Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം ഏകദിനം: ഇന്ത്യ കളിച്ചത് ധോണിയുടെ 'ഗെയിം പ്ലാന്‍', വെളിപ്പെടുത്തി ജഡേജ

മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 13 റണ്‍സ് ജയം; മാനം വീണ്ടെടുത്ത ആശ്വാസത്തിലാണ് ടീം ഇന്ത്യ. ആദ്യ രണ്ടു ഏകദിനങ്ങള്‍ ജയിച്ച് ഓസ്‌ട്രേലിയ പരമ്പര കൈക്കലാക്കിയപ്പോള്‍ മൂന്നാം ഏകദിനം കോലിക്കും സംഘത്തിനും അഭിമാനപ്രശ്‌നമായി മാറി. കാന്‍ബെറയിലെ മനൂക ഓവല്‍ മൈതാനത്ത് ടോസ് ജയിച്ചത് ഇന്ത്യയാണ്. കോലി ആദ്യം ബാറ്റിങ്ങും തിരഞ്ഞെടുത്തു.

മൂന്നാം ഏകദിനം

വിരാട് കോലി നല്‍കിയ തുടക്കം ഏറ്റുപിടിച്ച് ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ക്രീസില്‍ കളംനിറഞ്ഞപ്പോള്‍ 303 റണ്‍സ് ലക്ഷ്യമാണ് ടീം ഇന്ത്യ ആതിഥേയര്‍ക്ക് മുന്നില്‍ നീട്ടിയത്. ഇതേസമയം, ഒരുഘട്ടത്തില്‍ അഞ്ചിന് 152 എന്ന നിലയില്‍ കാലിടറിയ ഇന്ത്യയെ കരകയറ്റിയത് ഹാര്‍ദിക്കും ജഡേജയും ചേര്‍ന്നായിരുന്നു. ഇനി ബാറ്റു ചെയ്യാനാരുമില്ലെന്ന തിരിച്ചറിവില്‍ ഇരുവരും പക്വതയോടെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു.

ധോണിയുടെ ഗെയിം പ്ലാൻ

മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ 76 പന്തില്‍ 92 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 50 പന്തില്‍ 66 റണ്‍സും. 45 ആം ഓവര്‍വരെ സാവധാനം നിന്നശേഷമാണ് ഇരുവരും ക്രീസില്‍ 'ഉറഞ്ഞുതുള്ളിയത്'. മത്സരത്തില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 150 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യയുടെ ഇന്നിങ്‌സിന് നെടുംതൂണായി. പറഞ്ഞുവരുമ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ ഗെയിം പ്ലാനാണ് കാന്‍ബെറയില്‍ ജഡേജയും ഹാര്‍ദിക്കും പിന്തുടര്‍ന്നത്. മത്സരശേഷം ജഡേജ തന്നെ ഇക്കാര്യം വെളിപ്പെടുത്തി.

നിർദ്ദേശം

കഴിഞ്ഞകാലമത്രയും ധോണി നല്‍കിയ നിര്‍ദ്ദേശമാണ് ഓസ്‌ട്രേലിയക്കെതിരെ ബുധനാഴ്ച്ച പയറ്റിയത്. ഇന്നിങ്‌സില്‍ കഴിയുന്നത്രയും നിന്നു കളിക്കാന്‍ ശ്രമിക്കണം. അവസാന ഓവറുകളില്‍ വേണം ബൗളര്‍മാരെ കടന്നാക്രമിക്കാന്‍. ധോണിയുടെ വാക്കുകള്‍ അതേപടി പാലിക്കുകയായിരുന്നുവെന്ന് സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ ജഡേജ പറഞ്ഞു.

ചിന്ത

ഓസ്‌ട്രേലിയക്കെതിരെ ധോണി എങ്ങനെ കളിക്കുമെന്ന എന്ന ചിന്ത ക്രീസില്‍ നില്‍ക്കുമ്പോഴുണ്ടായിരുന്നോ എന്ന സെവാഗിന്റെ ചോദ്യത്തിനാണ് ജഡേജ ഇക്കാര്യം വെളിപ്പെടുത്തിയത്. ധോണിക്കൊപ്പം ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരങ്ങളില്‍ ഒരാളാണ് രവീന്ദ്ര ജഡേജ. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലും ഇരുവരും ഒരുമിച്ചാണ്. ഏതു മത്സരത്തിലും ആക്രമിച്ച് കളിക്കാന്‍ തീരുമാനിക്കുന്നതിന് മുന്‍പ് എതിരാളികളുടെ ബൗളര്‍മാരെ കൃത്യമായി പഠിക്കണമെന്ന് ധോണി ആവശ്യപ്പെടാറുണ്ട്. ഒപ്പം ക്രീസില്‍ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താനാണ് അദ്ദേഹം എന്നും ശ്രമിക്കാറ്, ജഡേജ അറിയിച്ചു.

നിർണായക കൂട്ടുകെട്ട്

'മത്സരം അവസാനഘട്ടംവരെ നീട്ടാനായാല്‍ അഞ്ചോ ആറോ ഓവര്‍കൊണ്ടു ധാരാളം റണ്‍സടിക്കാന്‍ കഴിയുമെന്നാണ് ധോണിയുടെ പക്ഷം. മൂന്നാം ഏകദിനത്തില്‍ പാണ്ഡ്യയോട് ഇക്കാര്യം ഞാന്‍ പറഞ്ഞു. തുടര്‍ന്ന് അവസാന അഞ്ചോവറില്‍ ആക്രമിച്ച് കളിക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടു. ക്രീസില്‍ ഈ ഗെയിം പ്ലാന്‍ വിജയകരമായി നടപ്പിലായി', ജഡേജ വ്യക്തമാക്കി. അവസാന അഞ്ചോവറില്‍ 76 റണ്‍സാണ് പാണ്ഡ്യയും ജഡേജയും ചേര്‍ന്ന് അടിച്ചെടുത്തത്.

Story first published: Wednesday, December 2, 2020, 23:41 [IST]
Other articles published on Dec 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+