വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹുല്‍ വേണ്ട, ടെസ്റ്റില്‍ കോലിയുടെ പകരക്കാരനെ നിര്‍ദ്ദേശിച്ച് ആകാശ് ചോപ്ര

ടെസ്റ്റില്‍ ലോക രണ്ടാം നമ്പര്‍ ബാറ്റ്‌സ്മാനാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. നടക്കാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരം കളിച്ച് കോലി തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങും. കോലിയുടെ അഭാവത്തില്‍ ഉപനായകന്‍ അജിങ്ക്യ രഹാനെയാണ് ബാക്കിയുള്ള മൂന്നു മത്സരങ്ങളിലും ഇന്ത്യയെ നയിക്കുക. ഇതേസമയം, ടീമില്‍ കോലിയുടെ പകരക്കാരന്‍ ആരാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. കെഎല്‍ രാഹുല്‍ കോലിയുടെ സ്ഥാനത്തേക്ക് കടന്നുവരുമെന്നാണ് പൊതുനിഗമനം.

India vs Australia Test Series: Aakash Chopra Selects Virat Kohlis Replacement

എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയ്ക്ക് അഭിപ്രായം മറ്റൊന്നാണ്. കെഎല്‍ രാഹുലല്ല, ശുബ്മാന്‍ ഗില്ലായിരിക്കണം രണ്ടാം ടെസ്റ്റില്‍ കോലിയുടെ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടതെന്ന് ചോപ്ര പറയുന്നു. രാഹുലിന് ആദ്യ ടെസ്റ്റില്‍ത്തന്നെ കളിക്കാന്‍ അവസരം നല്‍കണം. പൃഥ്വി ഷായ്ക്ക് പകരം കെഎല്‍ രാഹുല്‍ ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറാകണമെന്ന പക്ഷക്കാരനാണ് ചോപ്ര. മധ്യനിരയില്‍ രാഹുലിനെ കളിപ്പിക്കുന്നതിനോട് ഇദ്ദേഹത്തിന് യോജിപ്പില്ല. 'മിഡില്‍ ഓര്‍ഡറില്‍' ശുബ്മാന്‍ ഗില്ലിന് ഇന്ത്യന്‍ മാനേജ്‌മെന്റ് അവസരംകൊടുക്കണമെന്ന് ചോപ്ര പറയുന്നു.

പൃഥ്വി ഷായുടെ ഫോമിനെച്ചൊല്ലി ഇപ്പോള്‍ ആശങ്കയുണ്ട്. നിരുത്തരവാദിത്വത്തോടെ ബാറ്റു ചെയ്യുന്നതാണ് ഷായുടെ പ്രശ്‌നം. അതുകൊണ്ട് മുന്‍നിരയില്‍ ഷാ നിറംകെടുകയാണെങ്കില്‍ കെഎല്‍ രാഹുലിനെ ഓപ്പണറാക്കണമെന്ന് ആകാശ് ചോപ്ര നിര്‍ദ്ദേശിക്കുന്നു. നിലവില്‍ ശുബ്മാന്‍ ഗില്‍ രാജ്യാന്തര ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടില്ല. എന്നാല്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ താരം കാഴ്ച്ചവെക്കുന്ന സുസ്ഥിരമായ പ്രകടനം ഇന്ത്യന്‍ ടീമിന് പ്രതീക്ഷ നല്‍കുന്നുണ്ട്. 21 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ഗില്‍ ഇതുവരെ കളിച്ചിരിക്കുന്നത്. ഇതില്‍ നിന്നും 2,133 റണ്‍സ് താരം നേടിക്കഴിഞ്ഞു. ബാറ്റിങ് ശരാശരിയാകട്ടെ, 73.55 റണ്‍സും.

ഡിസംബര്‍ 17 -ന് അഡ്‌ലെയ്ഡിലാണ് ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക. ആദ്യ മത്സരം പകലും രാത്രിയുമായി നടക്കും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായതുകൊണ്ട് ഇരു ടീമുകളുടെ തമ്മിലെ ടെസ്റ്റ് പോരാട്ടങ്ങള്‍ക്ക് ആവേശമേറും. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. ഇന്ത്യ രണ്ടാം സ്ഥാനത്തും. കഴിഞ്ഞതവണ ഇന്ത്യ കുറിച്ച ടെസ്റ്റ് പരമ്പരജയത്തിന്റെ കണക്കും ഓസ്‌ട്രേലിയക്ക് തീര്‍ക്കാനുണ്ട്. ഇതേസമയം, പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് പരമ്പരയില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്. ഏകദിന പരമ്പരയ്ക്കിടെയാണ് വാര്‍ണര്‍ക്ക് കീഴ്‌വയറ്റില്‍ പരിക്കേറ്റത്.

Story first published: Saturday, December 5, 2020, 19:12 [IST]
Other articles published on Dec 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X