IND vs AUS: മെല്‍ബണ്‍ ഇന്ത്യയെ ചതിക്കും, ടെസ്റ്റില്‍ മോശം റെക്കോഡ്- കണക്കുകള്‍ അറിയാം
മെല്‍ബണ്‍: ഇന്ത്യ-ഓസീസ് രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന് മെല്‍ബണാണ് വേദി. ഇന്ത്യയെ സംബന്ധിച്ച് അഭിമാന മത്സരമാണ് മെല്‍ബണിലേത്. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് തോറ്റ ഇന്ത്യ നാല് മത്സര പരമ്പരയില്‍ 1-0ന് പിന്നിലാണ്. തിരിച്ചുവരവ് നടത്താനും പോയ അഭിമാനം തിരിച്ചുപിടിക്കാനും ബോക്‌സിങ് ഡേയില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അത്ര എളുപ്പമല്ല. മെല്‍ബണിലെ കണക്കുകളും ഇന്ത്യക്ക് അനുകൂലമാണ്. മെല്‍ബണ്‍ മൈതാനത്തെ ഇന്ത്യയുടെ കണക്കുകള്‍ പരിശോധിക്കാം.

തോല്‍വികളുടെ നീണ്ട നിര
ഇന്ത്യ 13 ടെസ്റ്റ് മത്സരമാണ് മെല്‍ബണില്‍ കളിച്ചത്. ഇതില്‍ എട്ട് തവണയും ഇന്ത്യ തോറ്റു. മൂന്ന് മത്സരത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. രണ്ട് മത്സരത്തില്‍ സമനില സ്വന്തമാക്കാനും സാധിച്ചു. എന്നാല്‍ അവസാന രണ്ട് മത്സരത്തിലും മെല്‍ബണില്‍ ഇന്ത്യ തോറ്റിട്ടില്ല. 2018-19ല്‍ നടന്ന പരമ്പരയില്‍ ചേതേശ്വര്‍ പുജാരയുടെയും ജസ്പ്രീത് ബൂംറയുടെയും പ്രകടനമാണ് മെല്‍ബണില്‍ ഇന്ത്യക്ക് ജയമൊരുക്കിയത്. 137 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. 2014ല്‍ വിരാട് കോലിയുടെയും അജിന്‍ക്യ രഹാനെയുടെയും ബാറ്റിങ് കരുത്തില്‍ അന്ന് മത്സരം സമനിലയിലാക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.

ബാറ്റിങ്ങില്‍ കോലിയും രഹാനെയും മോശമല്ല
മെല്‍ബണിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം അത്ര മോശമല്ല. ഇന്ത്യക്കുവേണ്ടി കൂടുതല്‍ ടെസ്റ്റ് റണ്‍സ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ (449) പേരിലാണ്. രണ്ടാം സ്ഥാനത്ത് വിരാട് കോലിയുണ്ട് (316). മൂന്ന് മത്സരത്തില്‍ നിന്ന് 52.66 ശരാശരി നേടിയ കോലി 1 സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഇന്ത്യക്കൊപ്പം കോലി മെല്‍ബണിലില്ല. നിലവിലെ നായകന്‍ അജിന്‍ക്യ രഹാനെ രണ്ട് ടെസ്റ്റില്‍ നിന്ന് 230 റണ്‍സാണ് നേടിയിട്ടുള്ളത്. 57.5 ആണ് അദ്ദേഹത്തിന്റെ ശരാശരി.1 സെഞ്ച്വറിയും രഹാനെയുടെ പേരിലുണ്ട്. പുജാര 2 മത്സരത്തില്‍ നിന്ന് 152 റണ്‍സും മായങ്ക് അഗര്‍വാള്‍ 1 മത്സരത്തില്‍ നിന്ന് 118 റണ്‍സും റിഷഭ് പന്ത് 72 റണ്‍സുമാണ് മെല്‍ബണില്‍ നേടിയിട്ടുള്ളത്.

ബൗളര്‍മാര്‍ക്കും ഭേദപ്പെട്ട റെക്കോഡ്
മെല്‍ബണില്‍ കൂടുതല്‍ വിക്കറ്റുള്ള ഇന്ത്യന്‍ ബൗളര്‍മാരില്‍ ഉമേഷ് യാദവാണ് മുന്നില്‍. 2 മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് അദ്ദേഹം നേടിയത്. ഇത്തവണയും ടീമിന്റെ അഭിവാജ്യ ഘടകമായി ഉമേഷ് യാദവുണ്ട്. ജസ്പ്രീത് ബൂംറ 1 മത്സരത്തില്‍ നിന്ന് 9 വിക്കറ്റും മുഹമ്മദ് ഷമി 2 മത്സരത്തില്‍ നിന്ന് 9 വിക്കറ്റും ഇവിടെ വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ പരിക്കേറ്റ ഷമി രണ്ടാം മത്സരത്തിലും കളിക്കുന്നില്ല. രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. 15 വിക്കറ്റ് നേടിയ അനില്‍ കുംബ്ലെയാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications