Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സമ്മര്‍ദ്ദം തന്നെ ഞങ്ങളുടെ തന്ത്രം, നിലപാട് വ്യക്തമാക്കി ജസ്റ്റിന്‍ ലാംഗര്‍

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മെല്‍ബണില്‍ ആരംഭിക്കുകയാണ്. ആദ്യ ടെസ്റ്റ് ഇന്ത്യ പരാജയപ്പെട്ടതിനാല്‍ത്തന്നെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ജയിക്കേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമല്ല. നായകന്‍ വിരാട് കോലിയുടെയും പേസര്‍ മുഹമ്മദ് ഷമിയുടെയും അഭാവമാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഇരുവരുടെയും വിടവ് സൃഷ്ടിക്കുന്ന സമ്മര്‍ദ്ദത്തെ എങ്ങനെ ഇന്ത്യ അതിജീവിക്കുമെന്ന് കണ്ടറിയണം. ഇപ്പോഴിതാ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരേ തങ്ങളുടെ തന്ത്രമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍.

കോലിയുടെ അഭാവം മുതലാക്കി രഹാനെയെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ലക്ഷ്യമെന്നാണ് ലാംഗര്‍ പറയുന്നത്. 'ഇന്ത്യക്ക് രണ്ട് വിലപ്പെട്ട താരങ്ങളെയാണ് നഷ്ടമായിരിക്കുന്നത്. എക്കാലത്തെയും മികച്ചവനായ വിരാട് കോലി കൂടാതെ തന്ത്രശാലിയും പ്രതിഭാശാലിയുമായ മുഹമ്മദ് ഷമി എന്നിവര്‍ ടീമിലില്ല. ഇത് തീര്‍ച്ചയായും ഞങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. മികച്ച തുടക്കം നേടി ഇന്ത്യന്‍ നായകന്‍ അജിന്‍ക്യ രഹാനെയ്ക്ക് മുകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുക. പ്രമുഖരായ രണ്ട് താരങ്ങളെ നഷ്ടമായാല്‍ ഏത് ടീമിനും ദൗര്‍ബല്യമുണ്ടാവും. അത് സത്യമാണ്'-ലാംഗര്‍ പറഞ്ഞു.

justinlanger

കോലി തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായാണ് നാട്ടിലേക്ക് മടങ്ങിയത്. അതേ സമയം പേസര്‍ ഷമിക്ക് ഒന്നാം ടെസ്റ്റിനിടെ പരിക്കേല്‍ക്കുകയായിരുന്നു. കോലിയുടെ അഭാവമാണ് ഇന്ത്യക്ക് വലിയ തിരിച്ചടി. മെല്‍ബണില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ് കോലി. മെല്‍ബണില്‍ നിലവിലെ താരങ്ങളില്‍ കൂടുതല്‍ റണ്‍സ് കോലിയുടെ പേരിലാണ്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങാനായില്ലെങ്കിലും ഒന്നാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ കോലിക്കായിരുന്നു.

ഷമിയുടെ ഷോര്‍ട്ട് ബോളുകള്‍ ഓസീസിന് കടുത്ത ഭീഷണി ഉയര്‍ത്തുന്നതായിരുന്നു. എന്നാല്‍ താരത്തിന്റെ അഭാവം ഓസീസിന് വലിയ ആശ്വാസമാവും. ഷമിക്ക് പകരക്കാരനായി നവദീപ് സൈനിയാവും എത്തുക. എന്നാല്‍ ഓസീസ് മൈതാനത്തെ പരിചയക്കുറവ് സൈനിക്കുണ്ട്. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യവെ പാറ്റ് കമ്മിന്‍സിന്റെ പന്ത് ഷമിയുടെ കൈയില്‍ പതിക്കുകയായിരുന്നു.

പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ക്ക് രണ്ടാം ടെസ്റ്റും നഷ്ടമാകും. എന്നാല്‍ മൂന്നാം ടെസ്റ്റ് കളിക്കുമെന്നാണ് ലാംഗര്‍ സൂചന നല്‍കുന്നത്. 'വാര്‍ണറുടെ കാര്യത്തില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. തിരിച്ചുവരാനായി ചെയ്യാന്‍ സാധിക്കുന്നതെല്ലാം അവന്‍ ചെയ്യുന്നുണ്ട്. വളരെ വേഗത്തില്‍ ഓടാന്‍ സാധിക്കുന്നില്ല. എന്നാല്‍ പൂര്‍വാധികം ശക്തിയോടെ അവന്‍ ടീമിലേക്ക് തിരിച്ചെത്തും'-ലാംഗര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, December 25, 2020, 8:51 [IST]
Other articles published on Dec 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+