വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബംഗ്ലാദേശിന് എതിരെ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ? രോഹിത് ശര്‍മ്മ പറയും ഇതിനുത്തരം

Youngsters need time to understand the game: Rohit Sharma | Oneindia Malayalam

ദില്ലി: മൂടിക്കെട്ടിയ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ മറ്റൊരു ഇന്ത്യന്‍ ജയം ആഘോഷിക്കാന്‍ വന്നതായിരുന്നു ഇന്നലെ ആരാധകര്‍. പക്ഷെ സാക്ഷികളായത് ബംഗ്ലാദേശിന്റെ ചരിത്ര ജയത്തിനും. പരമ്പരയിലെ ആദ്യ ട്വന്റി-20 മത്സരം ഏഴു വിക്കറ്റിന് ബംഗ്ലാ കടുവകള്‍ ജയിച്ചു കയറി. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ബംഗ്ലാദേശ് ഇന്ത്യയ്‌ക്കെതിരെ ട്വന്റി-20 ജയിക്കുന്നത്.

വിക്കറ്റു വീഴ്ച്ച

ഷാക്കിബ് അല്‍ ഹസന്‍, തമീം ഇഖ്ബാല്‍ തുടങ്ങിയ മുന്‍നിര താരങ്ങളുടെ അഭാവത്തിലും വിജയം കൈപ്പിടിയിലൊതുക്കാന്‍ ബംഗ്ലാദേശിനായി. ഇതിന് മുന്‍പു എട്ടു തവണ ഇന്ത്യയോടു തോറ്റ ബംഗ്ലാദേശിനെ ഒരല്‍പ്പം ലാഘവത്തോടെയാണ് രോഹിത് ശര്‍മ്മയും സംഘവും ഇന്നലെ നേരിട്ടത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഇത് ദൃശ്യമായിരുന്നു. തുടക്കത്തില്‍ത്തന്നെ വിക്കറ്റുകളുടെ കൊഴിഞ്ഞുപോക്ക് ഇന്ത്യന്‍ ക്യാംപില്‍ കണ്ടു.

രോഹിത് ആദ്യ ഓവറിൽ പുറത്ത്

ടോസ് നേടി ബൗള്‍ ചെയ്യാനുള്ള നായകന്‍ മഹമ്മദുല്ലയുടെ തീരുമാനം ശരിയാണെന്നു ഷെയ്ഫുള്‍ ഇസ്‌ലാം തെളിയിച്ചു. ആദ്യ ഓവറില്‍ത്തന്നെ അപകടകാരിയായ രോഹിത് ശര്‍മ്മയെ ഷെയ്ഫുള്‍ വീഴ്ത്തി. കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ശിവം ദൂബെ, റിഷഭ് പന്ത് എന്നിവര്‍ക്കും റണ്‍ റേറ്റ് ഉയര്‍ത്താന്‍ കാര്യമായി കഴിഞ്ഞില്ല. അവസാനഘട്ടത്തില്‍ ബാറ്റിങ് വെടിക്കെട്ടിന് തയ്യാറെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാന്‍ റിഷഭ് പന്തുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായി. ഇതോടെ വലിയ സ്‌കോറെന്ന മോഹം ഇന്ത്യ ഏറെക്കുറെ ഉപേക്ഷിച്ചു.

പരിചയ സമ്പത്ത് കുറവ്

ഒടുവില്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിന് 148 എന്ന നിലയ്ക്കാണ് ഇന്ത്യന്‍ പോരാട്ടം അവസാനിച്ചത്. ബംഗ്ലാദേശിനായി എട്ടു പേര്‍ പന്തെറിഞ്ഞെന്നതും മത്സരത്തില്‍ കൗതുകമായി.
പ്രതിരോധിക്കാവുന്ന സ്‌കോറെന്നാണ് ഇന്ത്യന്‍ ബാറ്റിങ്ങിനെ കുറിച്ച് നായകന്‍ രോഹിത് ശര്‍മ്മ മത്സരശേഷം അഭിപ്രായപ്പെട്ടത്. പക്ഷെ ഫീല്‍ഡിങ്ങിലെ പിഴവ് ടീമിന് വിനയായി. ഇതേസമയം, ഗ്രൗണ്ടില്‍ ആരെല്ലാം അലംഭാവം കാട്ടിയെന്ന് നായകന്‍ പേരെടുത്തു പറയാന്‍ തയ്യാറായില്ല. പകരം, ഇന്നലെ കളിച്ച താരങ്ങള്‍ക്ക് പരിചയസമ്പത്തു കുറവായിരുന്നെന്ന ന്യായമാണ് രോഹിത് മുന്നോട്ടു വെച്ചത്.

