For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ് പരമ്പര: രോഹിത് ശര്‍മ ഓസ്‌ട്രേലിയക്ക് തിരിച്ചു, അവസാന രണ്ടു മത്സരങ്ങള്‍ കളിക്കും

ദില്ലി: നാളുകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ടെസ്റ്റ് പരമ്പരയ്ക്കായി രോഹിത് ശര്‍മ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു. പരിക്ക് ഭേദമായി ഫിറ്റ്‌നസ് തെളിയിച്ച പശ്ചാത്തലത്തില്‍ ചൊവാഴ്ച്ച പുലര്‍ച്ചെയാണ് താരം ദുബായ് വഴി ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറിയത്. ഓസ്‌ട്രേലിയയില്‍ നേരത്തെ എത്തുമെങ്കിലും രോഹിത്തിന് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇക്കാരണത്താല്‍ അഡ്‌ലെയ്ഡ്, ബോക്‌സിങ് ഡേ ടെസ്റ്റുകളില്‍ പങ്കെടുക്കാന്‍ താരത്തിന് കഴിയില്ല. ക്വാറന്റൈന്‍ കാലയളവില്‍ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ രോഹിത്തിന് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയതായാണ് വിവരം. ഐപിഎല്‍ ടൂര്‍ണമെന്റിനിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് രോഹിത് ശര്‍മയെ ടെസ്റ്റ് സ്‌ക്വാഡില്‍ നിന്നും സെലക്ടര്‍മാര്‍ ഒഴിവാക്കിയത്. എന്നാല്‍ പരിക്ക് ഭേദമായി ഫിറ്റ്‌നസ് തെളിയിച്ച സാഹചര്യത്തില്‍ രോഹിത്തിനെ തിരികെ സ്‌ക്വാഡിലേക്ക് ബിസിസിഐ കൂട്ടി.

India vs Australia Test Series: Rohit Sharma Leaves For Australia

ദുബായില്‍ സമാപിച്ച ഐപിഎല്‍ ടൂര്‍ണമെന്റിന് ശേഷം രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് തിരിക്കുമെന്നായിരുന്നു ആദ്യം കരുതിയത്. ഓസ്‌ട്രേലിയയില്‍ നിന്നും ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള സൗകര്യം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഏര്‍പ്പാടു ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിതാവ് അസുഖബാധിതനായ പശ്ചാത്തലത്തില്‍ താരം ഇന്ത്യയിലേക്ക് മടങ്ങി. തുടര്‍ന്ന് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വെച്ചാണ് രോഹിത് ഫിറ്റ്‌നസ് തെളിയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച താരം ഫിറ്റ്‌നസ് പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. പിന്നാലെ ടെസ്റ്റ് പരമ്പരയില്‍ രോഹിത്തും പങ്കെടുക്കുമെന്ന ഔദ്യോഗിക അറിയിപ്പ് ബിസിസിഐയും പുറത്തിറക്കി.

നേരത്തെ, രോഹിത് ശര്‍മയുടെ കാര്യത്തില്‍ യാതൊരുവിധ അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിരാട് കോലി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ നായകന്റെ വെളിപ്പെടുത്തല്‍ ബിസിസിഐയെ പിന്നാലെ പ്രതിരോധത്തിലാക്കി. തുടര്‍ന്നാണ് രോഹിത് ശര്‍മ പിതാവിന് അസുഖം ബാധിച്ചതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നുവെന്നും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വെച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന പരിശീലനത്തിലാണെന്നും ബിസിസിഐ ഔദ്യോഗികമായി അറിയിച്ചത്. എന്തായാലും അഭ്യൂഹങ്ങള്‍ നീങ്ങി. ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ പങ്കെടുക്കും. ഇതേസമയം, രോഹിത് ശര്‍മ തിരിച്ചുവരുമ്പോള്‍ വിരാട് കോലി നാട്ടിലേക്ക് തിരിച്ചുപോകുമെന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ആദ്യ കുഞ്ഞിന്റെ ജനനം പ്രമാണിച്ചാണ് കോലി അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷം മടങ്ങുന്നത്. അജിങ്ക്യ രഹാനെയാണ് തുടര്‍ന്നുള്ള മൂന്നു ടെസ്റ്റുകളില്‍ ഇന്ത്യയെ നയിക്കുക.

Story first published: Tuesday, December 15, 2020, 17:53 [IST]
Other articles published on Dec 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+