Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് പരമ്പര: കോലി കളിക്കാത്തത് ഓസ്‌ട്രേലിയക്ക് ഗുണമോ ദോഷമോ? കമ്മിന്‍സ് പറയുന്നു

വീണ്ടുമൊരു ടെസ്റ്റ് കാലം കടന്നുവരികയാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയും ഓസ്‌ട്രേലിയയും ഒരുക്കങ്ങള്‍ തുടങ്ങി. കഴിഞ്ഞതവണത്തെ കണക്കുതീര്‍ക്കാനുണ്ട് ഓസ്‌ട്രേലിയക്ക്. പന്തു ചുരണ്ടല്‍ വിവാദത്തില്‍ പ്രതിക്കൂട്ടിലായ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ ചെന്ന് വിരാട് കോലിയും സംഘവും തോല്‍പ്പിക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ കുറിച്ച ആദ്യ ടെസ്റ്റ് പരമ്പര ജയം. സ്വന്തം മണ്ണില്‍ ഇന്ത്യയോട് തോറ്റിട്ടില്ലെന്ന ഓസ്‌ട്രേലിയയുടെ വീമ്പുപറച്ചിലിനും ഇതോടെ പരിസമാപ്തി.

മിന്നും ഫോം

എന്നാല്‍ ഇത്തവണ ഓസ്‌ട്രേലിയ ശക്തരാണ്. വിലക്കു കഴിഞ്ഞ് സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ടീമില്‍ തിരിച്ചെത്തി. ഇരുവരും മിന്നും ഫോമിലാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തലപ്പത്തുള്ള ഇന്ത്യയെ താഴെയിറക്കുക കൂടി ഓസ്‌ട്രേലിയയുടെ ലക്ഷ്യങ്ങളില്‍പ്പെടും. നിലവില്‍ 360 പോയിന്റുണ്ട് ഇന്ത്യയ്ക്ക്. ഓസ്‌ട്രേലിയക്ക് 296 പോയിന്റും. എന്തായാലും ഇന്ത്യയും ഓസ്‌ട്രേലിയയും ഒരിക്കല്‍ക്കൂടി വെള്ളക്കുപ്പായമണിയുമ്പോള്‍ പോരാട്ടം കടുക്കുമെന്ന കാര്യമുറുപ്പ്.

കോലിയുടെ അഭാവം

ഇതേസമയം, ഇന്ത്യന്‍ നായകന്‍ വിരാട് കോലി പരമ്പരയിലെ ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് തിരിച്ചുപോകാനിരിക്കുന്നത് ഓസ്‌ട്രേലിയക്ക് ഗുണം ചെയ്യുമെന്ന് ഒരുവിഭാഗം ആരാധകര്‍ കരുതുന്നു. എന്നാല്‍ കോലിയില്ലെന്ന കാരണംകൊണ്ട് ഓസ്‌ട്രേലിയന്‍ ടീമിന് വലിയ മെച്ചമുണ്ടാകില്ലെന്നാണ് പാറ്റ് കമ്മിന്‍സിന്റെ പക്ഷം. ഇതിന് പിന്നിലെ കാരണവും ഓസ്‌ട്രേലിയയുടെ ഉപനായകനായ പാറ്റ് കമ്മിന്‍സ് പറയുന്നു.

ഗുണം ചെയ്യില്ല

'പരമ്പരയിലെ അവസാന മൂന്നു ടെസ്റ്റ് മത്സരങ്ങള്‍ കോലി കളിക്കില്ലെന്ന വിവരം മാധ്യമങ്ങളിലൂടെയാണ് ഞാന്‍ അറിയുന്നത്. കോലിയുടെ അസാന്നിധ്യം പരമ്പരയില്‍ അനുഭവപ്പെടാം. എന്നാല്‍ കോലിയില്ലെന്നത് ഓസ്‌ട്രേലിയന്‍ ടീമിന് വലിയ ഗുണം ചെയ്യില്ല. കാരണം പ്രതിഭയാര്‍ന്ന ബാറ്റ്‌സ്മാന്മാരെ എന്നും ഇന്ത്യ അവതരിപ്പിക്കാറുണ്ട്. അതുകൊണ്ട് കോലിക്ക് പകരം വരുന്നയാളെ വിലകുറച്ചു കാണാന്‍ സാധിക്കില്ല', ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പാറ്റ് കമ്മിന്‍സ് അഭിപ്രായപ്പെട്ടു.

പകരം വീട്ടണം

കോലിയുടെ അഭാവം പരമ്പരയില്‍ മുഴുനീളം അനുഭവപ്പെടാം. എന്നാല്‍ കോലി കളിച്ചില്ലെന്നതുകൊണ്ട് പരമ്പരയുടെ ഗതി മാറ്റപ്പെടുമെന്ന നിരീക്ഷണം തെറ്റാണെന്ന് പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി. കോലി കളിക്കാത്ത കാര്യം ഓസ്‌ട്രേലിയന്‍ ക്യാംപില്‍ വലിയ ചര്‍ച്ചയായിട്ടില്ലെന്നും കമ്മിന്‍സ് സൂചിപ്പിക്കുന്നുണ്ട്. 'രണ്ടു വര്‍ഷം മുന്‍പ് ഇന്ത്യ ഇവിടെ വന്ന് ഓസ്‌ട്രേലിയന്‍ ടീമിനെ തോല്‍പ്പിച്ചിരുന്നു. ഹോം പരമ്പരകള്‍ തോല്‍ക്കില്ലെന്ന പ്രൗഢി ഇവിടെ തകര്‍ക്കപ്പെട്ടു. അന്നത്തെ തോല്‍വിക്ക് ഇത്തവണ ജയിക്കണമെന്ന വാശിയും ഓസ്‌ട്രേലിയന്‍ ടീമിനുണ്ട്', കമ്മിന്‍സ് പറഞ്ഞു.

ടെസ്റ്റ് പരമ്പര

ഇക്കുറി സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും നിരയിലുണ്ട്. ഒപ്പം മാര്‍നസ് ലബ്യുഷെയ്ന്‍ ലോകോത്തര ബാറ്റ്‌സ്മാനായി മാറിക്കഴിഞ്ഞു. രണ്ടു വര്‍ഷം കണ്ടതിനെക്കാളും ടീം ഒരുപാട് മുന്നേറിയതായി പാറ്റ് കമ്മിന്‍സ് അവകാശപ്പെടുന്നു.ഇതേസമയം, ഇന്ത്യന്‍ നിരയും ഒട്ടും മോശമല്ലെന്ന് താരം സമ്മതിക്കുന്നുണ്ട്. ഉയര്‍ന്ന നിലവാരമുള്ള നിരവധി താരങ്ങള്‍ ഇന്ത്യന്‍ പക്ഷത്തും കാണാം. അതുകൊണ്ട് നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയ - ഇന്ത്യ ടെസ്റ്റ് പരമ്പര ആവേശഭരിതമായിരിക്കും, കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 17 -നാണ് നാലു മത്സരങ്ങളുടെ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. ആഡ്‌ലെയ്ഡില്‍ ആദ്യ മത്സരം ഡേ/നൈറ്റ് ക്രമത്തില്‍ നടക്കും. തുടര്‍ന്നുള്ള ബോക്‌സിങ് ഡേ ടെസ്റ്റിന് മെല്‍ബണ്‍ നഗരം വേദിയാകും.

Story first published: Monday, November 16, 2020, 20:19 [IST]
Other articles published on Nov 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+