വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചരിത്രം കുറിച്ച് സ്മൃതി മന്ദാനയുടെ ടെസ്റ്റ് സെഞ്ചുരി; ഓഫ് സൈഡിന്റെ ദേവതയെന്ന് സോഷ്യല്‍ മീഡിയ

By Abin MP

ചരിത്രം കുറിച്ച് ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന. ഓസ്‌ട്രേലിയയ്ക്ക് എതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ സ്മൃതി മന്ദാനയ്ക്ക് സെഞ്ചു്വറി. ടെസ്റ്റിലെ തന്റെ കന്നി സെഞ്ചുറിയാണ് മന്ദാന ഇന്ന് നേടിയത്. ഈ വര്‍ഷം നേടിയ 78 റണ്‍സായിരുന്നു ടെസ്റ്റില്‍ ഇതുവരെയുള്ള മന്ദാനയുടെ ടോപ് സ്‌കോര്‍. 170 പന്തുകളില്‍ നിന്നുമാണ് സ്മൃതി മന്ദാന തന്റെ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

ഇന്നത്തെ സെഞ്ചുറിയിലൂടെ നിരവധി നേട്ടങ്ങളാണ് മന്ദാന തന്റെ പേരിലാക്കിയത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ സെഞ്ചുറി നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതയായി മാറിയിരിക്കുകയാണ് മന്ദാന. ഓസ്‌ട്രേലിയയ്ക്ക് എതിരെ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ വനിതയുമാണ് മന്ദാന. ആദ്യ ദിവസം 80 റണ്‍സെടുത്തിരുന്ന മന്ദാന ടെസ്റ്റിന്റെ രണ്ടാം ദിവസം മനോഹരമായൊരു പുള്‍ ഷോട്ടിലൂടെ ബൗണ്ടറി നേടിയാണ് മൂന്നക്കം കടന്നത്.

ആദ്യ ദിവസം തന്നെ ഇന്ത്യയ്ക്ക് മികച്ചൊരു തുടക്കം നേടിക്കൊടുക്കാന്‍ മന്ദാനയ്ക്ക് സാധിച്ചിരുന്നു. ഷെഫാലി വര്‍മയുമൊത്ത് 93 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു മന്ദാന പടുത്തുയര്‍ത്തിയത്. എന്നാല്‍ ഷെഫാലി വര്‍മ 31 റണ്‍സ് എടുത്തു നില്‍ക്കെ പുറത്തായി. പക്ഷെ അപ്പോഴേക്കും താളം കണ്ടെത്തിക്കഴിഞ്ഞിരുന്ന മന്ദാന പൂനം റൗത്തിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു.

Smriti Mandhana

തന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയിലൂടെ ഇന്ത്യയ്ക്കായി ടെസ്റ്റ് സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ താരവുമായി മാറിയിരിക്കുകയാണ് സ്മൃതി മന്ദാന. 216 പന്തുകളില്‍ നിന്നും 127 റണ്‍സ് നേടിയാണ് മന്ദാന പുറത്താകുന്നത്. 22 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് മന്ദാനയുടെ ഇന്നിംഗ്‌സ്. അപ്പോഴേക്കും ഇന്ത്യ മികച്ച നിലയിലായിട്ടുണ്ട്. 155 പന്തുകള്‍ നേരിട്ട് 34 റണ്‍സ് നേടിയ പൂനം റൗത്ത് ക്രീസിലുണഅട്. നായിക മിതാലി രാജാണ് പൂനത്തിന് കൂട്ടായി മന്ദാനയ്ക്ക് ശേഷം ക്രീസിലെത്തിയിരിക്കുന്നത്. ഇന്ത്യയുടെ സ്‌കോര്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 210 കടന്നിട്ടുണ്ട്.

മന്ദാനയുടെ പ്രകടനത്തിന് കയ്യടിച്ച് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഓഫ് സൈഡിന്റെ ദേവതയെന്നാണ് ഇതിഹാസ താരം വസീം ജാഫര്‍ മന്ദാനയെ വിശേഷിപ്പിച്ചത്. കന്നി ടെസ്റ്റ് സെഞ്ചുറിയ്ക്ക് അഭിനന്ദനങ്ങള്‍. ഇതൊരു തുടക്കമാണെന്നും ജാഫര്‍ പറയുന്നുണ്ട്. ഇന്നത്തെ പ്രകടനത്തിലൂടെ ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായും മന്ദാന മാറി. എവെ ടെസ്റ്റ് സെഞ്ചുറി നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ വനിതാ താരവുമാണ് മന്ദാന. ഇന്നത്തോടെ ഓസ്‌ട്രേലിയയില്‍ എല്ലാ ഫോര്‍മാറ്റിലേയും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ വനിതയുമായി മന്ദാന മാറി. ഏകദിനത്തില്‍ 102 ഉം ട്വന്റി-20യില്‍ 66 മാണ് മന്ദാന ഓസ്‌ട്രേലിയയില്‍ നേടിയ ഉയര്‍ന്ന സ്‌കോറുകള്‍.

''അത് ഗംഭീരമായിരിക്കുന്നു സ്മൃതി മന്ദാന. 2014 ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റില്‍ അവളെ ആദ്യമായി കണ്ടത് ഞാനോര്‍ക്കുന്നുണ്ട്. അവളെ കാണാന്‍ എന്തു ഭംഗിയായിരുന്നുവെന്ന് ഓര്‍ക്കുന്നുണ്ട്. ഇന്ന് കൂടുതല്‍ ഭംഗിയായിട്ടുണ്ട് ഒപ്പമൊരു ടെസ്റ്റ് സെഞ്ചുറിയും'' എന്നായിരുന്നു മെലിന്ദ ഫരേല്‍ കുറിച്ചത്. ലളിതമായൊരു ആഘോഷം. അങ്ങനെയാണ് സ്മൃതി മന്ദാന തന്റെ കന്നി ടെസ്റ്റ് സെഞ്ചുറി നേടുന്നത് എന്നായിരുന്നു അഞ്ചും ചോപ്ര കുറിച്ചത്. ടെസ്റ്റ് സെഞ്ചുറി, ആദ്യത്തേത്. തീര്‍ച്ചയായും ഒരുപാടണെങ്ങളില്‍ ഒന്നാകും. വെല്‍ പ്ലെയ്ഡ് സ്മൃതി മന്ദാന എന്നായിരുന്നു ആകാശ് ചോപ്രയുടെ പ്രതികരണം.

Story first published: Friday, October 1, 2021, 20:15 [IST]
Other articles published on Oct 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X