വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇന്ത്യ നാണംകെടുത്തി', ഐതിഹാസിക ജയത്തെക്കുറിച്ച് മൈക്കല്‍ വോഗന്‍

'എന്നെ നാണംകെടുത്തിക്കളഞ്ഞു', ഗാബയില്‍ ടീം ഇന്ത്യയുടെ ഐതിഹാസിക ജയത്തിന് ശേഷം ഇതിഹാസ താരം മൈക്കല്‍ വോഗന് തുടങ്ങാന്‍ മറ്റു വാക്കുകളില്ല. ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോറ്റപ്പോള്‍ ഇന്ത്യ 'വൈറ്റുവാഷ്' ചെയ്യപ്പെടുമെന്ന് പ്രഖ്യാപിച്ച ആദ്യ വ്യക്തിയാണ് വോഗന്‍. അഡ്‌ലെയ്ഡില്‍ വിരാട് കോലിയുടെ ടീം 36 റണ്‍സിന് ഓള്‍ഔട്ടായ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് വോഗന്‍ പ്രവചിച്ചു.

പക്ഷെ സംഭവിച്ചതോ, മെല്‍ബണിലും ഗാബയിലും ഇന്ത്യ ഉജ്ജ്വലമായി ജയിച്ചു. സിഡ്‌നിയില്‍ വിരോചിതമായ സമനിലയും അജിങ്ക്യ രഹാനെയുടെ നേതൃത്വത്തില്‍ ഇന്ത്യ പിടിച്ചുവാങ്ങി. എന്തായാലും പ്രചവനം തെറ്റിയതില്‍ വോഗന്‍ സന്തുഷ്ടനാണ്. ക്രിക്കറ്റിലെ അതിമനോഹരമായ അധ്യായങ്ങളാണ് പരമ്പരയിലുടനീളം കണ്ടത്. ഇന്ത്യന്‍ ടീമിനെ കുറിച്ചുള്ള ധാരണകള്‍ തെറ്റിയതില്‍ വിഷമമൊന്നുമില്ലെന്ന് വോഗന്‍ പറയുന്നു.

India vs Australia Test Series: Michael Vaughan Happy To Be Proved Wrong By Team India

'അഡ്‌ലെയ്ഡിലെ മത്സരം കണ്ടതിന് ശേഷം ഓസ്‌ട്രേലിയ 4-0 എന്ന നിലയില്‍ ടെസ്റ്റ് പരമ്പര ജയിക്കുമെന്നാണ് ഞാന്‍ പ്രവചിച്ചത്. അഡ്‌ലെയ്ഡിലെ ഭീമന്‍ തോല്‍വിയും ടീം സെലക്ഷനിലെ പ്രശ്‌നങ്ങളും മുന്‍നിര്‍ത്തി ഇന്ത്യയുടെ ദാരുണമായ കീഴടങ്ങല്‍ ആ സമയത്ത് ആരും പ്രവചിച്ചുപ്പോകും. എന്നാല്‍ അജിങ്ക്യ രഹാനെയുടെ ടീം എന്നെ നാണംകെടുത്തി. എന്തായാലും സന്തുഷ്ടനാണ് ഞാന്‍. ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദ്ധുല്‍ താക്കൂര്‍ തുടങ്ങിയ യുവനിരയെയും വെച്ച് ഇത്ര മനോഹരമായ ക്രിക്കറ്റ് കാഴ്ച്ചവെച്ച ഇന്ത്യന്‍ സംഘം ഞാന്‍ തെറ്റാണെന്ന് തെളിയിച്ചു', ടെലഗ്രാഫ് പംക്തിയില്‍ മൈക്കല്‍ വോഗന്‍ കുറിച്ചു.

ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനം ഇന്ത്യയ്ക്ക് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. അഡ്‌ലെയ്ഡിലെ നാണംകെട്ട തോല്‍വിക്ക് ശേഷം നായകന്‍ വിരാട് കോലിയുടെ നാട്ടിലേക്കുള്ള മടക്കമാണ് ടീമിനേറ്റ ആദ്യ പ്രഹരം. കോലിയില്ലാതെ ഇന്ത്യന്‍ ടീമിന് ഓസ്‌ട്രേലിയയില്‍ ജയിക്കാന്‍ കഴിയില്ലന്ന വിധിയെഴുത്ത് നാനാഭാഗത്തു നിന്നും ഉയര്‍ന്നു. കോലിയുടെ അഭാവത്തില്‍ കളിക്കാനിറങ്ങിയ ഇന്ത്യയെ പരിക്കുകളുടെ പരമ്പരയായിരുന്നു കാത്തുനിന്നത്. പരമ്പരയിലെ ഓരോ മത്സരത്തിലും പരിക്കേറ്റവരുടെ എണ്ണം കൂടി. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഹനുമാ വിഹാരി എന്നിങ്ങനെ പ്രധാന താരങ്ങളെല്ലാം ഓരോ ഘട്ടമായി പരിക്കിന് പിടിയിലകപ്പെട്ടു.

ഗാബയില്‍ പരിചയസമ്പത്തു കുറഞ്ഞ യുവ ഇന്ത്യന്‍ ടീമുമായാണ് അജിങ്ക്യ രഹാനെ കളിച്ചത്. എന്നാല്‍ തുടക്കക്കാരുടെ ചാപല്യങ്ങളൊന്നും കാണിക്കാതെ നിര്‍ണായക പ്രകടനം കാഴ്ച്ചവെക്കാന്‍ ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ടി നടരാജന്‍ എന്നിവര്‍ക്ക് സാധിച്ചു. ഇതിനിടെ ഓസ്‌ട്രേലിയന്‍ കാണികളില്‍ നിന്നും വംശീയാധിക്ഷേപവും ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരിടേണ്ടി വന്നു. എന്നാല്‍ പ്രതിസന്ധികളൊന്നും ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യം ചോര്‍ത്തിയില്ല. ശക്തരായ ഓസ്‌ട്രേലിയയെ ഇന്ത്യന്‍ 'പയ്യന്‍മാര്‍' ചേര്‍ന്ന് മുട്ടുകുത്തിച്ചു.

Story first published: Wednesday, January 20, 2021, 11:32 [IST]
Other articles published on Jan 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X