Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടി20യില്‍ മഴ കളിക്കുമോ? ബംഗ്ലാദേശ് രക്ഷപ്പെടുമോ? കാലാവസ്ഥ പ്രവചനം

രാജ്‌കോട്ട്: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരം രാജ്‌കോട്ടില്‍ നടക്കാനിരിക്കെ മത്സരത്തിന് മഴ ഭീഷണിയാകുമോ എന്നതാണ് ആരാധകരുടെ ആശങ്ക. മഹ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തുകൂടിയാണ് കടന്നുപോയതെന്നതിനാല്‍ മഴ പെയ്യുമെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെയോടെ മഹ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തെത്തുമെന്നും മൂന്നു ദിവസം കനത്ത മഴപെയ്യുമെന്നുമായിരുന്നു പ്രവചനം.

മഹ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും നേരത്തെ ഗുജറാത്ത് തീരം വിട്ടതിനാല്‍ കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നാണ് പുതിയ പ്രവചനം പുറത്തുവന്നിരിക്കുന്നത്. ചാറ്റല്‍മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായിരിക്കും രാജ്‌കോട്ടില്‍. ബുധനാഴ്ച വൈകിട്ട് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ മഴ പെയ്തിരുന്നു. അതുകൊണ്ടുതന്നെ വ്യാഴാഴ്ചയും നേരിയ മഴയുണ്ടായേക്കുമെന്നാണ് പ്രചവനം.

Weather Forecast

ചെറിയ മഴയാണെങ്കില്‍ കളി നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സൗരാഷ്ട്ര മൈതാനത്ത് മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം മികവുറ്റതാണ്. കളി തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് വരെ മഴയാണെങ്കിലും പ്രതീക്ഷിച്ച രീതിയില്‍ കളി നടക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് രണ്ടാം മത്സരം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ ജയിച്ച് പരമ്പര സമനിലയിലാക്കാനുള്ള ഒരുക്കത്തിലാണ്.

Story first published: Thursday, November 7, 2019, 11:55 [IST]
Other articles published on Nov 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+