ഓസീസ് പര്യടനം തീയും തീയും തമ്മിലുള്ള പോരാട്ടമെന്ന് രോഹിത് ശര്‍മ
പെര്‍ത്ത്: തീക്കട്ടയില്‍ ഉറുമ്പരിക്കില്ല. എന്നാല്‍ തീയോട് കളി തീ കൊണ്ടാണെങ്കിലോ. ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം തീയെ തീ കൊണ്ട് നേരിടാനാണ് ഒരുങ്ങുന്നതെന്ന് ഓപ്പണിംഗ് ബാറ്റ്സ്മാന്‍ രോഹിത് ശര്‍മ. കഴിഞ്ഞ വര്‍ഷം നടത്തിയ പര്യടനത്തില്‍ ഒരു കളി പോലും ജയിക്കാതെ ടീമാണ് ടീം ഇന്ത്യ. ഇത്തവണ കളി മാറുമോ അതോ വീരവാദത്തില്‍ ഒതുങ്ങുമോ. കണ്ട് തന്നെ അറിയണം.
തീയെ തീ കൊണ്ട് നേരിടുന്നത് പോലെയായിരിക്കും ഇത്തവണ കളി. രണ്ട് ടീമുകള്‍ക്കും പരസ്പരം കളിച്ചും ജയിച്ചും നല്ല ചരിത്രമുണ്ട്. ഇത്തവണ ജയിച്ചേ പറ്റൂ എന്നുറച്ചാണ് രണ്ട് ടീമുകളും ഇറങ്ങുക - ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ സ്‌പെഷലിസ്റ്റ് രോഹിത് ശര്‍മ പറഞ്ഞു. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി മത്സരങ്ങളുമാണ് പരമ്പരയില്‍ ഉള്ളത്. ജനുവരി 12 ന് പെര്‍ത്തിലാണ് ഒന്നാം ഏകദിനം.

കഴിഞ്ഞ തവണ മത്സരങ്ങളൊന്നും ജയിച്ചില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പറ്റി എന്നാണ് രോഹിത് പറയുന്നത്. മത്സരങ്ങളെല്ലാം കടുത്തതായിരുന്നു. പോസിറ്റീവ് ക്രിക്കറ്റാണ് തങ്ങള്‍ കളിച്ചത്. ഇത്തവണയും അത് ആവര്‍ത്തിക്കാനാണ് ശ്രമം. ടെസ്റ്റ്, ഏകദിന, ട്വന്റി മത്സരങ്ങള്‍ക്കനുസരിച്ച് ശൈലി മാറ്റുന്നത് പ്രയാസകരമാണെങ്കിലും പ്രൊഫഷണല്‍ ക്രിക്കറ്റര്‍മാര്‍ അങ്ങനെ ചെയ്‌തേ പറ്റൂ എന്നാണ് രോഹിത് പറയുന്നത്.
2008 ലാണ് രോഹിത് ശര്‍മ ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി ഓസ്‌ട്രേലിയയില്‍ കളിച്ചത്. അന്ന് വി ബി സീരിസില്‍ സച്ചിനൊപ്പം മനോഹരമായ ഒരു പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കിയ രോഹിത് അര്‍ധസെഞ്ചുറിയും നേടി. പിന്നീട് കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ലോകകപ്പിലും രോഹിത് ഇവിടെ കളിച്ചു. ഏകദിനത്തില്‍ ഉയര്‍ന്ന സ്‌കോറിനുള്ള റെക്കോര്‍ഡ് രോഹിത് ശര്‍മയുടെ പേരിലാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെയും രോഹിത് ഇരട്ടസെഞ്ചുറി നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications