Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയ്‌ക്കൊപ്പം ആറു വയസുകാരനും; ലക്ഷ്യം കോലിയുടെ വിക്കറ്റ്

സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് പരിശീലനം നടത്തുന്ന ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം ആറു വയസുകാരനും. ബോക്‌സിങ് ഡേ ടെസ്റ്റില്‍ ടീമില്‍ ഉള്‍പ്പെടുത്താമെന്ന ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറുടെ ഉറപ്പും ആറുവയസുകാരനായ ആര്‍ച്ചി സ്‌കില്ലര്‍ക്കു ലഭിച്ചിട്ടുണ്ട്. കുഞ്ഞു കളിക്കാരന്റെ ചില വീഡിയോകളും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഷെയര്‍ ചെയ്തിട്ടുണ്ട്.

ലെഗ് സ്പിന്നറായ ആര്‍ച്ചിയുടെ സ്വപ്‌നം മെല്‍ബണില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റും അതില്‍ വിരാട് കോലിയുടെ വിക്കറ്റ് നേടുന്നതുമാണ്. നഥാന്‍ ലിയോണ്‍ ആണ് ഇഷ്ടതാരമെന്നും ആര്‍ച്ചി പറയുന്നു. ഹൃദ്രോഗിയായ ആര്‍ച്ചിക്ക് ഓസീസ് ക്രിക്കറ്റ് ടീം നല്‍കുന്ന ആദരം കൂടിയാണ് ടീമിനൊപ്പമുള്ള പരിശീലനവും പരിശീലകന്റെ വാഗ്ദാനവും. അസുഖബാധിതരായ ലോകമെങ്ങുമുള്ള കുട്ടികള്‍ക്കും, അവര്‍ക്ക് സഹായം നല്‍കുന്നവര്‍ക്കും ഓസീസ് ടീമിന്റെ തീരുമാനം പ്രചോദനമാകും.

mykhel


ഡിസംബര്‍ 6നാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്. രണ്ടാം മത്സരം പെര്‍ത്തില്‍ ഡിസംബര്‍ 14ന് ആരംഭിക്കും. ജനുവരി 26ന് ബോക്‌സിങ് ഡേ ടെസ്റ്റ് മെല്‍ബണിലാണ്. നാലാമത്തേയും അവസാനത്തേയുമായ ടെസ്റ്റ് ടെസ്റ്റ് ജനുവരി 3ന് സിഡ്‌നിയിലും നടക്കും. ഇതിനുശേഷം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും സംഘടിപ്പിച്ചിട്ടുണ്ട്. നേരത്തെ ടി20 പരമ്പര 1-1 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ചിരുന്നു.

Story first published: Tuesday, December 4, 2018, 17:15 [IST]
Other articles published on Dec 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+