Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിങ്ക് പന്തില്‍ ഒരു പ്രശ്‌നമുണ്ട്, അജിങ്ക്യ രാഹനെ പറയുന്നു

ഇഷാന്ത് ശര്‍മ കളിക്കാത്തത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടി തന്നെ. എന്നാല്‍ 20 വിക്കറ്റും വീഴ്ത്താന്‍ കഴിയുന്ന ബൗളര്‍മാര്‍ ടീമിലുണ്ട്; അഡ്‌ലെയ്ഡിലെ പിങ്ക് ടെസ്റ്റിന് മുന്നോടിയായി അജിങ്ക്യ രഹാനെ പറയുന്നു. ഇഷാന്ത് ശര്‍മയില്ലാത്തത് വലിയ നഷ്ടമാണെങ്കിലും ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്‌നി എന്നിവര്‍ പേസ് നിരയിലുണ്ട്. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് തന്ത്രപൂര്‍വം പന്തെറിയാന്‍ ഇവര്‍ക്ക് സാധിക്കും. ഓസ്‌ട്രേലിയയുടെ 20 വിക്കറ്റുമെടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിയുമെന്ന് രഹാനെ സൂചിപ്പിച്ചു.

India vs Australia Test Series: Ajinkya Rahane Speaks About Pink Ball

പിങ്ക് ബോള്‍ ടെസ്റ്റില്‍ രണ്ടാം സെഷനിലായിരിക്കും ബാറ്റ്‌സ്മാന്മാര്‍ കൂടുതല്‍ വെല്ലുവിളി നേരിടുക. കാരണം സന്ധ്യാസമയത്തെ 40-50 മിനിറ്റ് നേരം പിങ്ക് പന്തിന്റെ വേഗം കൂടും. ചുവപ്പു പന്തുകള്‍ക്ക് ഈ സവിശേഷതയില്ല. അതുകൊണ്ട് രണ്ടാം സെഷനില്‍ പന്തിന്റെ ഗതി തിരിച്ചറിയുക വിഷമകരമാണെന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വാര്‍ത്താസമ്മേളനത്തില്‍ രഹാനെ ചൂണ്ടിക്കാട്ടി. ഇതേസമയം, അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ടീം ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ രഹാനെ വ്യക്തത നല്‍കിയില്ല. മത്സരത്തിന്റെ തലേന്നാകും ഇക്കാര്യം തീരുമാനിക്കുകയെന്ന് താരം അറിയിച്ചു.

രോഹിത് ശര്‍മയ്ക്ക് പകരം ആര് ഓപ്പണ്‍ ചെയ്യുമെന്ന ചോദ്യമാണ് ടീം ഇന്ത്യയ്ക്ക് മുന്നില്‍ പ്രധാനമായുമുള്ളത്. ആദ്യ ഓപ്പണറായി മായങ്ക് അഗര്‍വാള്‍ കടന്നുവരും. പൃഥ്വി ഷാ, ശുബ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍ എന്നിവരെയാണ് രണ്ടാമത്തെ ഓപ്പണര്‍ തസ്തികയിലേക്ക് മാനേജ്‌മെന്റ് പരിഗണിക്കുന്നത്. ഇവരില്‍ ശുബ്മാന്‍ ഗില്ലും പൃഥ്വി ഷായും ഓസ്‌ട്രേലിയ എ ടീമിനെതിരായെ ത്രിദിന സന്നാഹമത്സരം കളിച്ചിരുന്നു. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആരാകുമെന്ന ചോദ്യവും ആരാധകര്‍ക്കുണ്ട്. വൃധിമാന്‍ സാഹയും റിഷഭ് പന്തുമാണ് സ്‌ക്വാഡിലെ വിക്കറ്റ് കീപ്പര്‍മാര്‍. സന്നാഹമത്സരത്തിലെ പ്രകടനം മുന്‍നിര്‍ത്തി റിഷഭ് പന്തിന് അഡ്‌ലെയ്ഡില്‍ അവസരം ലഭിക്കാന്‍ സാധ്യതയേറെ.

മുതിര്‍ന്ന സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ അഡ്‌ലെയ്ഡില്‍ കളിക്കുമോയെന്ന കാര്യത്തിലും രഹാനെ കൃത്യമായ മറുപടി നല്‍കിയില്ല. ഇതേസമയം, അശ്വിന്റെ ഓള്‍റൗണ്ടിങ് മികവ് ടീം ഇന്ത്യയ്ക്ക് നിര്‍ണായകമായിരിക്കുമെന്ന് രഹാനെ സൂചിപ്പിച്ചു.

Story first published: Tuesday, December 15, 2020, 17:01 [IST]
Other articles published on Dec 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+