വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയെ ജയിക്കാനായി പ്രലോഭിപ്പിച്ചു, പക്ഷെ 'പണി പാളി'; വെളിപ്പെടുത്തി ടിം പെയ്ന്‍

ഗാബ്ബയില്‍ തോല്‍ക്കാറില്ലെന്ന വീരവാദം ഇനി ഓസ്‌ട്രേലിയ പറയില്ല. ശുഭ്മാന്‍ ഗില്ലും റിഷഭ് പന്തും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് ഓസ്‌ട്രേലിയയുടെ വീമ്പുപറച്ചലിന്റെ മുനയൊടിച്ചു. 18 പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റിനാണ് ടീം ഇന്ത്യ ഗാബ്ബയില്‍ അഞ്ചാം ദിനം ജയിച്ചത്. ഇതോടെ 2-1 എന്ന നിലയില്‍ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയും ഇന്ത്യ നിലനിര്‍ത്തി. കളിയുടെ എല്ലാ മേഖലയിലും സന്ദര്‍ശകര്‍ ഓസ്‌ട്രേലിയയെ കടത്തിവെട്ടിയെന്നാണ് മത്സരശേഷം ആതിഥേയരുടെ നായകനായ ടിം പെയ്ന്‍ പറഞ്ഞത്. കാണികളുടെ കൂക്കിവിളികള്‍ക്കിടയിലും തോല്‍വി മറന്ന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുമെന്നും ഓസീസ് നായകന്‍ അറിയിച്ചു.

India vs Australia Test Series: Tim Paine Reveals The Plan To Lure India To Go For The Win

'തോല്‍വിയില്‍ തീര്‍ത്തും നിരാശയുണ്ട്. ഗാബ്ബയില്‍ ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യ ഞങ്ങളെ കടത്തിവെട്ടി. അച്ചടക്കമാര്‍ന്ന, പോരാട്ടവീര്യമേറിയ ഇന്ത്യന്‍ സംഘത്തെയാണ് ഗാബ്ബയില്‍ കണ്ടത്. പരമ്പര ജയിക്കാന്‍ ഇന്ത്യ എന്തുകൊണ്ടും അര്‍ഹരമാണ്', ടിം പെയ്ന്‍ പറഞ്ഞു. 'പരമ്പരയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ ഓസ്‌ട്രേലിയക്ക് പഠിക്കാനുണ്ട്. കഴിഞ്ഞതു കഴിഞ്ഞു. തെറ്റുകള്‍ തിരുത്തി മുന്നോട്ടുള്ള പരമ്പരകള്‍ക്കായി ഓസ്‌ട്രേലിയന്‍ ടീം സജ്ജമാവും. ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് മുന്നില്‍ അടുത്തത്. ഇതിനുള്ള തയ്യാറെടുപ്പ് വൈകാതെ ആരംഭിക്കും', ഓസീസ് നായകന്‍ വ്യക്തമാക്കി.

India vs Australia Test Series: Tim Paine Reveals The Plan To Lure India To Go For The Win

ഇതേസമയം, നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്ത് പല പ്രമുഖരും രംഗത്തുവന്നിട്ടുണ്ട്. നാലാം ദിനം മഴക്കാറുണ്ടായിട്ടും രണ്ടാം ഇന്നിങ്‌സില്‍ ഓള്‍ഔട്ടാകുംവരെ കാത്തുനില്‍ക്കാന്‍ ഓസ്‌ട്രേലിയ തയ്യാറായതിന്റെ ഔചിത്യം പലര്‍ക്കും പിടികിട്ടുന്നില്ല. ഈ നീക്കത്തെ കുറിച്ചും മത്സരശേഷം ടിം പെയ്ന്‍ മനസ്സുതുറന്നു. ജയിക്കണമെന്ന ആഗ്രഹത്തിലേക്ക് ഇന്ത്യയെ പ്രലോഭിപ്പിക്കാനാണ് ഓസ്‌ട്രേലിയ അങ്ങനെയൊരു തീരുമാനമെടുത്തത്.

Most Read: IND vs AUS: ടീം മാനേജ്‌മെന്റ് പറഞ്ഞുകൊണ്ടിരുന്നത് ഒന്നു മാത്രം- ഗാബയില്‍ അതിന് കഴിഞ്ഞെന്നു പന്ത്Most Read: IND vs AUS: ടീം മാനേജ്‌മെന്റ് പറഞ്ഞുകൊണ്ടിരുന്നത് ഒന്നു മാത്രം- ഗാബയില്‍ അതിന് കഴിഞ്ഞെന്നു പന്ത്

'300 -ന് മുകളില്‍ വിജയലക്ഷ്യം നല്‍കാന്‍ ആദ്യമെ തീരുമാനിച്ചിരുന്നു. ഇതുവഴി ജയിക്കാനും പരമ്പര സ്വന്തമാക്കാനുമായി ഇന്ത്യ കളിക്കും. അവസാന ദിനം പത്തു വിക്കറ്റുകളും എടുക്കുക എളുപ്പമായിരിക്കുമെന്ന് കരുതി. പക്ഷെ പന്തിനെ ശരീരംകൊണ്ടുവരെ തടുത്താണ് ഇന്ത്യ പിടിച്ചുനിന്നത്. ഇതൊട്ടും പ്രതീക്ഷിച്ചില്ല. ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ത്തന്നെയാണ് പന്തെറിഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ വിക്കറ്റു കളഞ്ഞില്ല', ടിം പെയ്ന്‍ സൂചിപ്പിച്ചു.

Story first published: Tuesday, January 19, 2021, 17:10 [IST]
Other articles published on Jan 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X