Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കണ്ണുവെച്ച് ഇന്ത്യ, വഴിമുടക്കുമോ ഓസ്‌ട്രേലിയ?

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം പാതിവഴി പിന്നിട്ടിരിക്കുന്നു. ഏകദിന പരമ്പര ഓസ്‌ട്രേലിയ കയ്യടക്കി. ട്വന്റി-20 പരമ്പര ഇന്ത്യയും. അടുത്തത് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര. പരമ്പരയിലെ നാലു ടെസ്റ്റു മത്സരങ്ങളും ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാണ്. പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഓസ്‌ട്രേലിയയും രണ്ടാമതുള്ള ഇന്ത്യയും തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ പോരാട്ടം തീപ്പാറുമെന്ന കാര്യമുറപ്പ്.

ടെസ്റ്റ് പരമ്പര

ഒപ്പം പരമ്പര സ്വന്തമാക്കുന്നവര്‍ അടുത്തവര്‍ഷത്തെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യതയും കരസ്ഥമാക്കും. പറഞ്ഞുവരുമ്പോള്‍ ടെസ്റ്റില്‍ കഴിഞ്ഞതവണത്തെ കണക്കും ഓസ്‌ട്രേലിയക്ക് ചോദിക്കാനുണ്ട്. 2018-19 കാലത്ത് വിരാട് കോലിയും സംഘവും ഓസ്‌ട്രേലിയന്‍ മണ്ണില്‍ വന്ന് ഐതിഹാസികമായി ടെസ്റ്റ് പരമ്പര ജയിക്കുകയായിരുന്നു. ഹോം പരമ്പരകള്‍ തോല്‍ക്കാറില്ലെന്ന കംഗാരുക്കളുടെ വീമ്പുപ്പറച്ചിലിനും ഇന്ത്യ അന്ത്യം കുറിച്ചു.

ഓസ്ട്രേലിയയുടെ കരുത്ത്

എന്തായാലും നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് എളുപ്പമായിരിക്കില്ല. കഴിഞ്ഞതവണ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തുമില്ലാത്ത ഓസ്‌ട്രേലിയന്‍ പടയെയാണ് ഇന്ത്യ നേരിട്ടത്. ഈ വര്‍ഷം ഇരുവരും വിലക്ക് കഴിഞ്ഞ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു. ഒപ്പം മാര്‍നസ് ലബ്യുഷെയ്‌നെന്ന പുതിയ താരോദയവും ഓസീസിന് കരുത്തുപകരും.

ആശങ്കകൾ

ഇന്ത്യയുടെ കാര്യമെടുത്താല്‍ ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോലി മടങ്ങിപ്പോകും. അജിങ്ക്യ രഹാനെയാണ് തുടര്‍ന്ന് ടീമിനെ നയിക്കുക. ഇഷാന്ത് ശര്‍മയും രോഹിത് ശര്‍മയും ഇല്ലാത്തതാണ് ഇന്ത്യയ്‌ക്കേറ്റിരിക്കുന്ന ആദ്യ തിരിച്ചടി. പരിക്ക് ഭേദമായെങ്കില്‍ ഫിറ്റ്‌നസ് കാരണംകൊണ്ട് ഇഷാന്ത് ശര്‍മയ്ക്ക് പരമ്പരയില്‍ നിന്നും പുറത്തുപോകേണ്ടിവന്നു.

രോഹിത്തിന്റെ കാര്യം

ഡിംസബര്‍ 12 -നാണ് രോഹിത് ഓസ്‌ട്രേലിയയിലേക്ക് തിരിക്കുക. ക്വാറന്റൈന്‍ ചട്ടങ്ങള്‍ മുന്‍നിര്‍ത്തി ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ രോഹിത്തിന് കഴിയില്ല. പരമ്പരയിലെ അവസാന രണ്ടു ടെസ്റ്റുകളില്‍ രോഹിത് ശര്‍മ കളിക്കുമെന്നാണ് സൂചന. 19 അംഗ ഇന്ത്യന്‍ സ്‌ക്വാഡാണ് നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്‌ട്രേലിയയില്‍ വന്നിരിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം ഡിസംബര്‍ 17 -ന് അഡ്‌ലെയ്ഡില്‍ നടക്കും. പിങ്ക് ബോള്‍ ടെസ്റ്റാണ് ആദ്യത്തേത്.

ടെസ്റ്റ് ക്രമം

തുടര്‍ന്ന് ബോക്‌സിങ് ഡേ ടെസ്റ്റിനായി ഇരു ടീമുകളും മെല്‍ബണിലേക്ക് പറക്കും. ജനുവരി 7 മുതല്‍ 11 വരെയാണ് സിഡ്‌നിയില്‍ നിശ്ചയിച്ചിരിക്കുന്ന മൂന്നാം ടെസ്റ്റ്. അവസാന ടെസ്റ്റിന് ബ്രിസ്ബനിലെ ഗാബ സ്റ്റേഡിയം വേദിയാകും. ഈ അവസരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ അണിനിരത്തുന്ന ടെസ്റ്റ് സംഘത്തെ ചുവടെ കാണാം.

സ്ക്വാഡ്

വിരാട് കോലി (നായകന്‍, ആദ്യ ടെസ്റ്റ് മാത്രം കളിക്കും), അജിങ്ക്യ രഹാനെ (ഉപനായകന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമാ വിഹാരി, ശുബ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്ദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് സിറാജ്.

Story first published: Tuesday, December 8, 2020, 18:28 [IST]
Other articles published on Dec 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+