Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറയും ഷമിയുമല്ല, ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നിര്‍ണായകം ഈ ബൗളറെന്ന് ടോം മൂഡി

ആധുനിക ക്രിക്കറ്റില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ 'സ്റ്റാര്‍' ബൗളര്‍. ട്വന്റി-20, ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ബുംറ ഇന്ത്യയുടെ കുന്തമുനയാകുന്നു. ബുംറയ്‌ക്കൊപ്പം മുഹമ്മദ് ഷമിയും ഇഷാന്ത് ശര്‍മയും അണിനിരക്കുന്നതോടെ ഇന്ത്യയുടെ പേസ് നിര സുശക്തം. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ബുംറയും ഷമിയും നിറംകെടുന്നതാണ് ഇന്ത്യയുടെ പ്രധാന ആശങ്ക.

സിഡ്‌നിയിലെ ആദ്യ രണ്ടു ഏകദിനങ്ങളിലും ബുംറയുടെ പന്തുകള്‍ക്ക് മൂര്‍ച്ച പോരാതെ വന്നു. വേഗംകൊണ്ട് ഓസീസ് ബാറ്റ്‌സ്മാന്മാരെ വിസ്മയിപ്പിക്കാന്‍ ചെന്ന ഷമിയും സെയ്‌നിയും കണക്കിന് തല്ലുവാങ്ങി. മൂന്നാം ഏകദിനത്തില്‍ പേസ് സമവാക്യം മാറ്റാന്‍ വിരാട് കോലിയെ നിര്‍ബന്ധിപ്പിച്ചതും റണ്ണൊഴുക്കുത്തന്നെ.

കാൻബെറ ഏകദിനം

കാന്‍ബെറയില്‍ സെയ്‌നിക്ക് പകരം മീഡിയം പേസറായ ശാര്‍ദ്ധുല്‍ താക്കൂറും ഷമിക്ക് പകരം പുതുമുഖ താരം ടി നടരാജനും ടീമിലെത്തി. എന്തായാലും പേസിലെ വൈവിധ്യം ഇന്ത്യയെ തുണച്ചു. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ യോര്‍ക്കറുകള്‍ക്കൊണ്ട് പേരെടുത്ത നടരാജന്‍ അരങ്ങേറ്റ മത്സരത്തില്‍ രണ്ടു വിക്കറ്റെടുത്തു. 43 റണ്‍സ് മാത്രം വിട്ടുനല്‍കി ജസ്പ്രീത് ബുംറയും രണ്ടു വിക്കറ്റുകള്‍ കണ്ടെത്തി. 45 ആം ഓവറില്‍ ബുംറ കുറിച്ച മാക്‌സ്‌വെല്ലിന്റ വിക്കറ്റാണ് മത്സരത്തില്‍ വഴിത്തിരിവായത്.

കയ്യടി

എന്നാല്‍ ഇവരെക്കാളുപരി ശാര്‍ദ്ധുല്‍ താക്കൂറിന്റെ പ്രകടനം മൂന്നാം ഏകദിനത്തില്‍ കയ്യടി നേടുന്നുണ്ട്. 302 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ ടീം ഇന്ത്യ ശാര്‍ദ്ധുല്‍ താക്കൂറിന്റെ മീഡിയം പേസിലാണ് കാര്യങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്തിയത്. താരം പത്തോവറില്‍ 51 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ. ഒപ്പം അപകടകാരിയായ സ്റ്റീവ് സ്മിത്തിനെയും മോയിസസ് ഹെന്റിക്കസിനെയും തുടക്കത്തിലെ പറഞ്ഞയച്ചു. വാലറ്റത്ത് ഷോണ്‍ ആബോട്ടിന്റെയും വിക്കറ്റ് ശാര്‍ദ്ധുലിനാണ്.

നിർണായകം

കാന്‍ബെറയിലെ പ്രകടനം മുന്‍നിര്‍ത്തി ശാര്‍ദ്ധുല്‍ താക്കൂറിനെ 'ആവേശോജ്ജ്വലമായ പാക്കേജ്' എന്നാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ടോം മൂഡി വിശേഷിപ്പിക്കുന്നത്. മുന്നോട്ട് ഇന്ത്യയുടെ ഏകദിന ടീമില്‍ 29 -കാരനായ ശാര്‍ദ്ധുല്‍ നിര്‍ണായക സാന്നിധ്യമാകുമെന്ന് മൂഡി വിലയിരുത്തുന്നു.

'ശാര്‍ദ്ധുല്‍ താക്കൂര്‍ മികച്ച ബൗളിങ്ങാണ് കാബന്‍ബെറയിലെ ഏകദിനത്തില്‍ നടത്തിയത്. ഇന്ത്യയുടെ പേസാക്രമണത്തിന് വൈവിധ്യം നല്‍കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. സെയ്‌നിയെ സ്ഥിരം ടെസ്റ്റ് ബൗളറാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ മാനേജ്‌മെന്റ്. ഈ അവസരത്തില്‍ ശാര്‍ദ്ധുലിന് ഏകദിന സ്‌ക്വാഡില്‍ കൂടുതല്‍ അവസരം ലഭിക്കും. മുന്നോട്ട് ഇന്ത്യയുടെ ഏകദിന ടീമില്‍ നിര്‍ണായക സ്വാധീനമായി ശാര്‍ദ്ധുല്‍ താക്കൂര്‍ മാറും', ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ടോം മൂഡി അഭിപ്രായപ്പെട്ടു.

വിക്കറ്റെടുക്കാനുള്ള കഴിവ്

വിക്കറ്റെടുക്കാനുള്ള കഴിവാണ് ശാര്‍ദ്ധുലിനെ ടീമിലെ മറ്റു ബൗളര്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. വിക്കറ്റു കണ്ടെത്താന്‍ സഹായിക്കുന്ന നിരവധി 'വേരിയേഷനുകള്‍' അദ്ദേഹത്തിന്റെ ബൗളിങ്ങില്‍ കാണാം. വേഗവ്യതിയാനമാണ് ആദ്യത്തേത്. യോര്‍ക്കറുകള്‍ എറിയാന്‍ ശാര്‍ദ്ധുലിന് ബുട്ടിമുട്ടില്ല. ഒപ്പം പന്തിനെ വായുവില്‍ സ്വിങ് ചെയ്യാനും താരത്തിന് സാധിക്കുന്നു. അതുകൊണ്ട് ഇന്ത്യന്‍ ടീമിന് ലഭിക്കുന്ന ആവേശോജ്ജ്വല പാക്കേജാണ് ശാര്‍ദ്ധുല്‍ താക്കൂറെന്ന് മൂഡി പറയുന്നു.

Story first published: Friday, December 4, 2020, 13:04 [IST]
Other articles published on Dec 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+