വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിജയത്തിളക്കമുണ്ട് ഈ സമനിലയ്ക്ക്; ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മറ്റൊരു അപൂര്‍വ നേട്ടം

സിഡ്‌നിയില്‍ ജയത്തോളം പോന്ന സമനിലയാണ് ഇന്ത്യ പൊരുതിനേടിയത്. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ക്കണ്ട ഇന്ത്യയെ ഹനുമാ വിഹാരിയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്ന് രക്ഷിച്ചെടുത്തു. ഓസ്‌ട്രേലിയ കിണഞ്ഞു ശ്രമിച്ചു ഇന്ത്യയുടെ ആറാം വിക്കറ്റിനായി. എന്നാല്‍ വിക്കറ്റു കളിയില്ലെന്ന വാശിയിലായിരുന്നു വിഹാരിയും അശ്വിനും. ഫലമോ, അഞ്ചാം ദിനം ഒരോവര്‍ ബാക്കി നില്‍ക്കെ, ഓസ്‌ട്രേലിയ 'സുല്ലിട്ടു'.

India reach 'unique milestone' after batting for 131 overs in 4th innings
കേമന്മാർ

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ മറ്റൊരു ചരിത്ര പോരാട്ടമാണ് സിഡ്‌നിയില്‍ കണ്ടത്. ഒപ്പം മറ്റൊരു രസകരമായ വസ്തുതയും മത്സരത്തിലുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് നാലാം ഇന്നിങ്‌സില്‍ ആറ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഏറ്റവും കുറഞ്ഞത് 50 പന്തുകള്‍ നേരിട്ടത്. രോഹിത് ശര്‍മ (98 പന്തുകള്‍), ശുഭ്മാന്‍ ഗില്‍ (64 പന്തുകള്‍), ചേതേശ്വര്‍ പൂജാര (205 പന്തുകള്‍), റിഷഭ് പന്ത് (118 പന്തുകള്‍), ഹനുമാ വിഹാരി (116 പന്തുകള്‍), രവിചന്ദ്രന്‍ അശ്വിന്‍ (139 പന്തുകള്‍) എന്നിവര്‍ സിഡ്‌നിയില്‍ പന്തുകള്‍ നേരിട്ട് കേമന്മാരായി.

തുടക്കം

രണ്ടാം ഇന്നിങ്‌സില്‍ 407 റണ്‍സ് ലക്ഷ്യമാണ് ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് നീട്ടിയത്. ഒന്നരദിവസംകൊണ്ട് ഇന്ത്യയെ പുറത്താക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ആതിഥേയര്‍. ഇന്ത്യയാകട്ടെ, തുടക്കത്തിലെ കരുതലോടെ നിന്നു. ഒപ്പം നാലാം ദിനം അവസാന സെഷനില്‍ റണ്‍സടിച്ചുകൂട്ടി ജയിക്കാനുള്ള ആലോചനയും പ്രകടമാക്കി. ആദ്യ വിക്കറ്റില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ശുഭ്മാന്‍ ഗില്‍ മടങ്ങിയത്.

ആശങ്ക

രോഹിത്താകട്ടെ, അവസാനം വരെയും മികച്ച രീതിയില്‍ നിലയുറച്ച് നിന്നിട്ട് ഓസ്‌ട്രേലിയക്ക് വിക്കറ്റ് സമ്മാനിച്ചു. നിനച്ചിരിക്കാതെ ഇന്ത്യ പ്രതിരോധത്തിലായതും ഈ അവസരത്തില്‍ത്തന്നെ. അഞ്ചാം ദിനം രണ്ടിന് 98 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകാന്‍ നായകന്‍ രഹാനെയ്ക്ക് സാധിച്ചില്ല. രഹാനെയുടെ പെട്ടെന്നുള്ള മടക്കം ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക വിതച്ചു.

നിലയുറച്ചു

വിഹാരിയായിരുന്നു അടുത്തത് വരേണ്ടിയിരുന്നത്. എന്നാല്‍ വിഹാരിക്കും മുന്‍പേ റിഷഭ് പന്തിനെ മാനേജ്‌മെന്റ് പറഞ്ഞുവിട്ടു. ഒരറ്റത്ത് പൂജാര ഓസീസ് ബൗളര്‍മാരുടെ ആത്മവിശ്വാസം തല്ലിക്കെടുത്തിയപ്പോള്‍ റണ്‍സടിക്കേണ്ട ഉത്തരവാദിത്വം മുഴുവന്‍ പന്ത് സ്വയമേറ്റുവാങ്ങി. താരം അര്‍ധ സെഞ്ച്വറി കുറിച്ചത് നിമിഷനേരംകൊണ്ടാണ്. ഇതിനിടെ നതാന്‍ ലയോണ്‍ പന്തിന്റെ കയ്യില്‍ നിന്നും ശരിക്കും അടിവാങ്ങി.

സമനില

റിഷഭ് പന്ത് ക്രീസില്‍ നില്‍ക്കെയാണ് ജയിക്കാന്‍ കഴിയുമെന്ന മോഹം ഇന്ത്യയുടെ മനസില്‍ വീണ്ടും ഉടലെടുത്തത്. എന്നാല്‍ സെഞ്ച്വറിക്ക് മൂന്നു റണ്‍സകലെ പന്ത് വിടവാങ്ങി. ലയോണിന് മുന്നില്‍ത്തന്നെയായിരുന്നു പന്തിന്റെ വീഴ്ച്ച. പന്തിന് പിന്നാലെ പൂജാരയും പുറത്തായപ്പോഴാണ് ഇനി ബാറ്റു ചെയ്യാനാരുമില്ലെന്ന യാഥാര്‍ത്ഥ്യം ടീം തിരിച്ചറിഞ്ഞത്.

ശേഷം ജയിക്കണമെന്ന ആഗ്രഹം ഇന്ത്യ വെടിഞ്ഞു. സമനിലയ്ക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു പിന്നീട് മുഴുവന്‍. ഓസ്‌ട്രേലിയന്‍ പേസര്‍മാരുടെ നിരന്തരമായ ബൗണ്‍സര്‍ ആക്രമണങ്ങളൊന്നും വിഹാരിയെയും അശ്വിനെയും ഭയപ്പെടുത്തിയില്ല. ഏറുകള്‍ കയ്യിലും ദേഹത്തും ഏറ്റുവാങ്ങി ഇരുവരും ഇന്ത്യയെ സുരക്ഷിതമായി തീരമണച്ചു.

Story first published: Monday, January 11, 2021, 14:04 [IST]
Other articles published on Jan 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X