വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്വന്റി-20 പരമ്പര: സ്‌ക്വാഡില്‍ പുതിയ സ്പിന്നറെ ഓസ്‌ട്രേലിയ ഉള്‍പ്പെടുത്തി, കറങ്ങിവീഴുമോ ഇന്ത്യ?

ആദ്യ ട്വന്റി-20 മത്സരം 11 റണ്‍സിനാണ് ഓസ്‌ട്രേലിയ ഇന്ത്യയോട് തോറ്റത്. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ക്ക് 150 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. പറഞ്ഞുവരുമ്പോള്‍ ഡെത്ത് ഓവറുകളില്‍ രവീന്ദ്ര ജഡേജ ഇന്ത്യയ്ക്കായി നടത്തിയ ഉജ്ജ്വല പ്രകടനമാണ് ഓസ്‌ട്രേലിയയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 18 ഓവര്‍വരെ വരുതിയില്‍ നിന്ന മത്സരം പിടിവിട്ടുപോകുന്നത് ആരോണ്‍ ഫിഞ്ച് കണ്ടുനിന്നു. ശേഷം 162 റണ്‍സ് ലക്ഷ്യംവെച്ച് ബാറ്റു ചെയ്യാനെത്തിയ എതിരാളികളെ ചഹാല്‍ കറക്കിവീഴ്ത്തുകകൂടി ചെയ്തതോടെ കംഗാരുപ്പടയുടെ തോല്‍വി സമ്പൂര്‍ണമായി.

India vs Australia T20 Series: Nathan Lyon Joins The Aussie Squad

എന്തായാലും അടുത്ത മത്സരങ്ങള്‍ ജയിച്ച് ഇന്ത്യയ്ക്ക് മറുപടി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഓസ്‌ട്രേലിയ. ഇതിന്റെ ഭാഗമായി വെറ്ററന്‍ ഓഫ് സ്പിന്നര്‍ നതാന്‍ ലയോണിനെ ഓസ്‌ട്രേലിയ ട്വന്റി-20 സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. കരിയറില്‍ ആകെ രണ്ടു ട്വന്റി-20 മത്സരങ്ങള്‍ മാത്രമാണ് ലയോണ്‍ ഇതുവരെ കളിച്ചിട്ടുള്ളത്. ഇതേസമയം, 2019 സീസണില്‍ ഓസ്‌ട്രേലിയയുടെ ഏകദിന ടീമിലെ പതിവ് സ്പിന്നറായിരുന്നു ഇദ്ദേഹം. പരിക്കാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയെ അലട്ടുന്ന പ്രധാന വില്ലന്‍. ഡേവിഡ് വാര്‍ണര്‍, ആഷ്ടണ്‍ അഗാര്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ പരിക്ക് കാരണം വിശ്രമത്തിലാണ്. നായകന്‍ ആരോണ്‍ ഫിഞ്ചിനും പരിക്കിന്റെ ഭീഷണിയുണ്ട്. പരിശോധനാഫലം വന്നാല്‍ മാത്രമേ അടുത്തമത്സരത്തില്‍ ഫിഞ്ചിന് കളിക്കാന്‍ സാധിക്കുമോ എന്നറിയുകയുള്ളൂ.

India vs Australia T20 Series: Nathan Lyon Joins The Aussie Squad

നിലവില്‍ ഡേവിഡ് വാര്‍ണര്‍ക്കും ആഷ്ടണ്‍ അഗാറിനും പകരക്കാരാണ് ഡാര്‍സി ഷോര്‍ട്ടും മിച്ചല്‍ സ്വെപ്‌സണും. ഇതിനിടെ ഇന്ത്യയ്‌ക്കെതിരെ ഏകദിന അരങ്ങേറ്റം കുറിച്ച ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീനിനെ ട്വന്റി-20 സ്‌ക്വാഡില്‍ നിന്നും ഓസ്‌ട്രേലിയ വിട്ടയച്ചു. ഇന്ത്യയുമായി നടക്കുന്ന മൂന്നുദിന സന്നാഹ ടെസ്റ്റില്‍ ഓസ്‌ട്രേലിയ എ ടീമിനായി ഗ്രീന്‍ കളിക്കും. നടക്കാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ കാമറോണ്‍ ഗ്രീന്‍ ഓസ്‌ട്രേലിയന്‍ സംഘത്തിലുണ്ട്.

ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സാഹചര്യങ്ങളോട് ഇഴകിച്ചേരാനാണ് ഓസ്‌ട്രേലിയന്‍ ടീം മാനേജ്‌മെന്റ് ഗ്രീനിനെ സന്നാഹ മത്സരത്തിന് അയച്ചത്. ഡിസംബര്‍ 17 -ന് അഡ്‌ലെയ്ഡിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. പകലും രാത്രിയുമായാണ് ടെസ്റ്റ് നടക്കുക. കഴിഞ്ഞതവണ ഇന്ത്യ ഓസ്‌ട്രേലിയ സന്ദര്‍ശിച്ചപ്പോള്‍ ടെസ്റ്റ് പരമ്പര കോലിയും സംഘവും ജയിച്ചിരുന്നു. ഇത്തവണ ഇതിന് പകരംവീട്ടാനുള്ള പുറപ്പാടിലാണ് ഓസ്‌ട്രേലിയ.

സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവരുടെ സാന്നിധ്യം ഓസ്‌ട്രേലിയയുടെ കരുത്ത് വര്‍ധിപ്പിക്കും. ഇതേസമയം, ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് പരമ്പരയില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യയുടെ കാര്യമെടുത്താല്‍ ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങും. തുടര്‍ന്ന് അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ ടീമിനെ ബാക്കിയുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ നയിക്കുക.

Story first published: Saturday, December 5, 2020, 20:17 [IST]
Other articles published on Dec 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X