Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോക്‌സിങ് ഡേ ടെസ്റ്റ്: പ്ലേയിങ് ഇലവനില്‍ മാറ്റമില്ലെന്ന് ജസ്റ്റിന്‍ ലാങ്കര്‍

മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരെ ബോക്‌സിങ് ഡേ ടെസ്റ്റിന് കോപ്പുകൂട്ടുകയാണ് ഓസ്‌ട്രേലിയ. അഡ്‌ലെയ്ഡില്‍ പിടിച്ചെടുത്ത ആധികാരിക ജയം ആതിഥേയര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. എന്തായാലും ടീമില്‍ മാറ്റങ്ങളില്ലാതെ രണ്ടാം ടെസ്റ്റിന് ഇറങ്ങാനാണ് ഓസ്‌ട്രേലിയയുടെ തീരുമാനം. ശനിയാഴ്ച്ച മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലെ രണ്ടാം ടെസ്റ്റിന് തുടക്കമാവും. അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസീസ് പേസര്‍മാര്‍ക്ക് മുന്നിലാണ് ഇന്ത്യ മുട്ടുമടക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ കോലിയടക്കം ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന് പോലും രണ്ടക്കം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫലമോ, 53 റണ്‍സിന്റെ ലീഡുണ്ടായിട്ടും 36 റണ്‍സിന് ടീം ഇന്ത്യ ഓള്‍ഔട്ടായി.

India vs Australia Test Series: Australia Not Likely To Be Changed For Boxing Day Test

ഓസ്‌ട്രേലിയന്‍ ടീം മികച്ച ഫോമിലാണ്. അഡ്‌ലെയ്ഡില്‍ ലോകമിതു കണ്ടു. ഈ അവസരത്തില്‍ പ്ലേയിങ് ഇലവനില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ താത്പര്യമില്ലെന്ന് പരിശീലകന്‍ ജസ്റ്റിന്‍ ലാങ്കര്‍ വ്യാഴാഴ്ച്ച പറഞ്ഞു. അടുത്ത രണ്ടു ദിവസം ഗൗരവമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ ആദ്യ ടെസ്റ്റില്‍ കളിച്ച ടീമുമായിത്തന്നെ രണ്ടാം ടെസ്റ്റിനും ഓസ്‌ട്രേലിയ ഇറങ്ങും, ലാങ്കര്‍ വ്യക്തമാക്കി. നേരത്തെ, ഡേവിഡ് വാര്‍ണര്‍ ടീമിനൊപ്പം ചേരുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ കീഴ്‌വയറിന് പരിക്കേറ്റ വാര്‍ണര്‍ക്ക് രണ്ടാം ടെസ്റ്റും നഷ്ടമാവും. പരിക്ക് ഭേദമായി തിരിച്ചെത്തുന്ന വാര്‍ണറെ എവിടെ കളിപ്പിക്കുമെന്നതിനെ ചൊല്ലിയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയുടെ സംശയം. നിലവില്‍ ജോ ബേണ്‍സ് - മാത്യൂ വെയ്ഡ് കൂട്ടുകെട്ട് മുന്‍നിരയില്‍ താളം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് വാര്‍ണറിനായി ഓപ്പണിങ് സമവാക്യം തിരുത്തണോ എന്ന ചോദ്യം ഓസ്‌ട്രേലിയക്ക് മുന്നിലുണ്ട്.

എന്തായാലും രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ പക്ഷത്ത് നിരവധി മാറങ്ങള്‍ പ്രതീക്ഷിക്കാം. പൃഥ്വി ഷാ, വൃധിമാന്‍ സാഹ എന്നിവര്‍ പുറത്തുപോകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി. മായങ്ക് അഗര്‍വാളിനൊപ്പം ശുഭ്മാന്‍ ഗില്ലായിരിക്കും ഓപ്പണറാവുക. വിരാട് കോലിക്ക് പകരം കെഎല്‍ രാഹുല്‍ മധ്യനിരയില്‍ കടന്നെത്തും. ഹനുമാ വിഹാരിക്ക് പകരം രവീന്ദ്ര ജഡേജ ഓള്‍റൗണ്ടറായി ഇടംകണ്ടെത്തുമോയെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മുഹമ്മദ് ഷമിക്ക് പകരക്കാരനെ നിയോഗിക്കാനുള്ള തിരക്കിലാണ് ടീം ഇന്ത്യ. അഡ്‌ലെയ്ഡിലെ ആദ്യ ഇന്നിങ്‌സില്‍ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സറില്‍ ഷമിക്ക് പരിക്കേല്‍ക്കുകയായിരുന്നു. മുഹമ്മദ് സിറാജോ നവ്ദീപ് സെയ്‌നിയോ ഷമിക്ക് പകരക്കാരനായി ടീമിലെത്താം.

Story first published: Thursday, December 24, 2020, 10:56 [IST]
Other articles published on Dec 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+