Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ബംഗ്ലാദേശ്: പിങ്ക് പന്തിനെ കുറിച്ച് ചോദ്യങ്ങള്‍ ഒരുപാടെന്ന് രവി ശാസ്ത്രി

കൊല്‍ക്കത്ത: പിങ്ക് ബോള്‍ ടെസ്റ്റിനെ കുറിച്ച് ചോദ്യങ്ങള്‍ ഒരുപാടുണ്ടെന്ന് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ആദ്യ ഡേ/നൈറ്റ് ടെസ്റ്റ് കളിക്കവെയാണ് ശാസ്ത്രിയുടെ പ്രതികരണം. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഈഡനില്‍ ചരിത്ര മുഹര്‍ത്തമാണ് അരങ്ങേറുന്നത്. ആദ്യ ഡേ/നൈറ്റ് ടെസ്റ്റില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ടീം ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഇതേസമയം, പിങ്ക് ബോള്‍ ടെസ്റ്റിനെ കുറിച്ച് ചോദ്യങ്ങള്‍ ഒരുപാട് ഇപ്പോഴുമുണ്ട്. ഈഡന്‍ ടെസ്‌റ്റോടെ ഡേ/നൈറ്റ് ടെസ്റ്റ് സാഹചര്യങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തത വരുമെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് ശാസ്ത്രി വ്യക്തമാക്കി.

രവി ശാസ്ത്രി

2015 മുതലാണ് ഡേ/നൈറ്റ് ടെസ്റ്റ് മത്സരങ്ങള്‍ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അനുമതി നല്‍കിയത്. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തമ്മിലായിരുന്നു ചരിത്രത്തിലെ ആദ്യ ഡേ/നൈറ്റ് ടെസ്റ്റ്. പിങ്ക് ബോള്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ് താരങ്ങള്‍ നേരിടുന്ന ആദ്യ വെല്ലുവിളി. രണ്ട്, മൂന്നു സെഷനുകളില്‍ പന്ത് എങ്ങനെ പെരുമാറുമെന്നത് കാത്തിരുന്ന് കാണണം. ചുവന്ന തുകല്‍ പന്തിനെ അപേക്ഷിച്ച് പിങ്ക് പന്തിന് ദൃഢതയും ഭാരവും കൂടുതല്‍ അനുഭവപ്പെടുന്നതായി ശാസ്ത്രി സൂചിപ്പിച്ചു.

പിങ്ക് ബോൾ

എന്തുമാത്രം സ്വിങ്ങും റിവേഴ്‌സ് സ്വിങ്ങും പിങ്ക് പന്ത് സമര്‍പ്പിക്കുമെന്ന കാര്യത്തിലും നിലവില്‍ വലിയ ധാരണയില്ല. എന്തായാലും ആദ്യ ദിനംകൊണ്ട് ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടുമെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു. ഡേ/നൈറ്റ് ടെസ്റ്റ് പതിവാക്കരുതെന്ന് നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി സൂചിപ്പിച്ചിരുന്നു. ജനപങ്കാളിത്തം കുറവാണെന്നും പറഞ്ഞ് ഡേ ടെസ്റ്റുകള്‍ കളിക്കാതിരിക്കുന്നതിനോട് ഇന്ത്യന്‍ നായകന് യോജിപ്പില്ല.

Story first published: Friday, November 22, 2019, 14:53 [IST]
Other articles published on Nov 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+