വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കാരെ ഒരിക്കലും വിലകുറച്ചു കാണരുത്; പാഠം പഠിച്ചെന്ന് ഓസീസ് പരിശീലകന്‍

'ഇന്ത്യക്കാരെ ഒരിക്കലും വിലകുറച്ചു കാണരുത്', ഗാബ്ബ ടെസ്റ്റിന് ശേഷം ഓസ്‌ട്രേലിയയുടെ പരിശീലകനും മുന്‍ ക്രിക്കറ്റ് താരവുമായ ജസ്റ്റിന്‍ ലാങ്കറിന് പറയാന്‍ മറ്റൊരു വാക്കില്ല. വിരാട് കോലിയില്ല. ഇഷാന്ത് ശര്‍മയില്ല. മുഹമ്മദ് ഷമിയില്ല. ജസ്പ്രീത് ബുംറയില്ല. രവീന്ദ്ര ജഡേജയില്ല. രവിചന്ദ്രന്‍ അശ്വിനില്ല. പരിക്കലട്ടുന്ന, പരിചയസമ്പത്തു കുറഞ്ഞ ഇന്ത്യന്‍ സംഘത്തെ ഗാബ്ബയില്‍ എതിരിട്ടപ്പോള്‍ ഓസ്‌ട്രേലിയ കരുതി കാര്യങ്ങള്‍ എളുപ്പമായിരിക്കുമെന്ന്; പരമ്പര അനായം ജയിക്കാമെന്ന്. എന്നാല്‍ നടന്നതോ, അഞ്ചാം ദിനം മൂന്നോവര്‍ ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റിന് ഇന്ത്യ ഐതിഹാസികമായി ജയിച്ചു; പരമ്പരയും സ്വന്തമാക്കി.

India vs Australia Test Series: Australian Head Coach Justin Langer Says Never Ever Underestimate India

'അതിവിശിഷ്ടമായ ടെസ്റ്റ് പരമ്പരയാണ് കടന്നുപോയത്. തോല്‍വിയില്‍ ഞങ്ങള്‍ തീര്‍ത്തും നിരാശരാണ്. എന്നാല്‍ ഇന്ത്യ ജയം അര്‍ഹിക്കുന്നു. കളിയുടെ എല്ലാ മേഖലയിലും മുന്നിട്ടു നില്‍ക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു', ചാനല്‍ സെവനിന് നല്‍കിയ അഭിമുഖത്തില്‍ ലാങ്കര്‍ പറഞ്ഞു. പരമ്പരയില്‍ ഒരു വലിയ പാഠം ഇന്ത്യന്‍ സംഘം പഠിപ്പിച്ചതായി ലാങ്കര്‍ പറയുന്നുണ്ട്. 'ഇന്ത്യക്കാരെ ഒരിക്കലും വിലകുറച്ചു കാണരുത്. ഒന്നര ബില്യണ്‍ ജനതയില്‍ നിന്നും തിരഞ്ഞെടുത്ത 11 പേര്‍ കളിക്കാന്‍ വരുമ്പോള്‍ മികവിനും പ്രതിഭയ്ക്കും കുറവുണ്ടാകില്ല. കാര്യങ്ങള്‍ എളുപ്പമായിരിക്കുമെന്ന് കരുതുന്നതുതന്നെ തെറ്റ്', ലാങ്കര്‍ സൂചിപ്പിച്ചു.

അഡ്‌ലെയ്ഡിലെ തോല്‍വിക്ക് ശേഷമുള്ള ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നാണ് ലാങ്കറിന്റെ പക്ഷം. പരിക്ക് കാരണം സ്റ്റാര്‍ താരങ്ങളില്ലാതിരുന്നിട്ടും ടീമിന്റെ പോരാട്ടവീര്യം ചോര്‍ന്നില്ല. ഇന്ത്യയെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നെന്ന് ഓസ്‌ട്രേലിയന്‍ പരിശീലകന്‍ അറിയിച്ചു. ഗാബ ടെസ്റ്റിലെ അവസാന ദിനം റിഷഭ് പന്ത് കുറിച്ച ഗംഭീരന്‍ പ്രകടനത്തെ ലാങ്കര്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. റിഷഭ് പന്തും ശുഭ്മാന്‍ ഗില്ലുമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ രക്ഷകരായത്. ഗില്‍ 91 റണ്‍സും പന്ത് 89 റണ്‍സും അഞ്ചാം ദിനം കുറിച്ചു.

എന്തായാലും ഗാബ്ബയില്‍ തോല്‍ക്കാറില്ലെന്ന വീരവാദം ഇനി ഓസ്‌ട്രേലിയ പറയില്ല. ശുഭ്മാന്‍ ഗില്ലും റിഷഭ് പന്തും ചേതേശ്വര്‍ പൂജാരയും ചേര്‍ന്നാണ് ഓസ്‌ട്രേലിയയുടെ വീമ്പുപറച്ചലിന്റെ മുനയൊടിച്ചു. 18 പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റിനാണ് ടീം ഇന്ത്യ ഗാബ്ബയില്‍ അഞ്ചാം ദിനം ജയിച്ചത്. ഇതോടെ 2-1 എന്ന നിലയില്‍ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയും ഇന്ത്യ നിലനിര്‍ത്തി. കളിയുടെ എല്ലാ മേഖലയിലും സന്ദര്‍ശകര്‍ ഓസ്‌ട്രേലിയയെ കടത്തിവെട്ടിയെന്നാണ് മത്സരശേഷം ആതിഥേയരുടെ നായകനായ ടിം പെയ്ന്‍ പറഞ്ഞത്. കാണികളുടെ കൂക്കിവിളികള്‍ക്കിടയിലും തോല്‍വി മറന്ന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുമെന്നും ഓസീസ് നായകന്‍ അറിയിച്ചു.

Story first published: Tuesday, January 19, 2021, 17:39 [IST]
Other articles published on Jan 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X