Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ആവശ്യങ്ങള്‍ ഓസ്‌ട്രേലിയന്‍ ടീമിനെ മടുപ്പിക്കുന്നുവോ? ടിം പെയ്ന്‍ പറയുന്നു

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലെ മൂന്നാം ടെസ്റ്റിന് വ്യാഴാഴ്ച്ച തുടക്കമാവും. സിഡ്‌നി ടെസ്റ്റ് ഇരുപക്ഷത്തും നിര്‍ണായകമാണ്. എന്നാല്‍ സിഡ്‌നി ടെസ്റ്റിനും മുന്‍പേ ബ്രിസ്ബനില്‍ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റിനെച്ചൊല്ലിയാണ് ഇപ്പോള്‍ വിവാദം മുഴുവന്‍. ഇന്ത്യന്‍ ക്യാംപില്‍ നിന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ചിലര്‍ ബ്രിസ്ബനില്‍ ടെസ്റ്റ് കളിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ച പശ്ചാത്തലത്തില്‍ കളത്തിന് പുറത്ത് വാദപ്രതിവാദങ്ങള്‍ ശക്തമായി ഉയരുന്നു. കൊവിഡ് ആശങ്ക മുന്‍നിര്‍ത്തി കര്‍ശനമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളാണ് ക്വീന്‍സ്‌ലാന്‍ഡില്‍ ഇന്ത്യന്‍ ടീം പാലിക്കേണ്ടത്. നാലാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ സംഘം ഒരുതവണ കൂടി നിര്‍ബന്ധിത ക്വാറന്റൈനില്‍ തുടരണം.

India vs Australia Test Series: Tim Paine Says Tension Is Boiling Under The Surface

ഇക്കാലത്ത് ടീമിലെ താരങ്ങള്‍ക്ക് റൂമിന് പുറത്തിറങ്ങാന്‍ പോലും അനുവാദമുണ്ടായിരിക്കില്ല. നിയമങ്ങള്‍ പാലിക്കാന്‍ വയ്യെങ്കില്‍ ബ്രിസ്‌ബേനിലോട്ട് വരേണ്ടെന്നാണ് ക്വീന്‍സ്‌ലാന്‍ഡ് അധികൃതകരുടെ പക്ഷം. എന്നാല്‍ വിഷയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഇടപെട്ടു. ക്വാറന്റൈന്‍ സമയത്ത് ഹോട്ടലിനകത്ത് താരങ്ങള്‍ക്ക് തമ്മില്‍ ഇടപഴകാമെന്ന ഇളവ് ഓസ്‌ട്രേലിയ അനുവദിച്ചു.

ഇപ്പോള്‍ സംഭവത്തില്‍ ഓസീസ് നായകന്‍ ടിം പെയ്ന്‍ അഭിപ്രായം രേഖപ്പെടുത്തുകയാണ്. മൂന്നാം ടെസ്റ്റിന് മുന്‍പ് പുതിയ ആശങ്കകള്‍ രൂപപ്പെടുകയാണെന്ന് പെയ്ന്‍ സമ്മതിക്കുന്നു. ഇന്ത്യന്‍ ക്യാംപില്‍ നിന്നും പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്തവര്‍ നാലാം ടെസ്റ്റിനെച്ചൊല്ലി പ്രസ്താവനകള്‍ നടത്തുകയാണ്. നാലാം ടെസ്റ്റ് എവിടെ വേണമെന്നും എവിടെ വെയ്ക്കരുതെന്നുമെല്ലാം ഇവര്‍ നിര്‍ദ്ദേശിക്കുന്നു. എന്തായാലും പുതിയ സംഭവവികാസങ്ങളുടെ പര്യവസാനം എങ്ങനെയാകുമെന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമെന്ന് ടിം പെയ്ന്‍ അറിയിച്ചു.

ഇന്ത്യയുടെ ആവശ്യങ്ങള്‍ ഓസ്‌ട്രേലിയന്‍ ടീമിനെ മടുപ്പിക്കുന്നുണ്ടോയെന്ന ചോദ്യത്തിനും പെയ്ന്‍ ഉത്തരം നല്‍കുന്നുണ്ട്. മടുപ്പില്ല. എന്നാല്‍ അനിശ്ചിതത്വമാണ് ടീമിന് അനുഭവപ്പെടുന്നത്. ലോകക്രിക്കറ്റില്‍ ശക്തരായ ഇന്ത്യ പോലൊരു ടീമില്‍ നിന്നും ഇത്തരം ആവശ്യങ്ങള്‍ ഉയരുമ്പോള്‍ നടക്കാനാണ് സാധ്യത കൂടുതല്‍, പെയ്ന്‍ അഭിപ്രായപ്പെട്ടു. നിലവില്‍ സിഡ്‌നി ടെസ്റ്റില്‍ മാത്രമാണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ ശ്രദ്ധ മുഴുവന്‍. സിഡ്‌നിയിലെ ചട്ടങ്ങളെയും നിയമങ്ങളെയും കുറിച്ച് ധാരണയുണ്ട്. ഈ ആഴ്ച്ച സിഡ്‌നി ടെസ്റ്റിനെ കുറിച്ച് മാത്രമായിരിക്കും ടീം ചിന്തിക്കുക. അടുത്തയാഴ്ച്ച എന്തു തീരുമാനം വരുന്നുവോ അതുമായി ഓസ്‌ട്രേലിയന്‍ ടീം പൊരുത്തപ്പെടും, പെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, January 6, 2021, 16:11 [IST]
Other articles published on Jan 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+