വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'എല്ലാം എന്റെ പിഴ'; സെഞ്ച്വറി വീണ്ടും നഷ്ടമായതില്‍ കടുത്ത നിരാശയോടെ മായങ്ക് അഗര്‍വാള്‍

കടുത്ത നിരാശയോടെ മായങ്ക് അഗര്‍വാള്‍ | Oneindia Malayalam

സിഡ്‌നി: ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച് തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലും മികച്ച സ്‌കോര്‍ കണ്ടെത്തിയ മായങ്ക് അഗര്‍വാള്‍ ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു. നാലാം ടെസ്റ്റില്‍ സിഡ്‌നിയില്‍ 77 റണ്‍സെടുത്ത താരം രണ്ടാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം 116 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി മികച്ച അടിത്തറയിടുകയും ചെയ്തിരുന്നു. എന്നാല്‍, സെഞ്ച്വറി തികയ്ക്കാന്‍ കഴിയാതിരുന്ന മായങ്ക് നിരാശയിലാണ്.

ഇംഗ്ലണ്ടില്‍ കിരീടപ്പോര് മുറുകുന്നു... ലിവര്‍പൂളിനെ വീഴ്ത്തി സിറ്റി, അകലം നാലാക്കി കുറച്ചു ഇംഗ്ലണ്ടില്‍ കിരീടപ്പോര് മുറുകുന്നു... ലിവര്‍പൂളിനെ വീഴ്ത്തി സിറ്റി, അകലം നാലാക്കി കുറച്ചു

നന്നായി കളിച്ചുകൊണ്ടിരിക്കെ നഥാന്‍ ലിയോണിനെ സിക്‌സറടിക്കാന്‍ ശ്രമിച്ചാണ് മായങ്ക് പുറത്തായത്. തികച്ചും അനാവശ്യമായ ഒരു ഷോട്ട് ആയിരുന്നു അതെന്ന് താരത്തിന്റെ പരിശീലകന്‍ ഇര്‍ഫാന്‍ സെയ്ദ് പറഞ്ഞു. താന്‍ മായങ്കിന്റെ ഓരോ റണ്‍സും ആസ്വദിച്ചിരുന്നു. ഇത്തരമൊരു ഷോട്ടില്‍ പുറത്തായതില്‍ നിരാശയുണ്ടെങ്കിലും തെറ്റില്‍നിന്നും പാഠം പഠിക്കുവാന്‍ മായങ്കിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

mayankagarwal

തന്റെ പിഴയാണ് പുറത്താകലിന് ഇടയാക്കിയതെന്ന് മായങ്കും പ്രതികരിച്ചു. വലിയ സ്‌കോര്‍ കണ്ടെത്താനാകാത്തില്‍ നിരാശയുണ്ട്. ഞാന്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഇത് ഒരു പാഠമാക്കേണ്ടതാണ്. ഈ തെറ്റ് ആവര്‍ത്തിച്ചില്ലെങ്കില്‍ പാഠം പഠിച്ചെന്നാണ് കരുതേണ്ടത്. ലിയോണിനെതിരെ ആധിപത്യം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും അത് സാധിച്ചില്ലെന്നും താരം സമ്മതിച്ചു.

നീണ്ടകാലം ഇന്ത്യന്‍ ടീമില്‍ പരിഗണിക്കാതിരുന്ന മായങ്കിനെ ഓസ്‌ട്രേലിയയില്‍ ഓപ്പണര്‍മാര്‍ പരാജയമായതുകൊണ്ടാണ് അവസാന രണ്ട് ടെസ്റ്റുകള്‍ക്കായി ഉള്‍പ്പെടുത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 76ഉം രണ്ടാം ഇന്നിങ്‌സില്‍ 44ഉം റണ്‍സ് നേടി മെല്‍ബണില്‍ അരങ്ങേറ്റം ഗംഭീരമാക്കിയ താരം സിഡ്‌നിയിലും പ്രകടനം ആവര്‍ത്തിച്ചതോടെ ഇന്ത്യന്‍ ടീമില്‍ സ്ഥിരത നേടാന്‍ അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു.

Story first published: Friday, January 4, 2019, 8:20 [IST]
Other articles published on Jan 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X