Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിക്ക് വീണ്ടും ഓസ്‌ട്രേലിയന്‍ ആരാധകരുടെ കൂവല്‍; ബാറ്റുകൊണ്ട് മറുപടി

വീണ്ടും ഓസ്‌ട്രേലിയന്‍ ആരാധകരുടെ കൂവല്‍ | Oneindia Malayalam

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഓസീസ് ആരാധകരുടെ കൂവല്‍. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ പുറത്തായശേഷമാണ് കോലി ക്രീസിലെത്തിയത്. മായങ്ക് പുറത്തായയുടന്‍ ചായയ്ക്ക് പിരിഞ്ഞിരുന്നു. ചായയ്ക്കുശേഷം ഓസീസ് കളിക്കാര്‍ എത്തുന്നതിനും ഏറെ മുന്‍പ് ക്രീസിലെത്തിയപ്പോഴായിരുന്നു കോലിയെ ആരാധകര്‍ കൂവിയത്.

കഴിഞ്ഞ മത്സരത്തില്‍ കോലിയും ഓസീസ് നായകന്‍ ടിം പെയ്‌നും തമ്മില്‍ മൈതാനമധ്യത്ത് ഉരസലുണ്ടായിരുന്നു. കൂടാതെ ഓസ്‌ട്രേലിയന്‍ വിക്കറ്റ് വീഴുമ്പോള്‍ കോലി അമിതമായി ആഘോഷിച്ചതും ആരാധകരുടെ കൂവലിനിടയാക്കി. മെല്‍ബണ്‍ മൈതാനത്തെ കൂവലിന് കോലി ബാറ്റുകൊണ്ടാണ് മറുപടി നല്‍കിയത്. ഏകദിന ശൈലിയില്‍ ബാറ്റു ചെയ്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്ഷണത്തില്‍ സ്‌കോര്‍ ഉയര്‍ത്തി. ഒന്നാംദിനം കളി അവസാനിക്കുമ്പോള്‍ 47 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ് കോലി.

kohli

ഇതാദ്യമായല്ല കോലിയെ ഓസീസ് ആരാധകര്‍ കൂവുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ആദ്യ ടെസ്റ്റിനിടെയും കോലിയെ കാണികള്‍ കൂവിയിരുന്നു. കെ എല്‍ രാഹുല്‍ പുറത്തായശേഷം കോലി ബാറ്റിങ്ങിനിറങ്ങവെയായിരുന്നു ആരാധകര്‍ ഇന്ത്യന്‍ ക്യാപ്റ്റനെ മോശമായി സ്വീകരിച്ചത്. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സില്‍ വിക്കറ്റു വീണപ്പോള്‍ അമിതമായി ആഘോഷിച്ചതാണ് കോലിക്കെതിരെ ആരാധകര്‍ തിരിയാന്‍ കാരണം.

മൂന്നാം ടെസ്റ്റില്‍ കാര്യങ്ങളെല്ലാം ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു. ടോസ് നേടിയ ക്യാപ്റ്റന് ബാറ്റിങ് തെരഞ്ഞെടുക്കാന്‍ ആലോചിക്കേണ്ടിവന്നില്ല. ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കാത്ത പിച്ചില്‍ അരങ്ങേക്കാരന്‍ മായങ്ക് അഗര്‍വാളും(76) ചേതേശ്വര്‍ പൂജാര(68)യും അര്‍ധ സെഞ്ച്വറി നേടി. ഒന്നാംദിനം കളി അവസാനിക്കുമ്പോള്‍ കോലിക്കൊപ്പം പൂജാരയാണ് പുറത്താകാതെ നില്‍ക്കുന്നത്. 8 റണ്‍സെടുത്ത ഹനുമ വിഹാരിയാണ് മായങ്കിനൊപ്പം ഓപ്പണറായി ഇറങ്ങിയത്. ഒന്നാം ദിനം ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 215 എന്ന ശക്തമായ നിലയിലാണ്.

Story first published: Wednesday, December 26, 2018, 14:20 [IST]
Other articles published on Dec 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+