Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ്; പുതിയ വിവാദത്തിന് തുടക്കമിട്ട് സ്മിത്തും കോലിയും

ദില്ലി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് സീരീസ് വിവാദങ്ങളാല്‍ സമ്പന്നമാവുകയാണ്. മാധ്യമങ്ങള്‍ക്ക് എഴുതിനിറയ്ക്കാന്‍ ഇരു ടീമുകളും പതിവില്‍ കവിഞ്ഞ വിവാദത്തിനാണ് ഇത്തവണയും ഇടം നല്‍കിയിട്ടുള്ളത്. ആദ്യ ടെസ്റ്റ് പൊതുവെ ശാന്തമായി കലാശിച്ചെങ്കില്‍ രണ്ടും മൂന്നും ടെസ്റ്റുകള്‍ വിവാദങ്ങള്‍ നിറഞ്ഞതായിരിക്കുകയാണ്.

രണ്ടാം ടെസ്റ്റിലെ ഡിആര്‍എസ് വിവാദത്തിന് പിന്നാലെ മൂന്നാം ടെസ്റ്റിലെ പരിഹാസമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കോലി ഫീല്‍ഡിങ്ങിനിടെ വീണ് പരിക്കേറ്റത് ഓസീസ് താരങ്ങള്‍ പരിഹസിച്ചിരുന്നു. കൂടാതെ, പരിക്കേറ്റ കോലി ഫീല്‍ഡ് വിടാതെ ഫിസിയോയെ ഗ്രൗണ്ടിലേക്ക് വരുത്തിയതിനെതിരെ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് വിമര്‍ശിക്കുകയും ചെയ്തു.

stevesmith-viratkohli

എന്നാല്‍ കോലിയെ താന്‍ പരിഹസിച്ചില്ലെന്നും വീഡിയോയില്‍ കാണുന്നത് എന്താണെന്ന് തനിക്കറിയില്ലെന്നുമാണ് സ്മിത്തിന്റെ പ്രതികരണം. ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരങ്ങള്‍ക്കിടെ ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമാണ്. ശരിയായ സ്പിരിറ്റിലാണ് ഓസ്‌ട്രേലിയന്‍ ടീം കളിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ താന്‍ ശ്രദ്ധിക്കാറില്ലെന്നും സ്മിത്ത് പറഞ്ഞു.

മത്സരത്തില്‍ ഡേവിഡ് വാര്‍ണര്‍ ജഡേജയുടെ പന്തില്‍ ഔട്ടായപ്പോള്‍ കോലി തന്റെ കൈയ്യുടെ പരിക്കിന്റെ ആംഗ്യം കാട്ടിയിരുന്നു. ഇത് സ്മിത്തിനുള്ള മറുപടിയാണെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഇരു ടീമുകളുടെയും പരസ്പര ആരോപണ പ്രത്യാരോപണത്തോടെ ടെസ്റ്റ് പരമ്പര കൂടുതല്‍ കടുത്തതോടെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ എന്തൊക്കെ വിവാദങ്ങള്‍ പുറത്തുവരുമെന്ന ആകാംഷയിലാണ് ആരാധകരും മാധ്യമങ്ങളും.

Story first published: Wednesday, March 22, 2017, 8:46 [IST]
Other articles published on Mar 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+