Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്കെന്താ 'കൊമ്പുണ്ടോ'? ഇന്ത്യന്‍ ടീമില്‍ നായകനും കളിക്കാര്‍ക്കും രണ്ടു നിയമമെന്ന് സെവാഗ്

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചു. കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ടി നടരാജന്‍, യുസ്‌വേന്ദ്ര ചഹാല്‍; കാന്‍ബെറയിലെ 'ഹീറോ' ഇവരാണ്. ഇതേസമയം, ടീം ഇന്ത്യ കളി ജയിച്ചെങ്കിലും വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഒരിക്കല്‍ക്കൂടി അതൃപ്തി അറിയിക്കുകയാണ് വീരേന്ദര്‍ സെവാഗ്. കോലിക്ക് കീഴില്‍ ഒരു താരത്തിനും ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി കളിക്കാന്‍ സാധിക്കുന്നില്ല. സ്വന്തം കാര്യം വരുമ്പോള്‍ ടീം തിരഞ്ഞെടുപ്പിലെ അളവുകോല്‍ ഇന്ത്യന്‍ നായകന്‍ കാറ്റില്‍പ്പറത്തുകയാണെന്ന് സെവാഗ് ചൂണ്ടിക്കാട്ടുന്നു.

കസേരകളി

ഇന്ത്യന്‍ ടീമിലെ 'കസേരകളി'യെക്കുറിച്ച് സോണി നെറ്റ്‌വര്‍ക്ക് ചാനലിലാണ് സെവാഗ് തുറന്നടിച്ചത്. 2014 കാലഘട്ടത്തില്‍ എംഎസ് ധോണി പിന്തുണച്ചിരുന്നില്ലെങ്കില്‍ വിരാട് കോലി ഇന്ന് കാണുന്ന നിലയില്‍ എത്തില്ല. അന്ന് ഇംഗ്ലണ്ട് പര്യടനത്തില്‍ വമ്പന്‍ പരാജയമായിരുന്നിട്ടുകൂടി കോലിയെ ടീമില്‍ കളിപ്പിക്കാന്‍ ധോണി തയ്യാറായി. ഇക്കാര്യം കോലിയും മനസില്‍വെയ്ക്കണമെന്ന് സെവാഗ് അഭിപ്രായപ്പെട്ടു.

രണ്ടു നിയമം

ധോണിയില്‍ നിന്നും ലഭിച്ച അളവുറ്റ പിന്തുണയെപ്പറ്റി കോലി എന്നും പറയാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ നായകനായ കോലിയില്‍ നിന്നും ഇത്തരമൊരു പിന്തുണ ടീമില്‍ മറ്റാര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടോ, സെവാഗ് ചോദിക്കുന്നു. ടീം തിരഞ്ഞെടുപ്പിന്റെ കാര്യം വരുമ്പോള്‍ താരങ്ങള്‍ക്കും നായകനും വെവ്വേറെ അളവുകോലുകള്‍ നിശ്ചയിക്കപ്പെടുകയാണ്; ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ശ്രേയസ് അയ്യറെ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ വീരേന്ദര്‍ സെവാഗ് നിരീക്ഷിക്കുന്നു.

ശ്രേയസിനെ ഒഴിവാക്കി

'കഴിഞ്ഞ ട്വന്റി-20 പരമ്പരകളിലെല്ലാം ഇന്ത്യയ്ക്കായി തിളങ്ങിയ ബാറ്റ്‌സ്മാനാണ് ശ്രേയസ്. പിന്തെന്തു അടിസ്ഥാനത്തിലാണ് ശ്രേയസിനെ പ്ലേയിങ് ഇലവനില്‍ കളിപ്പിക്കാന്‍ കോലി കൂട്ടാക്കാതിരുന്നത്? എന്തുകൊണ്ട് ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന ചോദ്യം കോലിക്ക് നേരെ ഉയര്‍ത്താന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ ശ്രേയസ് അയ്യര്‍ക്കും ഒരുപക്ഷെ ധൈര്യമുണ്ടാകില്ല', സെവാഗ് അഭിപ്രായപ്പെട്ടു.

