന്ന കാര്യം സംശയമാണെന്ന് കഴിഞ്ഞ ദിവസം ശാസ്ത്രി സൂചിപ്പിച്ചു.

ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ ശക്തമായി മുഴങ്ങനെ അടുത്ത സീസണില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുമെന്ന് ടീം മാനേജ്്‌മെന്റ് അറിയിച്ചിട്ടുണ്ട്. ഒരുപക്ഷെ അടുത്ത സീസണിന് ശേഷമായിരിക്കാം ധോണി ഐപിഎല്ലില്‍ നിന്നും വിരമിക്കുക.

പകരക്കാരൻ പന്ത്

നിലവില്‍ ധോണിക്ക് പകരം റിഷഭ് പന്താണ് ടീമില്‍ ഗ്ലൗസണിയുന്നത്. എന്നാല്‍ പ്ലേയിങ് ഇലവനില്‍ തുടരെ അവസരം ലഭിക്കുമ്പോഴും പ്രതീക്ഷയാര്‍ന്ന പ്രകടനം താരം കാഴ്ച്ചവെക്കാത്തത് ഇന്ത്യന്‍ ടീമിനെ കുറച്ചൊന്നുമല്ല അലട്ടുന്നത്. പന്ത് നിറംമങ്ങിയാല്‍ സഞ്ജു സാംസണ്‍, ഇഷന്‍ കിഷന്‍ പോലുള്ള താരങ്ങളിലേക്ക് സെലക്ഷന്‍ കമ്മിറ്റി നോട്ടമെത്തിക്കും.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: സ്മിത്തിന്റെ സിംഹാസനം പിടിക്കാന്‍ കോലി... തൊട്ടരികെ, വ്യത്യാസം ഇത്രമാത്രം

ധോണിയുടെ കരിയർ

നേരത്തെ, 2014 ഡിസംബറിലാണ് മഹേന്ദ്ര സിങ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിതമായി വിരമിച്ചത്. കരിയറില്‍ 90 ടെസ്റ്റ് മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. 2004 -ല്‍ ഏകദിന അരങ്ങേറ്റം കുറിച്ച ധോണി ഇതുവരെ ഇന്ത്യയ്ക്കായി 350 ഏകദിനങ്ങള്‍ കളിച്ചു. 10,773 റണ്‍സാണ് ഏകദിനത്തില്‍ താരത്തിന്റെ സമ്പാദ്യവും. ട്വന്റി-20, ഏകദിന ലോകകപ്പ് കിരീടങ്ങള്‍ ഇന്ത്യയ്ക്ക് നേടിക്കൊടുത്ത ആദ്യ ക്യാപ്റ്റനാണ് മഹേന്ദ്ര സിങ് ധോണി.

Source: Mumbai Mirror

Story first published: Friday, October 18, 2019, 10:25 [IST]
Other articles published on Oct 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X