വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരു മണിക്കൂര്‍ കൂടി നിന്നിരുന്നെങ്കില്‍ സിഡ്‌നിയില്‍ പന്ത് കളി ജയിപ്പിച്ചേനെ: മനസുതുറന്ന് ശാസ്ത്രി

ഗാബ്ബ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളുടെ പ്രകടനം പരിശീലകന്‍ രവി ശാസ്ത്രിയില്‍ വന്‍മതിപ്പുളവാക്കിയിരിക്കുന്നു. സിഡ്‌നിയിലെ മൂന്നാം ടെസ്റ്റില്‍ കുറച്ചുനേരംകൂടി റിഷഭ് പന്തുണ്ടായിരുന്നെങ്കില്‍ ഇന്ത്യ ജയിച്ചുപോയേനെയെന്നാണ് ശാത്രിയുടെ പക്ഷം. ഗാബ്ബ ടെസ്റ്റിലെ അവസാനദിനം റിഷഭ് പന്ത് പുറത്താകാതെ കുറിച്ച 89 റണ്‍സാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്.

സിഡ്‌നി ടെസ്റ്റിലെ അവസാനദിനവും സമാന പ്രകടനം പന്ത് കാഴ്ച്ചവെച്ചിരുന്നു. അന്ന് 97 റണ്‍സില്‍ നില്‍ക്കെയാണ് താരം പുറത്തായത്. പന്ത് പുറത്തായതോടെ ജയിക്കാനുള്ള ആഗ്രഹവും ഇന്ത്യ ഉപേക്ഷിച്ചു. വിദേശ പരമ്പരകളില്‍ പന്തിനെ കളിപ്പിക്കുന്നതിന്റെ പ്രധാന കാരണം അദ്ദേഹം മാച്ച് വിന്നറാണെന്ന് രവി ശാസ്ത്രി പറയുന്നു. ഗാബ്ബയില്‍ ഒരിക്കല്‍ക്കൂടി ഇക്കാര്യം നാം കണ്ടു.

India vs Australia Test Series: If Rishabh Pant Had Stayed, India Would Have Won The Sydney Test, Says Shastri

പ്രകടനം കുറയുമ്പോള്‍ വിമര്‍ശകര്‍ രൂക്ഷമായാണ് പന്തിനെ വിമര്‍ശിക്കാറ്. എന്നാല്‍ മത്സരം ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ കഴിവുള്ള താരമാണ് റിഷഭ് പന്ത്. സിഡ്‌നിയില്‍ ഒരു മണിക്കൂര്‍കൂടി പന്ത് ബാറ്റു ചെയ്തിരുന്നെങ്കില്‍ ഇന്ത്യ ജയിച്ചുപോയേനെ, സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞു. വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ് എന്നിവരെക്കുറിച്ചും ശാസ്ത്രിക്ക് നൂറുനാവാണ്. ഗാബ്ബ പോലൊരു നിര്‍ണായക വേദിയില്‍ തുടക്കക്കാരുടെ ചാപല്യങ്ങളില്ലാതെ കളിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. നെറ്റ് ബൗളറില്‍ നിന്നും ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലും രാജ്യാന്തര അരങ്ങേറ്റം കുറിച്ച ടി നടരാജനും ഇന്ത്യയുടെ പുതിയ കണ്ടെത്തലാണെന്ന് ശാസ്ത്രി പറയുന്നു.

Most Read: IND vs AUS: ഓസീസിന്റെ വല്ല്യേട്ടന്‍മാരെ വീഴ്ത്തിയ ഇന്ത്യന്‍ 'പയ്യന്‍മാര്‍', ഇതാണ് ഹീറോയിസംMost Read: IND vs AUS: ഓസീസിന്റെ വല്ല്യേട്ടന്‍മാരെ വീഴ്ത്തിയ ഇന്ത്യന്‍ 'പയ്യന്‍മാര്‍', ഇതാണ് ഹീറോയിസം

കിട്ടിയ അവസരം വിനിയോഗിക്കുന്നതില്‍ ശാര്‍ദ്ധുല്‍ താക്കൂറും ഒട്ടും പിന്നിലായില്ലെന്ന് ഇന്ത്യന്‍ പരിശീലകന്‍ സൂചിപ്പിക്കുന്നു. ഗാബ്ബയിലെ ആദ്യ ഇന്നിങ്‌സില്‍ വാഷിങ്ടണ്‍ സുന്ദറും ശാര്‍ദ്ധുല്‍ താക്കൂറും ചേര്‍ന്ന് 123 റണ്‍സിന്റെ കൂട്ടുകെട്ടാണ് വാലറ്റത്ത് പടുത്തുയര്‍ത്തിയത്.

നാലാം ടെസ്റ്റില്‍ അശ്വിന് പരിക്കേറ്റപ്പോള്‍ രണ്ട് സാധ്യതകളായിരുന്നു ഇന്ത്യയ്ക്ക് മുന്‍പില്‍. ഒന്നുകില്‍ കുല്‍ദീപ് യാദവ്. അല്ലെങ്കില്‍ വാഷിങ്ടണ്‍ സുന്ദര്‍. അശ്വിനും ജഡേജയും ഇല്ലാത്ത സാഹചര്യത്തില്‍ ബാറ്റിങ് പ്രകടനം കൂടി അടിസ്ഥാനപ്പെടുത്തിയാണ് വാഷിങ്ടണ്‍ സുന്ദറിന് ടീമിലേക്ക് വിളിവന്നത്. താരത്തെ ടീമില്‍ കളിപ്പിക്കാനുള്ള തീരുമാനം മത്സരത്തില്‍ നിര്‍ണായകവുമായി. രണ്ടിന്നിങ്‌സിലും വാഷിങ്ടണ്‍ സുന്ദറിന്റെ ബാറ്റിങ് മികവ് ഇന്ത്യയെ തുണച്ചു. നാലാം ടെസ്റ്റില്‍ നാലു വിക്കറ്റും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Tuesday, January 19, 2021, 19:28 [IST]
Other articles published on Jan 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X