Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിഡ്‌നി ടെസ്റ്റ്: ബുംറയല്ല, നേരിടാന്‍ വിഷമം ഈ ബൗളറെ; അരങ്ങേറ്റക്കാരന്‍ പുക്കോവ്‌സ്‌കി പറയുന്നു

സിഡ്‌നി: രാജ്യാന്തര ടെസ്റ്റില്‍ സ്വപ്‌നം തുടക്കമാണ് ഓസീസ് യുവതാരം വില്‍ പുക്കോവ്‌സ്‌കി കുറിച്ചത്. സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കായി അരങ്ങേറിയ പുക്കോവ്‌സ്‌കി ആദ്യ ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ ഗംഭീരന്‍ പ്രകടനം പുറത്തെടുത്തു. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി തികച്ചാണ് താരം മടങ്ങിയത്. നേരത്തെ, സന്നാഹ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകള്‍ പുക്കോവ്‌സ്‌ക്കിയ്ക്ക് നഷ്ടമാവുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യയ്‌ക്കെതിരായ സിഡ്‌നി ടെസ്റ്റിലെ അനുഭവം പങ്കുവെയ്ക്കുകയാണ് വില്‍ പുക്കോവ്‌സ്‌കി എന്ന 22 -കാരന്‍. ആദ്യ ദിനം ഇന്ത്യന്‍ ബൗളര്‍മാരില്‍ രവിചന്ദ്രന്‍ അശ്വിനാണ് പ്രധാന വെല്ലുവിളി ഉയര്‍ത്തിയതെന്ന് ഇദ്ദേഹം പറയുന്നു.

India vs Australia Sydney Test: Will Pucovski Speaks About Ravichandran Ashwin

'ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച രീതിയിലാണ് പന്തെറിയുന്നത്. കൂട്ടത്തില്‍ രവിചന്ദ്രന്‍ അശ്വിനെ നേരിടുകയാണ് ഏറ്റവും വിഷമം. ബുംറ വ്യത്യസ്തമായ ബൗളിങ് ആക്ഷന്‍കൊണ്ട് ബാറ്റ്‌സ്മാന്മാരെ കുഴക്കുമ്പോള്‍ അശ്വിന്‍ വിവിധ വേരിയേഷനുകള്‍കൊണ്ടാണ് ബാറ്റിങ് ദുഷ്‌കരമാക്കുന്നത്', ആദ്യ ദിനത്തെ മത്സരത്തിന് ശേഷം വില്‍ പുക്കോവ്‌സ്‌കി അറിയിച്ചു. അരങ്ങേറ്റ മത്സരത്തില്‍ ഓസ്‌ട്രേലിയക്കായി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഇപ്പോള്‍ ഇദ്ദേഹം. 'സിഡ്‌നിയിലേത് മികച്ച ബാറ്റിങ് പിച്ചാണ്. കയ്യില്‍ എട്ടു വിക്കറ്റ് മിച്ചമിരിക്കെ രണ്ടാം ദിനം വലിയ സ്‌കോര്‍ കണ്ടെത്താന്‍ ഓസ്‌ട്രേലിയക്ക് കഴിയുമെന്ന് കരുതുന്നു', വാര്‍ത്താസമ്മേളനത്തില്‍ താരം കൂട്ടിച്ചേര്‍ത്തു.

ആദ്യ ദിനം ഡേവിഡ് വാര്‍ണര്‍ക്കൊപ്പമാണ് വില്‍ പുക്കോവ്‌സ്‌കി ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന് തുടക്കമിട്ടത്. വാര്‍ണര്‍ തുടക്കത്തിലെ തിരിച്ചുകയറിയെങ്കിലും മാര്‍നസ് ലബ്യുഷെയ്‌നൊപ്പം 104 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് പുക്കോവ്‌സ്‌കി പടുത്തുയര്‍ത്തി. ആദ്യ സെഷന്‍ മഴകൊണ്ടുപോയപ്പോള്‍ രണ്ടാം സെഷനില്‍ പുക്കോവ്‌സ്‌കി - ലബ്യുഷെയ്ന്‍ സഖ്യം ഓസ്‌ട്രേലിയക്ക് മേല്‍ക്കൈ സമ്മാനിച്ചു. ഇതിനിടെ രണ്ടു തവണ റിഷഭ് പന്ത് ക്യാച്ച് വിട്ടുകളഞ്ഞതും പുക്കോവ്‌സിക്ക് തുണയായി. 35 ആം ഓവറിലാണ് പുക്കോവ്‌സ്‌കി പുറത്താവുന്നത്. മറ്റൊരു അരങ്ങേറ്റക്കാരനായ നവ്ദീപ് സെയ്‌നി പുക്കോവ്‌സ്‌ക്കിക്ക് കടിഞ്ഞാണിട്ടു. 110 പന്തില്‍ 62 റണ്‍സെടുത്തു നിന്ന പുക്കോവ്‌സ്‌കിയെ സെയ്‌നി വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. നിലവില്‍ സ്റ്റീവ് സ്മിത്തും മാര്‍നസ് ലബ്യുഷെയ്‌നുമാണ് ഓസ്‌ട്രേലിയക്കായി ക്രീസില്‍. ആദ്യ ദിനം രണ്ടിന് 166 എന്ന നിലയ്ക്കാണ് ആതിഥേയര്‍ കളി പൂര്‍ത്തിയാക്കിയത്.

Story first published: Thursday, January 7, 2021, 19:28 [IST]
Other articles published on Jan 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+