ട്വന്റി-20 പരമ്പര: ധോണിയെ പിന്നിലാക്കാന്‍ ധവാന്‍, റെക്കോര്‍ഡില്‍ കണ്ണുംനട്ട് രാഹുലും ചഹാലും

വെള്ളിയാഴ്ച്ച തുടക്കമാവുന്ന ഓസ്‌ട്രേലിയ - ഇന്ത്യ ട്വന്റി-20 പരമ്പരയില്‍ ശിഖര്‍ ധവാനെയും കെഎല്‍ രാഹുലിനെയും കാത്തിരിക്കുന്നത് വലിയ നാഴികക്കല്ലുകള്‍. പരമ്പരയില്‍ 29 റണ്‍സ് നേടിയാല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന മൂന്നാമത്തെ ബാറ്റസ്മാനായി ധവാന്‍ മാറും. നിലവില്‍ ഈ പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇദ്ദേഹം. 61 മത്സരങ്ങളില്‍ നിന്നും 1,588 റണ്‍സ് ധവാന്‍ ഇതുവരെ അടിച്ചെടുത്തു.

ധവാന് മുകളില്‍ സുരേഷ് റെയ്‌നയും എംഎസ് ധോണിയുമാണ് തുടരുന്നത്. 78 മത്സരങ്ങളില്‍ നിന്നും 1,605 റണ്‍സ് റെയ്‌നയുടെ പേരിലുണ്ട്. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി 98 മത്സരങ്ങളില്‍ നിന്നും 1,617 റണ്‍സും അവകാശപ്പെടുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ പരമ്പരയിലെ മൂന്നു മത്സരങ്ങളിലും ധവാന് കോലി അവസരം നല്‍കുമെന്ന് ഉറപ്പാണ്.

2019-20 സീസണില്‍ തീര്‍ത്തും നിറംമങ്ങിയ ധവാന് ഇക്കഴിഞ്ഞ ഐപിഎല്‍ സീസണാണ് പിടിവള്ളിയായത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കാഴ്ച്ചവെച്ച പ്രകടനം ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്ക് ധവാന് വഴിയൊരുക്കി. എന്തായാലും മൂന്നു മത്സരങ്ങളില്‍ നിന്നും 29 റണ്‍സ് പിന്നിടാന്‍ ഓപ്പണറായി ഇറങ്ങുന്ന ധവാന് അനായാസം കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മറുഭാഗത്ത് ട്വന്റി-20 ക്രിക്കറ്റില്‍ 1,500 റണ്‍സ് തികയ്ക്കാനുള്ള പുറപ്പാടിലാണ് ഉപനായക പദവി കൂടിയുള്ള കെഎല്‍ രാഹുല്‍.

42 മത്സരങ്ങളില്‍ നിന്നും 1,461 റണ്‍സാണ് രാഹുലിന്റെ ഇതുവരെയുള്ള സമ്പാദ്യം. പരമ്പരയില്‍ 39 റണ്‍സ് കൂടി അടിച്ചാല്‍ 1,500 റണ്‍സ് നാഴികക്കല്ല് പിന്നിടുന്ന ആറാമത്തെ ഇന്ത്യന്‍ താരമായി കെഎല്‍ രാഹുല്‍ അറിയപ്പെടും. നിലവില്‍ വിരാട് കോലിയും രോഹിത് ശര്‍മയും ട്വന്റി-20 ക്രിക്കറ്റിലെ റണ്‍വേട്ടക്കാര്‍. 82 മത്സരങ്ങളില്‍ നിന്ന് 2,794 റണ്‍സ് കോലിയും 108 മത്സരങ്ങളില്‍ നിന്ന് 2,773 റണ്‍സ് രോഹിത്തും അവകാശപ്പെടുന്നു.

ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (2,575 റണ്‍സ്), പാകിസ്താന്‍ താരം ശുഐബ് മാലിക് (2,335), ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍ (2,278), ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ (2,265) എന്നിവരാണ് പട്ടികയിലെ മറ്റു പ്രമുഖര്‍. നാഴികക്കല്ലുകളുടെ കാര്യമെടുക്കുമ്പോള്‍ ട്വന്റി-20 പരമ്പരയില്‍ യുസ്‌വേന്ദ്ര ചഹാലിനും പുതിയൊരു നേട്ടം കയ്യകലത്തുണ്ട്.

ജസ്പ്രീത് ബുംറയെ മറികടന്ന് ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ബൗളറായി ചഹാലിന് പരമ്പര പൂര്‍ത്തിയാക്കാം. നിലവില്‍ 59 വിക്കറ്റുകളാണ് ബുംറയുടെ പേരിലുള്ളത്. ചഹാലിന്റെ പേരില്‍ 55 വിക്കറ്റുകളും. ട്വന്റി-20 പരമ്പരയില്‍ ബുംറയ്ക്ക് വിശ്രമം കൊടുക്കുകയാണെങ്കില്‍ പട്ടികയില്‍ പ്രഥമസ്ഥാനം കയ്യടക്കാന്‍ ചഹാലിന് ബുദ്ധിമുട്ടുണ്ടാകില്ല. രവിചന്ദ്രന്‍ അശ്വിന്‍ (52 വിക്കറ്റുകള്‍), ഭുവനേശ്വര്‍ കുമാര്‍ (41 വിക്കറ്റുകള്‍), കുല്‍ദീപ് യാദവ് (39 വിക്കറ്റുകള്‍) എന്നിവരാണ് പട്ടികയില്‍ ബുംറയ്ക്കും ചഹാലിനും പിന്നില്‍.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: india in australia 2020-21
Story first published: Thursday, December 3, 2020, 22:15 [IST]
Other articles published on Dec 3, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X