വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്റിങ്ങിനിറങ്ങിയ കോലിക്ക് ഓസീസ് ആരാധകരുടെ കൂവല്‍; കാരണം ഇതാണ്

കോലിക്ക് ഓസീസ് ആരാധകരുടെ കൂവല്‍ | Oneindia Malayalam

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഓസ്‌ട്രേലിയന്‍ ആരാധകരുടെ കൂവല്‍. കെ എല്‍ രാഹുല്‍ പുറത്തായശേഷം കോലി ബാറ്റിങ്ങിനിറങ്ങവെയായിരുന്നു ആരാധകര്‍ ഇന്ത്യന്‍ ക്യാപ്റ്റനെ മോശമായി സ്വീകരിച്ചത്. കോലി ആദ്യ പന്ത് പ്രതിരോധിച്ചപ്പോഴും ആരാധകര്‍ ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു.

രാജകീയം ഗംഭീര്‍... തകര്‍പ്പന്‍ സെഞ്ച്വറി, വിടവാങ്ങല്‍ ഗംഭീരമാക്കി ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം രാജകീയം ഗംഭീര്‍... തകര്‍പ്പന്‍ സെഞ്ച്വറി, വിടവാങ്ങല്‍ ഗംഭീരമാക്കി ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സില്‍ വിക്കറ്റു വീണപ്പോള്‍ അമിതമായി ആഘോഷിച്ചതാണ് കോലിക്കെതിരെ ആരാധകര്‍ തിരിയാന്‍ കാരണം. കോലിയുടെ ആഘോഷത്തെ ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. വിരാട് കോലി സൂപ്പര്‍ താരമാണെങ്കിലും ആഘോഷം അതിരു കടക്കുന്നതാണെന്നാണ് ലാംഗര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിമര്‍ശിച്ചത്.

kohli

ഇത്തരമൊരു ആഘോഷം ഓസ്‌ട്രേലിയയായിരുന്നു നടത്തിയിരുന്നത് എങ്കില്‍ എന്താണ് സംഭവിക്കുകയെന്നും ഓസീസ് പരിശീലകന്‍ ലാംഗര്‍ ചോദിച്ചു. ഇത്തരം കാര്യങ്ങള്‍ ഒസ്‌ട്രേലിയന്‍ താരങ്ങളാണെങ്കില്‍ ഒരിക്കലും അംഗീകരിക്കില്ല. എല്ലാറ്റിനും ഒരു പരിധിയുണ്ടെന്നും ലാംഗര്‍ പറഞ്ഞു. ലാംഗറുടെ പ്രതികരണവും ഇന്ത്യന്‍ ക്യാപ്റ്റനെതിരെ തിരിയാന്‍ ആരാധകരെ പ്രേരിപ്പിച്ചതായാണ് സൂചന.

നേരത്തെ റണ്‍സെടുക്കുന്നതിന് മുന്‍പ് ഓസീസ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായിരുന്നു. ആദ്യവിക്കറ്റ് വീഴ്ചതന്നെ അതിവൈകാരികമായായിരുന്നു വിരാട് കോലി ആഘോഷിച്ചത്. പിന്നീടങ്ങോട്ട് ഓസീസിന്റെ ഓരോ വിക്കറ്റ് വീഴുമ്പോഴും കോലി അമിതമായി ആഘോഷിച്ചു. ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് ഭീഷണിയാകുമെന്ന് കരുതിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് പുറത്തായപ്പോഴും രോഷാകുലനായി ആഘോഷിക്കുന്ന കോലിയെ ആരാധകര്‍ കണ്ടു.

Story first published: Saturday, December 8, 2018, 14:25 [IST]
Other articles published on Dec 8, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X