പരമ്പര തോറ്റെങ്കിലും 'മനംനിറഞ്ഞ്' ശ്രേയസ് അയ്യര്‍, കാരണം അറിയാം

ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ കൃത്യമായി പഠിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയ. ഓരോരുത്തരുടെയും പോരായ്മ തിരിച്ചറിഞ്ഞ് പന്തെറിയാന്‍ പാറ്റ് കമ്മിന്‍സിനും ആദം സാംപയ്ക്കും ജോഷ് ഹേസല്‍വുഡിനെല്ലാം സാധിക്കുന്നു. ആദ്യ രണ്ടു ഏകദിനങ്ങളിലും ഓസ്‌ട്രേലിയയുടെ ബൗളര്‍മാര്‍ ഇന്ത്യയ്ക്ക് ജയം നിഷേധിച്ചു. രണ്ടുതവണയും 300 -ന് മുകളിലേക്ക് ഇന്ത്യ കുതിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റു കണ്ടെത്തി സന്ദര്‍ശകര്‍ക്ക് കടിഞ്ഞാണിടാന്‍ ഇവര്‍ക്കായി.

ഷോര്‍ട്ട് ബോളുകളാണ് ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ പ്രയോഗിക്കുന്ന പ്രധാന ആയുധം. സിഡ്‌നിയില്‍ വേഗംകൊണ്ടുമാത്രം കാര്യമില്ല. സ്വിങ്ങും സ്പിന്നുമില്ലാത്ത സാഹചര്യത്തില്‍ ബൗണ്‍സറുകളാണ് ഓസ്‌ട്രേലിയക്ക് കരുത്തുപകര്‍ന്നത്. 'സ്ലോ ബൗണ്‍സറുകള്‍' ഇന്ത്യയുടെ താളംതെറ്റിച്ചു. മറുഭാഗത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍ വേഗംകൊണ്ട് ഓസ്‌ട്രേലിയയെ ഭയപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഫിഞ്ചിനും വാര്‍ണര്‍ക്കും സ്മിത്തിനും കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി.

എന്തായാലും ഏകദിന പരമ്പര ഇന്ത്യയ്ക്ക് നഷ്ടമായി. മൂന്നാമത്തെ ഏകദിനത്തില്‍ മാനം രക്ഷിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഓസ്‌ട്രേലിയയാകട്ടെ, വിരാട് കോലിയുടെ ടീമിനെ 'വൈറ്റ് വാഷ്' ചെയ്യാന്‍ സജ്ജമായി നില്‍ക്കുന്നു. ഇരു പാളയങ്ങളിലും ഒരുക്കങ്ങള്‍ തകൃതിയായി തുടരുകയാണ്. ഇതിനിടെ ഇന്ത്യയുടെ യുവതാരം ശ്രേയസ് അയ്യറിന് ഒരു കാര്യത്തില്‍ അതിയായ സന്തോഷമുണ്ട്. ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ തനിക്കെതിരെ ഗെയിം പ്ലാന്‍ ആവിഷ്‌കരിക്കുന്നതില്‍ മനംനിറഞ്ഞുനില്‍ക്കുകയാണ് ശ്രേയസ്.

ആദ്യ രണ്ടു ഏകദിനങ്ങളിലും ബൗണ്‍സറുകളാണ് ശ്രേയസിന് നേരെ ഓസ്‌ട്രേലിയ പയറ്റിയത്. ഇദ്ദേഹത്തിനായി ഷോര്‍ട്ട് ലെഗിലും ലെഗ് ഗള്ളിയിലും പ്രത്യേകം ഫീല്‍ഡര്‍മാരെ ആരോണ്‍ ഫിഞ്ച് നിയോഗിച്ചു. രണ്ടുതവണയും ശ്രേയസിന്റെ ശരീരത്തേക്കാണ് ഓസ്‌ട്രേലിയ പന്തെറിഞ്ഞ് വിക്കറ്റെടുത്തത്. എന്തായാലും പരമ്പരയില്‍ കാര്യമായി തിളങ്ങാന്‍ സാധിച്ചിട്ടില്ലെങ്കിലും ഓസ്‌ട്രേലിയന്‍ ക്യാംപ് തനിക്കെതിരെ പ്രത്യേകം ഗെയിം പ്ലാന്‍ ആവിഷ്‌കരിക്കുന്നു എന്ന കാര്യം വലിയ അംഗീകാരമാണെന്ന് താരം പറയുന്നു.

'എന്നെ പുറത്താക്കാന്‍ അവര്‍ പ്രത്യേകം തന്ത്രം പയറ്റുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇതൊരു വെല്ലുവിളിയായി ഞാനേറ്റെടുക്കും. സമ്മര്‍ദ്ദത്തില്‍ കളിക്കാനാണ് എനിക്ക് താത്പര്യം. അറ്റാക്കിങ് ഫീല്‍ഡാണ് എനിക്കെതിരെ ഓസ്‌ട്രേലിയ ഒരുക്കുന്നത്. ഇതൊരു അവസരമായി കണ്ട് കൂടുതല്‍ റണ്‍സടിക്കാന്‍ ഞാന്‍ ശ്രമിക്കും', ശ്രേയസ് ഒരു രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു.

രണ്ടാം ഏകദിനത്തില്‍ 38 റണ്‍സാണ് ശ്രേയസ് അടിച്ചത്. മത്സരത്തിന്റെ ഒന്‍പതാം ഓവറില്‍ കടന്നെത്തിയ ശ്രേയസ് ക്രീസില്‍ കോലിക്കൊപ്പം നിന്നുകളിച്ചിരുന്നു. ഷോര്‍ട്ട് ലെങ്തിലുള്ള പന്തുകള്‍ നേരിടുമ്പോള്‍ ലൈനിന് ഉള്ളില്‍ക്കയറി ഓഫ് സൈഡിലേക്ക് ഷോട്ടുകള്‍ കളിച്ചായിരുന്നു ശ്രേയസ് ഒരുപരിധിവരെ പിടിച്ചുനിന്നത്. ഇതിനിടെ ആദം സാംപയെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും കടന്നാക്രമിച്ച് സ്‌കോര്‍ബോര്‍ഡും ശ്രേയസ് ചലിപ്പിച്ചു.

നിലവില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ് ശ്രേയസ് അയ്യര്‍. 2017 -ല്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരം നാലാം ഇന്ത്യയുടെ നാലാം നമ്പര്‍ ആശയക്കുഴപ്പം ഏറെക്കുറെ പരിഹരിച്ച മട്ടാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: india in australia 2020-21
Story first published: Tuesday, December 1, 2020, 17:23 [IST]
Other articles published on Dec 1, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X