ബംഗ്ലാദേശ് മികച്ചു നിന്നു

ദില്ലിയിലെ മത്സരത്തില്‍ നിന്നും അവര്‍ പാഠം പഠിച്ചു. അടുത്ത മത്സരങ്ങളില്‍ ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ താരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് രോഹിത് വ്യക്തമാക്കി. മത്സരത്തിന്റെ എല്ലാ മേഖലയിലും ഇന്ത്യയെ നിറംകെടുത്തിയ ബംഗ്ലാദേശിനെ അഭിനന്ദിക്കാനും രോഹിത് മറന്നില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ബംഗ്ലാദേശ് ഇന്ത്യയെക്കാള്‍ മികച്ചു നിന്നു. തുടക്കം മുതല്‍ക്കെ ഇന്ത്യയെ സമ്മര്‍ത്തിലാക്കാന്‍ ബംഗ്ലാദേശിന് സാധിച്ചതായി ഇന്ത്യന്‍ നായകന്‍ അറിയിച്ചു.

ഡിആർഎസ് തീരുമാനങ്ങൾ

ഇന്നലെ ഒന്നിലധികം പിഴവുകളാണ് ഗ്രൗണ്ടില്‍ ഇന്ത്യ വരുത്തിയത്. മുഷ്ഫിഖുര്‍ റഹീമിനെ പുറത്താക്കാന്‍ രണ്ടു തവണ ഇന്ത്യയ്ക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അംപയറുടെ തീരുമാനത്തെ ഡിആര്‍എസ് വഴി ചോദ്യം ചെയ്യാന്‍ ടീം മുതിര്‍ന്നില്ല. റിവ്യു തീരുമാനങ്ങളെടുക്കുന്നതില്‍ വരുത്തിയ അബദ്ധങ്ങളെ കുറിച്ചും രോഹിത്തിന് പൂര്‍ണ ബോധ്യമുണ്ട്.

അവരുമെത്തി... ടി20 ലോകകപ്പ് അന്തിമ ഫിക്‌സ്ചര്‍ തയ്യാര്‍, ലങ്ക-അയര്‍ലാന്‍ഡ് കന്നിയങ്കം

ക്യാച്ചു കളഞ്ഞു

നിര്‍ണായക നിമിഷത്തില്‍ മുഷ്ഫിഖുറിനെ ഡീപ് മിഡ് വിക്കറ്റിന് മുന്നില്‍ പിടിക്കാനുള്ള ലളിതമായ അവസരം ക്രുണാല്‍ പാണ്ഡ്യ നഷ്ടമാക്കിയതിനും ഇന്നലെ ആരാധകര്‍ സാക്ഷ്യം വഹിച്ചു. ക്യാച്ച് വിട്ടതിന് പുറമെ ബംഗ്ലാദേശിന് നാലു റണ്‍സ് ബൗണ്ടറി സമ്മാനിക്കുക കൂടിയായിരുന്നു പാണ്ഡ്യ.

ഇന്ത്യ vs ബംഗ്ലാദേശ് ടി20: കോലിയുടെ കസേര തെറിച്ചു... ഇനി ആ റെക്കോര്‍ഡ് ഹിറ്റ്മാന് സ്വന്തം

അടുത്ത ട്വന്റി-20

എന്തായാലും നീണ്ടകാലത്തിന് ശേഷം രാജ്യാന്തര ട്വന്റി-20 -യില്‍ തിരിച്ചെത്തിയ യുസ്‌വേന്ദ്ര ചാഹലിന്റെ പ്രകടനത്തില്‍ നായകന്‍ പരിപൂര്‍ണ തൃപ്തനാണ്. മധ്യ ഓവറുകളില്‍ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റാന്‍ ചാഹലിനായി. നവംബര്‍ ഏഴിന് രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെച്ചാണ് പരമ്പരയിലെ രണ്ടാം ട്വന്റി-20.

Story first published: Monday, November 4, 2019, 10:55 [IST]
Other articles published on Nov 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X