'തൊട്ടു, തൊട്ടില്ല'; തൊടാനെത്തിയ ആരാധകനെ പിറകെ ഓടിച്ച് ധോണിയുടെ കളി

നാഗ്പൂര്‍: ക്രിക്കറ്റ് താരങ്ങളെ തൊടാനായി മൈതാനത്ത് ഇറങ്ങുന്ന ആരാധകരുടെ എണ്ണം ഇന്ത്യയിലും വര്‍ധിച്ചുവരികയാണ്. സമീപകാലത്ത് ഒട്ടേറെ ആരാധകര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിറങ്ങുകയും സെല്‍ഫിയെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നാഗ്പൂരില്‍ നടന്ന മത്സരത്തിനിടെയും സമാനസംഭവമുണ്ടായി.

സൂപ്പര്‍താരം ധോണി ആയിരുന്നു ആരാധകന്റെ ലക്ഷ്യം. ഇന്ത്യ ഫീല്‍ഡിങ്ങിലേക്കിറങ്ങുമ്പോള്‍ ഒരു ആരാധകന്‍ ധോണിയെ തൊടാനായി ശ്രമിക്കുകയായിരുന്നു. ഇതോടെ ആരാധകനെ കളിപ്പിക്കാനായി ധോണി ഓടി. എന്നാല്‍, ധോണിയെ തൊടാതെ പിന്മാറാന്‍ ഒരുക്കമല്ലാത്ത ആരാധകന്‍ പിറകെ ഓടി. ഒടുവില്‍ ധോണി സ്റ്റമ്പിനരികിലെത്തി നിന്നു. ആരാധകന്‍ ഒന്നു തൊടണമെന്ന് യാചിച്ചതോടെ ധോണി സമ്മതിക്കുകയും ചെയ്തു. ധോണിയെ കെട്ടിപ്പിടിച്ചശേഷമാണ് ഇയാള്‍ മടങ്ങിയത്.
ഇതിനകംതന്നെ മൈതാനത്തെത്തിയ സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടികൂടിയിരുന്നു. ന്യൂസിലന്‍ഡിനെതിരായ ടി20 മത്സരത്തിനിടെയും ഒരു ആരാധകന്‍ ധോണിക്കരികിലെത്തിയിരുന്നു. ഇന്ത്യന്‍ പതാകയേന്തിയ ആരാധകരന്‍ ധോണിക്കരികിലെത്തി കാല്‍തൊട്ടശേഷമാണ് മടങ്ങിയത്. ആരാധകരോട് എക്കാലവും നല്ല സമീപനം പുലര്‍ത്തുന്ന താരം കൂടിയാണ് ധോണി.
ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ 8 റണ്‍സിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ 250 റണ്‍സിനു പുറത്തായപ്പോള്‍ മറുപടി ബാറ്റിങില്‍ മൂന്നു പന്ത് ബാക്കി നില്‍ക്കെ 242 റണ്‍സില്‍ ഓസ്‌ട്രേലിയയെ എറിഞ്ഞിടുകയായിരുന്നു. സെഞ്ച്വറി നേടിയ വിരാട് കോലിയും ഓള്‍റൗണ്ട് പ്രകടനം നടത്തിയ വിജയ് ശങ്കറുമാണ് ഇന്ത്യയുടെ വിജയശില്‍പികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications