ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര; ഓസ്‌ട്രേലിയയുടെ തുറുപ്പ് ചീട്ട് ഈ സഹോദരങ്ങള്‍
സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഓസ്‌ട്രേലിയ ഇത്തവണ ആശങ്കയിലാണ്. സ്റ്റീവ് സ്മിത്തിന്റേയും ഡേവിഡ് വാര്‍ണറുടേയും അഭാവം ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയാകുമെന്നാണ് സൂചന. പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം ടീമിന് തിരിച്ചുവരാന്‍ കഴിയാത്തതും അവരുടെ സാധ്യതകള്‍ ചോദ്യം ചെയ്യപ്പെടുന്നു. കരുത്തരായ ഇന്ത്യയെയാണ് നേരിടാനുള്ള എന്നതും ഓസീസിന് പരമ്പര കടുത്തതാക്കും.
എന്നാല്‍, ഓസ്‌ട്രേലിയയുടെ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ ആത്മവിശ്വാസത്തിലാണ്. സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്പരയില്‍ തങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്നാണ് പരിശീലകന്റെ പ്രതീക്ഷ. സ്മിത്തിന്റെയും വാര്‍ണറുടെയും അഭാവത്തില്‍ മാര്‍ഷല്‍ സഹോദരന്മാര്‍ ടീമിന്റെ രക്ഷയ്‌ക്കെത്തുമെന്നും പരിശീലകന്‍ കരുതുന്നു. സമീപകാലത്ത് ഇരുവരും മികച്ച ഫോമിലല്ലെങ്കിലും തിരിച്ചുവരുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.

ഷോണ്‍ മാര്‍ഷും മിച്ചല്‍ മാര്‍ഷും തിളങ്ങിയാല്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. പാക്കിസ്ഥാനെതിരെ അടുത്തിടെ നടന്ന പരമ്പരയില്‍ ഷോണ്‍ മാര്‍ഷിന്റേത് മോശം പ്രകടനമായിരുന്നു. നാല് ഇന്നിങ്‌സുകളില്‍നിന്നായി ആകെ 14 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍, സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ താരം സെഞ്ച്വറിയോടെ ഫോമിലേക്ക് തിരിച്ചെത്തി.
യുഎഇയില്‍ പാക്കിസ്ഥാനെതിരായ പരമ്പരയില്‍ മിച്ചലിന്റെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു. കഴിഞ്ഞയാഴ്ച ഒരു ആഭ്യന്തര മത്സരത്തില്‍ 151 റണ്‍സ് നേടി ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചന നല്‍കി. പാക്കിസ്ഥാനെതിരെയും സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയും നന്നായി കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ നേട്ടം ഗുണകരമാകുമെന്ന് ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു. ഡിസംബര്‍ ആറിനാണ് ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഇതിന് മുന്‍പ് നവംബര്‍ 21ന് ടി20 പരമ്പരയ്ക്കും തുടക്കമാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications