For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടിം പെയ്‌ന്റെ വിവാദ പുറത്താകല്‍; വിശദീകരണവുമായി സൈമണ്‍ ടൗഫല്‍

രണ്ടാം ഇന്നിങ്‌സില്‍ അഞ്ചിന് 98 എന്ന നിലയ്ക്ക് ഓസ്‌ട്രേലിയ കണ്ണുമിഴിച്ച് നില്‍ക്കുമ്പോഴാണ് നായകന്‍ ടിം പെയ്ന്‍ മൂന്നാം ദിനം കടന്നുവരുന്നത്. ക്രീസിലെത്തി ഏറെക്കഴിഞ്ഞില്ല, പെയ്‌നെതിരായ ആദ്യ അപ്പീല്‍ ഇന്ത്യ ഉയര്‍ത്തി. ബാറ്റിലുരസിയാണ് പന്ത് കീപ്പറുടെ കൈകളിലെത്തിയതെന്ന് നായകന്‍ അജിങ്ക്യ രഹാനെയും ബൗളര്‍ രവീന്ദ്ര ജഡേജയും അപ്പീല്‍ ചെയ്തു. എന്നാല്‍ അംപയര്‍ നോട്ടൗട്ടാണെന്ന നിലപാടിലാണ് ഉറച്ചത്.

സംഭവത്തില്‍ ഒരു നിമിഷം ഇന്ത്യ കൂടിയാലോചിച്ചു. അപംയറുടെ തീരുമാനം പുനഃപരിശോധിക്കണോ? പന്ത് ബാറ്റില്‍ക്കൊണ്ടെന്നാണ് രഹാനെയുടെയും ജഡേജയുടെയും പക്ഷം. എന്നാല്‍ ഇക്കാര്യത്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് വലിയ തീര്‍ച്ചയില്ല.

India vs Australia Test Series: Simon Taufel Explains Tim Pains Dismissal

എന്തായാലും ഡിആര്‍എസ് എടുക്കാന്‍തന്നെ രഹാനെ തീരുമാനിച്ചു. തീരുമാനം പുനഃപരിശോധിക്കാനുള്ള ഇന്ത്യയുടെ അപേക്ഷ പരിഗണിച്ച തേര്‍ഡ് അംപയര്‍ ആദ്യം ഹോട്‌സ്‌പോട് നോക്കി. പന്ത് ബാറ്റില്‍ ഉരസുന്നതായി ഹോട്‌സ്‌പോടില്‍ കാണുന്നില്ല. തുടര്‍ന്ന് സ്‌നിക്കോമീറ്ററിലായി പരിശോധന. പന്ത് ടിം പെയ്‌ന്റെ ബാറ്റ് കടന്നുപോകുമ്പോള്‍ സ്‌നിക്കോമീറ്ററില്‍ നേരിയ ചലനം കാണുന്നുണ്ട്. എന്നാല്‍ പന്ത് ബാറ്റുംകടന്ന് ഒരു ഫ്രെയിം കൂടി മുന്നോട്ടുപോകുമ്പോഴാണ് ഗ്രാഫ് ഉയരുന്നത്. ഇതോടെ തേര്‍ഡ് അംപയര്‍ ഓണ്‍ ഫീല്‍ഡ് അംപയറോട് തീരുമാനം തിരുത്താന്‍ ആവശ്യപ്പെടുന്നു - ഓസീസ് നായകന്‍ കീപ്പര്‍ ക്യാച്ചിലൂടെ പുറത്ത്.

ഇതേസമയം, ഈ സംഭവം ക്രിക്കറ്റ് ലോകത്തെ രണ്ടു തട്ടില്‍ കൊണ്ടുനിര്‍ത്തുകയാണ്. പന്ത് ബാറ്റില്‍ത്തട്ടിയില്ലെന്ന് ഒരുപക്ഷം പറയുന്നു. സ്‌നിക്കോമീറ്റര്‍ പരിശോധിക്കുമ്പോഴും ഇക്കാര്യം കാണാം. പന്ത് ബാറ്റുംകടന്ന് പോയതിന് ശേഷമാണ് ഗ്രാഫ് ഉയര്‍ന്നത്. അപ്പോഴിത് ഔട്ടല്ലെന്ന് ഒരുവിഭാഗം ആരാധകര്‍ വാദിക്കുന്നു.

ഈ അവസരത്തില്‍ മുന്‍ രാജ്യാന്തര അംപയര്‍ സൈമണ്‍ ടൗഫല്‍ ഐസിസി അപംയര്‍മാരുടെ വിധി നടപടികള്‍ വിശദീകരിച്ച് രംഗത്തുവരികയാണ്. പന്ത് ബാറ്റില്‍ ഉരസിയോ ഇല്ലയോ എന്നതാണ് അറിയേണ്ടത്. ഇതിനായി തേര്‍ഡ് അംപയര്‍ ആദ്യം ടിവി റീപ്ലേ കാണണം. ടിവി റീപ്ലേ കൊണ്ട് തീരുമാനമെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഹോട്‌സ്‌പോടിനെയാണ് ആശ്രയിക്കേണ്ടത്. ഹോട്‌സ്‌പോടിലും പന്ത് ബാറ്റിലുരസിയതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രം സ്‌നിക്കോമീറ്റര്‍ ഉപയോഗിക്കാം.

സ്‌നിക്കോമീറ്റര്‍ ഉപയോഗിക്കുമ്പോള്‍ അംപയര്‍ ടിവി ഫ്രെയിമും സമാന്തരമായി വിലയിരുത്തണം. പന്ത് ബാറ്റും കടന്നുപോയതിന് ശേഷമുള്ള ഒരു ഫ്രെയിം കൂടി പരിശോധിക്കാന്‍ തേര്‍ഡ് അംപയര്‍ ബാധ്യസ്തനാണ്. പന്ത് ബാറ്റും കടന്നുപോയതിന് ശേഷമുള്ള ഫ്രെയിമില്‍ സ്‌നിക്കോമീറ്റര്‍ ചലിച്ചാല്‍ ബാറ്റ്‌സ്മാന്‍ ഔട്ടെന്നാണ് ഐസിസിയുടെ ചട്ടമെന്ന് സൈമണ്‍ ടൗഫല്‍ വിശദീകരിക്കുന്നു.

Story first published: Wednesday, December 30, 2020, 8:33 [IST]
Other articles published on Dec 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+