Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്കു തെറ്റുപറ്റി; ആ താരത്തെ ടീമിലെടുക്കണമായിരുന്നെന്ന് മൈക്കിള്‍ വോന്‍

രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്കു തെറ്റുപറ്റി | Oneindia Malayalam

പെര്‍ത്ത്: രണ്ടാം ടെസ്റ്റിനുള്ള ടീം സെലക്ഷനില്‍ ഇന്ത്യയ്ക്കു തെറ്റുപറ്റിയെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോന്‍. രവീന്ദ്ര ജഡേജയെ ടീമിലെടുക്കാത്തതാണ് വോനിനെ അസംതൃപ്തനാക്കിയത്. ഇക്കാര്യം അദ്ദേഹം ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. അശ്വിന് പകരം ജഡേജയെ ടീമിലെടുക്കണമായിരുന്നെന്നും എട്ടാം നമ്പറിലെ ബാറ്റിങ് ഇന്ത്യയ്ക്ക് നേട്ടമാകുമായിരുന്നെന്നും വോന്‍ പറഞ്ഞു.

ആദ്യ ടെസ്റ്റിനുള്ള ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ പെര്‍ത്തില്‍ രണ്ടാം ടെസ്റ്റിനിറങ്ങിയത്. പരിക്കേറ്റ ആര്‍ അശ്വിനും രോഹിത് ശര്‍മയും ടീമില്‍നിന്നും പുറത്തായപ്പോള്‍ പകരമായി ഹനുമ വിഹാരിയും ഉമേഷ് യാദവും ടീമിലെത്തി. പെര്‍ത്തിലെ ഗ്രീന്‍ പിച്ച് ആണ് സ്പിന്നറെ ഉള്‍പ്പെടുത്താതെ പേസറെ ടീമിലെടുക്കാന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

michaelvaughan

ടോസ് നഷ്ടമായി ബൗളിങ്ങിനിറങ്ങിയപ്പോള്‍ അത് നേട്ടമാകുമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞതും പിച്ചിലെ പച്ചപ്പ് കണ്ടതുകൊണ്ടാണ്. ബൗളിങ് വിഭാഗത്തിന് ഇത്തരമൊരു പിച്ച് ഏറെ സഹായകരമാകുമെന്നാണ് കോലിയുടെ പ്രതീക്ഷ. ഇത്തരം പിച്ചുകളില്‍ ഏകദിന ക്രിക്കറ്റ് കളിക്കണമെന്നും കോലി അഭിപ്രായപ്പെട്ടു. അതേസമയം, പിച്ചില്‍നിന്നും പ്രതീക്ഷിച്ച ആനുകൂല്യം നേടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. ആദ്യ വിക്കറ്റില്‍ 100 റണ്‍സിന് മേലെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞതോടെ വലിയ സ്‌കോര്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ടീം.

Story first published: Friday, December 14, 2018, 12:02 [IST]
Other articles published on Dec 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+