വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയക്ക് വന്‍തിരിച്ചടി, പരിക്ക് കാരണം ഡേവിഡ് വാര്‍ണര്‍ പുറത്ത്

സിഡ്‌നി: ഇന്ത്യയ്ക്ക് എതിരായ പരമ്പരജയത്തിനിടെയും ഓസ്‌ട്രേലിയക്ക് വന്‍തിരിച്ചടി. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ പരിക്ക് കാരണം പുറത്ത്. ഇന്ത്യയ്ക്ക് എതിരെ നടക്കാനിരിക്കുന്ന മൂന്നാം ഏകദിനത്തിലും തുടര്‍ന്നുള്ള ട്വന്റി-20 പരമ്പരയിലും വാര്‍ണര്‍ കളിക്കില്ല. ഡിസംബര്‍ 17 -ന് അഡ്‌ലെയ്ഡില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലും വാര്‍ണര്‍ പങ്കെടുക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തിലാണ്.

David Warner ruled out of final ODI, T20I series against India | Oneindia Malayalam

ഞായറാഴ്ച്ച സിഡ്‌നിയില്‍ നടന്ന രണ്ടാം ഏകദിനത്തിനിടെയാണ് ഡേവിഡ് വാര്‍ണര്‍ക്ക് കീഴ്‌വയറിന് പരിക്കേറ്റത്. ഈ സാഹചര്യത്തില്‍ ഏകദിന, ട്വന്റി-20 മത്സരങ്ങളില്‍ താരത്തിന് വിശ്രമം അനുവദിച്ചതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ തിങ്കളാഴ്ച്ച അറിയിച്ചു.

India vs Australia: Injured David Warner Ruled Out Of Limited Over Series

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ബാറ്റു ചെയ്യുന്നതിനിടെയാണ് വാര്‍ണര്‍ക്ക് പരിക്ക് പറ്റുന്നത്. നാലാം ഓവറില്‍ ശിഖര്‍ ധവാന്‍ മിഡ് ഓഫിലേക്ക് പായിച്ച ഷോട്ട് തടുക്കാന്‍ വാര്‍ണര്‍ നടത്തിയ ഡൈവ് പരിക്കിന് കാരണമായി. വീഴ്ച്ചയ്ക്ക് പിന്നാലെ മൈതാനത്ത് വേദനയില്‍ പുളയുന്ന വാര്‍ണറെ കാണികള്‍ കണ്ടിരുന്നു. തുടര്‍ന്ന് സഹതാരങ്ങളുടെയും മെഡിക്കല്‍ ജീവനക്കാരുടെയും സഹായത്തോടെയാണ് വാര്‍ണര്‍ ഡ്രസിങ് റൂമിലേക്ക് നടന്നുനീങ്ങിയത്. മത്സരത്തില്‍ വാര്‍ണര്‍ പിന്നീട് തിരിച്ചെത്തിയില്ല. എന്തായാലും വാര്‍ണറുടെ പരിക്ക് ഓസ്‌ട്രേലിയക്ക് വന്‍തിരിച്ചടിയാവുകയാണ്.

കഴിഞ്ഞ രണ്ടു ഏകദിനങ്ങളിലും വാര്‍ണറുടെ സഹായത്താലാണ് ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ മികച്ച തുടക്കം കണ്ടെത്തിയത്. രണ്ടാം ഏകദിനത്തില്‍ താരം 77 പന്തില്‍ 83 റണ്‍സ് അടിച്ചെടുക്കുകയുണ്ടായി. വാര്‍ണര്‍ക്ക് പുറമെ ഇനിയുള്ള ഇനിയുള്ള പരിമിത ഓവര്‍ മത്സരങ്ങളില്‍ പാറ്റ് കമ്മിന്‍സിനും വിശ്രമം അനുവദിക്കാന്‍ ഓസ്‌ട്രേലിയന്‍ മാനേജ്‌മെന്റി തീരുമാനിച്ചിട്ടുണ്ട്. നടക്കാനിരിക്കുന്ന നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര മുന്‍നിര്‍ത്തിയാണിത്. കമ്മിന്‍സിന് പകരക്കാരനായി ഡാര്‍സി ഷോര്‍ട്ട് ഓസ്‌ട്രേലിയയുടെ ട്വന്റി-20 സ്‌ക്വാഡില്‍ ഇടംപിടിച്ചു.

നിലവില്‍ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് എതിരെ ഏകദിന പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ഞായറാഴ്ച്ച 51 റണ്‍സിന്റെ ജയമാണ് കംഗാരുക്കള്‍ പിടിച്ചെടുത്തത്. ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 390 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 338/9 എന്ന നിലയിലാണ് പോരാട്ടം അവസാനിപ്പിച്ചത്. ബുധനാഴ്ച്ചയാണ് പരമ്പരയിലെ അവസാനത്തെ ഏകദിനം.

Story first published: Monday, November 30, 2020, 9:34 [IST]
Other articles published on Nov 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X