Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാട്ടില്‍ തോറ്റതിന്റെ കണക്കുതീര്‍ക്കാന്‍ ഓസ്‌ട്രേലിയ ഇന്ത്യയില്‍; പരമ്പരയുടെ തീയതിയും സ്ഥലവും കുറിച്ചു

ഫിബ്രുവരി 24 മുതല്‍ മാര്‍ച്ച് 13വരെ പരമ്പര | Oneindia Malayalam

ദില്ലി: സ്വന്തം നാട്ടില്‍ ഇന്ത്യയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഓസ്‌ട്രേലിയ കണക്കു തീര്‍ക്കാന്‍ ഈ മാസം ഇന്ത്യയിലെത്തുന്നു. അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയും രണ്ട് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുണ്ടാവുക. പരമ്പരയുടെ സ്ഥലവും തീയതിയും ബിസിസിഐ പ്രഖ്യാപിച്ചു. ഫിബ്രുവരി 24 മുതല്‍ മാര്‍ച്ച് 13വരെയാണ് പരമ്പര നീളുക.

മെയ് മാസം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് ഒരുങ്ങാനുള്ള ഇരു ടീമുകളുടെയും അവസാന അവസരമാണ് വന്നുചേരുന്നത്. ആദ്യം ടി20 പരമ്പരയും പിന്നീട് ഏകദിന പരമ്പരയും നടത്താനാണ് തീരുമാനം. ഫിബ്രുവരി 24ന് വിസാഗില്‍ ആദ്യ ടി20 മത്സരം നടക്കും. ഫിബ്രുവരി 27ന് ബെംഗളരുവിലാണ് രണ്ടാമത്തെയും അവസാനത്തെതുമായ മത്സരം. മാര്‍ച്ച് 2ന് ആദ്യ ഏകദിന മത്സരം ഹൈദരാബാദില്‍ നടക്കും. മാര്‍ച്ച് 5ന് നാഗ്പൂര്‍, മാര്‍ച്ച് 8ന് റാഞ്ചി, മാര്‍ച്ച് 10ന് മൊഹാലി, മാര്‍ച്ച് 13ന് ദില്ലി എന്നിവിടങ്ങളിലാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍.

indiavsaus

ഓസ്‌ട്രേലിയയില്‍ അടുത്തിടെ നടന്ന പരമ്പരയില്‍ ഇന്ത്യ ആധികാരിക പ്രകടനം നടത്തിയതിനാല്‍ ഓസ്‌ട്രേലിയ ഇന്ത്യയിലെത്തുമ്പോഴും അതേ മികവ് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. ഓസ്‌ട്രേലിയയില്‍ ടി 20 പരമ്പര 1-1 എന്ന നിലയില്‍ ഇന്ത്യ സമനിലയിലാക്കി. ടെസ്റ്റ് പരമ്പരയിലും ഏകദിന പരമ്പരയിലും ഇന്ത്യ വിജയം ആവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂസിലന്‍ഡില്‍ നടന്ന ഏകദിന പരമ്പരയിലും ഇന്ത്യയ്ക്കായിരുന്നു കിരീടം. ഓസ്‌ട്രേലിയയ്‌ക്കെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന പരമ്പരയും സ്വന്തമാക്കി ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

Story first published: Tuesday, February 5, 2019, 12:16 [IST]
Other articles published on Feb 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+