
പതിവില്‍ നിന്നും വ്യത്യസ്തമായി സ്‌പോണ്‍സര്‍മാരുടെ പേരും ലോഗോയും പുതിയ ടെസ്റ്റ് കിറ്റില്‍ വലുതായി കാണാം. പരിമിത ഓവര്‍ ജഴ്‌സിയിലേതിന് സമാനമായി ഷര്‍ട്ടിന്റെ മധ്യഭാഗത്ത് വലുപ്പത്തില്‍ പ്രധാന സ്‌പോണ്‍സറായ ബൈസൂസിന്റെ പേര് ഒരുങ്ങുന്നു. നേരത്തെ, ടെസ്റ്റ് ജഴ്‌സിയില്‍ ഷര്‍ട്ടിന്റെ വലതുഭാഗത്ത് മുകളിലായാണ് സ്‌പോണ്‍സറുടെ പേര് ബിസിസിഐ അനുവദിച്ചിരുന്നത്. ഇത്തവണ പുതിയ കിറ്റ് സ്‌പോണ്‍സറായ മൊബൈല്‍ പ്രീമിയര്‍ ലീഗ് കമ്പനിയുടെ പേരും വലുപ്പത്തില്‍ ടെസ്റ്റ് ജഴ്‌സിയില്‍ പതിഞ്ഞു.

നിലവില്‍ കൊവിഡ് പ്രതിസന്ധി കാരണം ക്രിക്കറ്റ് ബോര്‍ഡുകള്‍ സാമ്പത്തികമായി തകര്‍ന്നുനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ബോര്‍ഡുകള്‍ക്ക് വരുമാനമുണ്ടാക്കാന്‍ പുതിയ ഇളവുകള്‍ സഹായിക്കുമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ കരുതുന്നു. പുതിയ ടെസ്റ്റ് ജഴ്‌സിയിലാണ് ഇന്ത്യ എയും ഓസ്‌ട്രേലിയ എയും ത്രിദിന സന്നാഹമത്സരത്തിന് ഇറങ്ങിയത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞു.

ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ അജിങ്ക്യ രഹാനെ (117), ചേതേശ്വര്‍ പൂജാര (54) എന്നിവരുടെ മികവില്‍ 247/9 എന്ന നിലയ്ക്ക് ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയാണുണ്ടായത്. രണ്ടാം ദിനം ഉമേഷ് യാദവും സംഘവും ഓസ്‌ട്രേലിയയുടെ മുന്‍നിരയെ തുടക്കത്തിലെ പറഞ്ഞയച്ചു. എന്നാല്‍ ഒരറ്റത്ത് കാമറോണ്‍ ഗ്രീന്‍ നിലയറുച്ച് ബാറ്റു വീശിയപ്പോള്‍ ഓസ്‌ട്രേലിയ എ ടീം 286/8 എന്ന നിലയ്ക്ക് രണ്ടാം ദിനം പൂര്‍ത്തിയാക്കി.

മൂന്നാം ദിനം രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇന്ത്യ 130 റണ്‍സിന്റെ ലീഡ് നേടി 189/9 എന്ന നിലയ്ക്കാണ് ഡിക്ലയര്‍ ചെയ്തത്. മാര്‍ക്ക് സ്റ്റീക്ക്റ്റീയുടെ അഞ്ചു വിക്കറ്റ് പ്രകടനത്തില്‍ ഇന്ത്യന്‍ നിര നിഷ്പ്രഭമായെന്ന് ഇവിടെ പറയാം. ഇന്ത്യ മുന്നോട്ടു വെച്ച 131 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ഓസ്‌ട്രേലിയക്ക് 52 റണ്‍സ് മാത്രമേ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാനായുള്ളൂ. ഇതോടെ മത്സരം സമനിലയിലും കലാശിച്ചു.

പറഞ്ഞുവരുമ്പോള്‍ 19 അംഗ ഇന്ത്യന്‍ സ്‌ക്വാഡാണ് നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്‌ട്രേലിയയില്‍ വന്നിരിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം ഡിസംബര്‍ 17 -ന് അഡ്‌ലെയ്ഡില്‍ നടക്കും. പിങ്ക് ബോള്‍ ടെസ്റ്റാണ് ആദ്യത്തേത്. തുടര്‍ന്ന് ബോക്‌സിങ് ഡേ ടെസ്റ്റിനായി ഇരു ടീമുകളും മെല്‍ബണിലേക്ക് പറക്കും. ജനുവരി 7 മുതല്‍ 11 വരെയാണ് സിഡ്‌നിയില്‍ നിശ്ചയിച്ചിരിക്കുന്ന മൂന്നാം ടെസ്റ്റ്. അവസാന ടെസ്റ്റിന് ബ്രിസ്ബനിലെ ഗാബ സ്റ്റേഡിയം വേദിയാകും.
Image Source: Twitter / BCCI


Click it and Unblock the Notifications