നാലാം നമ്പറില്‍ ഇന്ത്യയ്ക്ക് തലവേദന തീരുന്നില്ല; ഈ താരത്തെ ഇറക്കണമെന്ന് മഞ്ജരേക്കര്‍
ദില്ലി: ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആരാണെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. പല കളിക്കാരെയും ഈ സ്ഥാനത്തേക്ക് മാറി മാറി പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് അവസാന അവസരമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ഏകദിനം. ഈ മത്സരം കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഇനി ലോകകപ്പിന് മുന്‍പ് അന്താരാഷ്ട്ര മത്സരമില്ല.
അമ്പാട്ടി റായിഡു ആയിരിക്കും ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, റായിഡു ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടു. സമീപകാലത്ത് എടുത്തുപറയത്തക്ക ഇന്നിങ്‌സുകളും താരത്തിനില്ല. അതുകൊണ്ടുതന്നെ റായിഡുവിനെ ലോകകപ്പ് ടീമില്‍ ഉള്‍ക്കൊള്ളിക്കുമോ എന്ന കാര്യംതന്നെ സംശയത്തിലാണ്.

മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത് യുവതാരം വിജയ് ശങ്കറിനെ നാലാം നമ്പറില്‍ ഇറക്കണമെന്നാണ്. സ്‌ട്രൈക്ക് കൈമാറുനുള്ള കഴിവും സിക്‌സറുകള്‍ പറത്തി റണ്‍നിരക്ക് നിലനിര്‍ത്താനുള്ള മികവും നാലാം നമ്പറിന് യോജിച്ചതാണെന്ന് മഞ്ജരേക്കര്‍ വിലയിരുത്തി. ബൗളിങ്ങില്‍ വിജയിക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും മുന്‍താരം നിര്‍ദ്ദേശിച്ചു.
ഹാര്‍ദിക് പാണ്ഡ്യയുടെ ഒഴിവില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന വിജയ് കിട്ടിയ അവസരം മുതലെടുത്തുകഴിഞ്ഞു. രണ്ടാം ഏകദിനത്തില്‍ വിജയ് നിര്‍ണായക ഇന്നിങ്‌സ് കളിച്ച് ഇന്ത്യയുടെ വിജയത്തിന് പങ്കുവഹിക്കുകയും ചെയ്തു. താരത്തിന്റെ പ്രകടനത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലി സംതൃപ്തനാണ്. അവസാന ഓവര്‍ എറിഞ്ഞ മത്സരം ഇന്ത്യയ്ക്ക് സമ്മാനിച്ച വിജയിയെ ക്യാപ്റ്റന്‍ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications