വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയെ പിന്നിലാക്കി, ട്വന്റി-20 ക്രിക്കറ്റില്‍ പുതിയ നേട്ടവുമായി കെഎല്‍ രാഹുല്‍

ആദ്യ ട്വന്റി-20 ഇന്ത്യ ജയിച്ചു. സിഡ്‌നിയില്‍ രണ്ടാമത്തെ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ടീം ഇന്ത്യയുടെ പ്രഥമലക്ഷ്യം. ഏകദിന പരമ്പര ഓസ്‌ട്രേലിയ കൊണ്ടുപോയെങ്കില്‍ ട്വന്റി-20 പരമ്പര തങ്ങള്‍ക്ക് വേണമെന്ന വാശി ഇന്ത്യന്‍ സംഘത്തിനുണ്ട്. മനൂക ഓവല്‍ മൈതാനത്തെ 11 റണ്‍സ് ജയം കോലിപ്പടയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

ആദ്യ മത്സരത്തില്‍ നാലു പേരാണ് ഇന്ത്യയുടെ ഹീറോ. ബാറ്റുകൊണ്ടു കെഎല്‍ രാഹുലും രവീന്ദ്ര ജഡേജയും ഇന്ത്യയ്ക്കായി പടപൊരുതി. ശേഷം യുസ്‌വേന്ദ്ര ചഹാലും ടി നടരാജനും കൂടി ഓസ്‌ട്രേലിയയെ എറിഞ്ഞിട്ടു. പറഞ്ഞുവരുമ്പോള്‍ വെള്ളിയാഴ്ച്ചത്തെ മത്സരത്തില്‍ പുതിയൊരു നേട്ടം ഉപനായകനായ കെഎല്‍ രാഹുല്‍ കയ്യടക്കിയിട്ടുണ്ട്.

India vs Australia T20 Series: KL Rahul Surpassed MS Dhonis T20 Record

സംഭവമെന്തന്നല്ലേ, ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി തികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഇപ്പോള്‍ താരം. കാന്‍ബെറയിലെ പ്രകടനം കൂടി ചേര്‍ത്ത് മൂന്ന് അര്‍ധ സെഞ്ച്വറികള്‍ രാഹുലിന്റെ പേരിലുണ്ട്. ഇതോടെ രണ്ടു അര്‍ധ സെഞ്ച്വറികളുള്ള എംഎസ് ധോണി പട്ടികയില്‍ പിന്നിലായി. നിലവില്‍ കരിയറിലെ സുവര്‍ണകാലഘട്ടത്തിലൂടെയാണ് കെഎല്‍ രാഹുല്‍ കടന്നുപോകുന്നത്.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ തൊട്ടതെല്ലാം പൊന്നാക്കി മാറ്റാന്‍ താരത്തിന് സാധിക്കുന്നു. യുഎഇയില്‍ സമാപിച്ച ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച് ഓറഞ്ച് ക്യാപ് ഇദ്ദേഹം സ്വന്തമാക്കി. നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും മികച്ച പ്രകടനം രാഹുല്‍ തുടരുന്നു.

അപ്രതീക്ഷിതമായാണ് കെഎല്‍ രാഹുല്‍ ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറാവുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ റിഷഭ് പന്തിന് പരിക്കേറ്റപ്പോള്‍ രാഹുലിന് ഗ്ലൗസിടേണ്ടി വന്നു. രാഹുല്‍ കീപ്പറായാല്‍ ടീമില്‍ ഒരു ബൗളറെയോ ബാറ്റ്‌സ്മാനെയോ അധികം കളിപ്പിക്കാന്‍ കഴിയുമെന്ന് ടീം മാനേജ്‌മെന്റും പിന്നാലെ തിരിച്ചറിഞ്ഞു. വിക്കറ്റിന് പിന്നില്‍ രാഹുല്‍ മോശമല്ലാത്ത പ്രകടനംകൂടി കാഴ്ച്ചവെച്ചതോടെ കീപ്പിങ് ഉത്തരവാദിത്വം പന്തില്‍ നിന്നും രാഹുലിലേക്ക് പതിയെ ചേക്കേറി.

ഈ വര്‍ഷമാദ്യം നടന്ന ന്യൂസിലാന്‍ഡ് പരമ്പരയിലും രാഹുലായിരുന്നു ഇന്ത്യയുടെ കീപ്പര്‍. രണ്ടു അര്‍ധ സെഞ്ച്വറികളടക്കം 224 റണ്‍സാണ് താരം അന്ന് അടിച്ചെടുത്തത്. രാഹുലിന്റെ ബാറ്റിങ് മികവില്‍ 5-0 എന്ന നിലയ്ക്ക് ഇന്ത്യ പരമ്പര നേടുകയും ചെയ്തു. ഇപ്പോള്‍ ഓസീസ് പര്യടനത്തിലെ പരിമിത ഓവര്‍ പരമ്പരകളിലും കെഎല്‍ രാഹുലാണ് ഇന്ത്യയുടെ പ്രഥമ കീപ്പര്‍. ടെസ്റ്റില്‍ മാത്രമാണ് റിഷഭ് പന്ത് ഗ്ലൗസിടുന്നത്.

Story first published: Saturday, December 5, 2020, 19:43 [IST]
Other articles published on Dec 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X