Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനം തുടങ്ങുംമുന്‍പേ ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടി; പ്രമുഖ താരം പുറത്ത്

ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടി | Oneindia Malayalam

മുംബൈ: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടി. ഓസീസ് ബൗളിങ് നിരയുടെ പ്രധാന താരം കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ പരിക്കുമൂലം രാജ്യത്തേക്ക് മടങ്ങി. ആന്‍ഡ്രൂ ടൈ ആണ് പകരക്കാരനായി എത്തുന്നത്. ഓസ്‌ട്രേലിയയുടെ പരിമിത ഓവര്‍ ക്രിക്കറ്റിലെ സമര്‍ഥനായ കളിക്കാരിലൊരാളാണ് റിച്ചാര്‍ഡ്‌സണ്‍.

kane

ആദ്യ ടി20യില്‍ കളിക്കാതിരുന്ന താരം രണ്ടാം മത്സരത്തില്‍ കളിക്കാനുള്ള ഒരുക്കത്തിലായിരുന്നു. പരിശീലനത്തിനിടെ പരിക്കേറ്റതുമൂലമാണ് താരത്തിന് മടങ്ങേണ്ടിവന്നത്. ലോകകപ്പിന് മുന്‍പ് നിര്‍ണായകമായ ഏകദിന പരമ്പരയാണ് നടക്കാനിരിക്കുന്നതെന്നതിനാല്‍ റിച്ചാര്‍ഡ്‌സണിന്റെ പരിക്ക് ഓസ്‌ട്രേലിയയിയുടെ ലോകകപ്പ് തന്ത്രങ്ങളെയും ബാധിക്കുന്നതാണ്.

ആദ്യ ടി20 മത്സരത്തിന് മുന്‍പ് റിച്ചാര്‍ഡ്‌സണിന് പരിക്കേറ്റിരുന്നു. രണ്ടാം മത്സരത്തില്‍ കളിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. ഇതിന്റെ ഭാഗമായി ബെംഗളുരുവില്‍ നെറ്റ്‌സില്‍ പന്തെറിയുമ്പോള്‍ പരിക്ക് അധികരിച്ചതോടെയാണ് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കി താരത്തെ മടക്കിയയക്കുന്നത്. പകരക്കാരനായെത്തുന്ന ആന്‍ഡ്രൂ ടൈ ഏഴ് ഏകദിന മത്സരങ്ങളില്‍നിന്നും 12 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ 46 റണ്‍സ് വിട്ടുകൊടുത്ത് 5 വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.

Story first published: Wednesday, February 27, 2019, 17:14 [IST]
Other articles published on Feb 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+