കാരണമെന്ത്?

ടീമില്‍ 'ബാലന്‍സ്' കൊണ്ടുവരാന്‍ വേണ്ടിയാണ് ശ്രേയസിനെ പുറത്തിരുത്തിയതെങ്കില്‍ കോലിയുടെ തീരുമാനത്തോട് യോജിക്കാന്‍ സെവാഗിന് ബുദ്ധിമുട്ടില്ല. അതല്ല, ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ ബൗണ്‍സറുകള്‍ക്ക് മുന്നില്‍ ഒന്നോ രണ്ടോ തവണ പതറിയ കാരണംകൊണ്ടാണ് താരത്തെ ഒഴിവാക്കിയതെങ്കില്‍ കോലിയുടെ തീരുമാനം ശരിവെക്കാന്‍ സാധിക്കില്ലെന്ന് സെവാഗ് പറയുന്നു.

കഴിഞ്ഞ സീസണില്‍ ഇന്ത്യയ്ക്കകത്തും പുറത്തുമായി നടന്ന ട്വന്റി-20 മത്സരങ്ങളിലെല്ലാം ടീമിനായി ശ്രേയസ് ഒരുപാട് റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. ആ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യന്‍ നായകനില്‍ നിന്നും കൂടുതല്‍ പിന്തുണ ശ്രേയസ് അയ്യര്‍ അര്‍ഹിക്കുന്നുണ്ട്, സെവാഗ് വ്യക്തമാക്കി.

അളവുകോലുകൾ ഒന്നാവണം

ടീമില്‍ കോലിയുടെ സ്ഥാനത്തെക്കുറിച്ചും വീരേന്ദര്‍ സെവാഗിന് വിയോജിപ്പുണ്ട്. ഇന്ത്യന്‍ ടീമില്‍ വിരാട് കോലിക്ക് മാത്രം നിയമങ്ങളും ചട്ടങ്ങളും ബാധകമാകുന്നില്ല. ഒരിക്കല്‍പ്പോലും കോലിയുടെ ബാറ്റിങ് ഓര്‍ഡര്‍ മാറുന്നില്ല. ഒപ്പം, ഫോം നഷ്ടപ്പെട്ടു നില്‍ക്കുമ്പോഴും വിരാട് കോലി ടീമിലെ പതിവുകാരനായി മാറുന്നു. ഇതു തെറ്റാണ്. ടീമിലെ മറ്റു താരങ്ങള്‍ക്കുള്ള അളവുകോലുകള്‍ തന്നെയാകണം ഇന്ത്യന്‍ നായകനും ബാധകമാകേണ്ടതെന്ന് സെവാഗ് അറിയിച്ചു.

മാറ്റങ്ങൾ

ടീമില്‍ അടിക്കടി പരീക്ഷിക്കുന്ന മാറ്റങ്ങളുടെ പേരിലാണ് വിരാട് കോലി പലപ്പോഴും വിമര്‍ശിക്കപ്പെടുന്നത്. നേരത്തെ, മൂന്നാം ഏകദിനത്തില്‍ മായങ്ക് അഗര്‍വാളിന് പകരം ശുബ്മാനെ ഗില്ലിനെ ഓപ്പണറാക്കിയ നടപടിയില്‍ കോലിയെ വിമര്‍ശിച്ച് മുന്‍ താരങ്ങള്‍ രംഗത്തുവന്നിരുന്നു. കാന്‍ബെറയിലെ ആദ്യ ട്വന്റി-20 മത്സരത്തില്‍ മനീഷ് പാണ്ഡെ, സഞ്ജു സാംസണ്‍ എന്നിവര്‍ക്കാണ് കോലി പുതുതായി അവസരം നല്‍കിയത്. ബൗളിങ് നിരയില്‍ ചഹാലിന് പകരം വാഷിങ്ടണ്‍ സുന്ദറും ബുംറയ്ക്ക് പകരം ദീപക് ചഹറും കടന്നെത്തി.

Story first published: Friday, December 4, 2020, 22:50 [IST]
Other articles published on Dec 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+