വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs വിന്‍ഡീസ്: അപൂര്‍വ നേട്ടത്തിനരികെ വിരാട് കോലി

മുംബൈ: നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-20 പരമ്പരയില്‍ നായകന്‍ വിരാട് കോലി നിരവധി റെക്കോര്‍ഡുകള്‍ ഇതിനകം കുറിച്ചു കഴിഞ്ഞു. ഇന്ന് വാംഖഡേ സ്‌റ്റേഡിയത്തിലും മറ്റൊരു സുവര്‍ണ നേട്ടം കോലിയെ കാത്തിരിപ്പുണ്ട് --- സ്വന്തം നാട്ടില്‍ 1,000 ട്വന്റി-20 റണ്‍സ്. നിലവില്‍ മറ്റൊരു ഇന്ത്യന്‍ താരവത്തിനും ഈ റെക്കോര്‍ഡില്ല.

അപൂർവ റെക്കോർഡ്

വിന്‍ഡീസിനെതിരെ ആറു റണ്‍സ് കൂടി നേടിയാല്‍ ട്വന്റി-20 കരിയറില്‍ 1,000 ഹോം റണ്‍സ് നായകന്‍ കോലി പൂര്‍ത്തിയാക്കും. ലോക ക്രിക്കറ്റില്‍ ആകെ രണ്ടു താരങ്ങള്‍ മാത്രമേ ഹോം സാഹചര്യങ്ങളില്‍ 1,000 റണ്‍സ് പിന്നിട്ടിട്ടുള്ളൂ. ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലും (1,430 റണ്‍സ്) കോളിന്‍ മണ്‍റോയും (1,000 റണ്‍സ്). പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ മൂന്നാമനായി അറിയപ്പെടും.

റൺവേട്ട

നേരത്തെ, തിരുവനന്തപുരത്ത് നടന്ന രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മ്മയെ മറികടന്ന് ട്വന്റി-20 -യിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനായി കോലി മാറിയിരുന്നു. കുട്ടിക്രിക്കറ്റില്‍ 2,563 റണ്‍സുണ്ട് കോലിക്ക്. രോഹിത്തിന് 2,562 റണ്‍സും.ഇതേസമയം, രണ്ടാം ട്വന്റി-20 -യില്‍ കോലിയുടെയും രോഹത്തിന്റെയും പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. കെഎല്‍ രാഹുലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത രോഹിത് ശര്‍മ്മ 15 റണ്‍സിനാണ് പുറത്തായത്.

പ്രതീക്ഷ കാത്തില്ല

ജേസണ്‍ ഹോള്‍ഡറിന്റെ പന്തില്‍ സാഹസത്തിന് മുതിര്‍ന്ന് സ്കൂപ്പ് ചെയ്യാന്‍ ശ്രമിച്ചത് താരത്തിന് വിനയായി. പരമ്പരയില്‍ ഇതുവരെ രോഹിത് ശര്‍മ്മയ്ക്ക് താളം കണ്ടെത്താനായിട്ടില്ല. കോലിയുടെ കാര്യവും വ്യത്യസ്തമല്ല. ഹൈദരാബാദിലെ തകര്‍പ്പന്‍ പ്രകടനം തിരുവനന്തപുരത്തും ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ നായകന് കഴിയാതെ പോയി. രണ്ടാം ട്വന്റി-20 മത്സരത്തില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി നാലാം നമ്പറിലാണ് കോലി കളിച്ചത്. മൂന്നാം നമ്പറില്‍ ഇറങ്ങിയത് ഓള്‍റൗണ്ടര്‍ ശിവം ദൂബെയും.

പിഴച്ചു

ഒരുഭാഗത്ത് ദൂബെ വമ്പന്‍ ഷോട്ടുകളുമായി മുന്നേറിയപ്പോള്‍ സാവധാനമാണ് കോലി ബാറ്റുവീശിയത്. ദൂബെ പുറത്തായതിന്് പിന്നാലെ കളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കോലി ശ്രമിച്ചു. പക്ഷെ വില്യംസിന്റെ വേഗം കുറഞ്ഞ പന്തില്‍ ഇന്ത്യന്‍ നായകന് പിഴച്ചു. 17 പന്തില്‍ 19 റണ്‍സുമായാണ് കോലി മടങ്ങിയത്. എന്തായാലും ഇതിനിടയില്‍ ട്വന്റി-20 -യിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനെന്ന പദവി രോഹിത്തില്‍ നിന്നും താരം പിടിച്ചെടുത്തു.

ആശങ്കകൾ

ഇന്ന് നിര്‍ണായകമായ മൂന്നാം ട്വന്റി-20 മത്സരത്തിന് ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ ഒരുപിടി ആശങ്കകള്‍ ആരാധകരുടെ മുഖത്തുണ്ട്. ബൗളിങ്ങിലും ഫീല്‍ഡിങ്ങിളും മുന്‍കാല പ്രസരിപ്പ് ടീമിന് നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നുകഴിഞ്ഞു. പരമ്പരയിലുടനീളം ഇന്ത്യന്‍ കൈകള്‍ നിരവധി തവണയാണ് ചോര്‍ന്നത്. വിന്‍ഡീസ് ബാറ്റ്‌സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കാനും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിയുന്നില്ല.

Most Read: ട്വന്റി20 ലോകകപ്പിന് ടീമുണ്ടാക്കാനല്ല ഇപ്പോള്‍ ശ്രമിക്കുന്നത്, പരമ്പര നേടാനാണ്: രോഹിത് ശര്‍മ

ആത്മവിശ്വാസം

Most Read: എന്തുകൊണ്ട് സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കുന്നില്ല? മൂന്നു കാരണങ്ങള്‍

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഒരേ ടീമിനെയാണ് കോലി കളിപ്പിച്ചത്. ഇന്നത്തെ മത്സരത്തില്‍ ഒന്നുരണ്ട് മാറ്റങ്ങള്‍ ടീമില്‍ പ്രതീക്ഷിക്കാം. വാഷിങ്ടണ്‍ സുന്ദറിന് പകരം കുല്‍ദീപ് യാദവ് പ്ലേയിങ് ഇലവനില്‍ കളിക്കാന്‍ സാധ്യതയേറെ. എന്തായാലും ടീം ഇന്ത്യ പരമ്പര നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് വിരാട് കോലി.

Story first published: Wednesday, December 11, 2019, 12:29 [IST]
Other articles published on Dec 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X