Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൊഹാലിയില്‍ അടിക്ക് അടി... റണ്‍മല താണ്ടി ഓസീസ്, ഇന്ത്യയെ തകര്‍ത്ത് ഒപ്പമെത്തി

റണ്‍മല താണ്ടി ഓസീസ് | Oneindia Malayalam
1
45588

മൊഹാലി: ഓസ്‌ട്രേലിയക്കെതിരായാ നാലാം ഏകദിനത്തില്‍ ടീം ഇന്ത്യക്കു ഞെട്ടിക്കുന്ന തോല്‍വി. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒമ്പത് വിക്കറ്റിന് 358 റണ്‍സെടുത്തപ്പോള്‍ ആരാധകര്‍ ജയമുറപ്പിച്ചിരുന്നു. എന്നാല്‍ ഇതേ നാണയത്തില്‍ ഓസീസ് തിരിച്ചടിച്ചതോടെ പേരുകേട്ട ഇന്ത്യന്‍ ബൗളിങ് നിര പതറിപ്പോയി. 47.5 ഓവറില്‍ ആറു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസീസ് ലക്ഷ്യം മറികടന്നു. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 2-2ന് ഒപ്പമെത്തുകയും ചെയ്തു.

ഒരു ഘട്ടത്തില്‍ രണ്ടിന് 12 റണ്‍സെന്ന നിലയില്‍ ഓസീസ് തകര്‍ച്ച നേരിട്ടെങ്കിലും പീറ്റര്‍ ഹാന്‍ഡ്‌സോംബിന്റെ (117) കന്നി സെഞ്ച്വറിയും ഉസ്മാന്‍ കവാജ (91), ആഷ്ടണ്‍ ടേര്‍ണര്‍ (84*) എന്നിവരുടെ ഇന്നിങ്‌സുകളും 47.5 ഓവറില്‍ ആറു വിക്കറ്റിന് ഓസീസിനെ ലക്ഷ്യത്തിലെത്തിച്ചു. 105 പന്തില്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് ഹാന്‍ഡ്‌സോംബ് ടോപ്‌സ്‌കോററായത്. കവാജ 99 പന്തില്‍ ഏഴു ബൗണ്ടറികള്‍ നേടിയപ്പോള്‍ ഓസീസിന്റെ യഥാര്‍ഥ ഹീറോ ടേര്‍ണറായിരുന്നു. വെറും 43 പന്തിലാണ് ആറു സിക്‌സറും അഞ്ചു ബൗണ്ടറികളുമടക്കം താരം പുറത്താവാതെ 84 റണ്‍സ് നേടിയത്.

ഓപ്പണിങ് വിക്കറ്റില്‍ ശിഖര്‍ ധവാന്‍ രോഹിത് ശര്‍മ കൂട്ടുകെട്ട് നല്‍കിയ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് തുണയായത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 193 റണ്‍സെടുത്തു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ റെക്കോര്‍ഡ് ഓപ്പണിങ് കൂട്ടുകെട്ടാണിത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളില്‍നിന്നും ഭിന്നമായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. തന്റെ കരിയറിലെ ഏറ്റവും മികച്ച സ്‌കോര്‍ കണ്ടെത്തിയ ധവാന്‍ 115 പന്തില്‍ നിന്നും 143 റണ്‍സെടുത്ത് പുറത്തായി. ധവാന്റെ 16-ാം ഏകദിന സെഞ്ച്വറിയാണിത്. രോഹിത് 92 പന്തില്‍ 95 റണ്‍സെടുത്ത് പുറത്തായി.

മറ്റു താരങ്ങള്‍ പരാജയപ്പെട്ടു

മറ്റു താരങ്ങള്‍ പരാജയപ്പെട്ടു

അതേസമയം ഓപ്പണര്‍മാര്‍ക്കുശേഷം ക്രീസിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. കെഎല്‍ രാഹുല്‍(26), വിരാട് കോലി(7), ഋഷഭ് പന്ത്(36), കേദാര്‍ ജാദവ്(10), വിജയ് ശങ്കര്‍(26) എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍. ഓസ്‌ട്രേലിയയ്ക്കായി പാറ്റ് കുമ്മുന്‍സ് 5 വിക്കറ്റ് വീഴ്ത്തി. ജെ റിച്ചാഡ്‌സണ്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി.

മാറ്റങ്ങളുമായി ഇന്ത്യ

മാറ്റങ്ങളുമായി ഇന്ത്യ

ടീമില്‍ നാല് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കിറങ്ങിയത്. അമ്പാട്ടി റായിഡുവിന് പകരം ലോകേഷ് രാഹുല്‍ ആദ്യ ഇലവനില്‍ ഇടപിടിച്ചു. ധോണിക്കുപകരം ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. രവീന്ദ്ര ജഡേജയ്ക്കു പകരം യുസ്‌വേന്ദ്ര ചാഹലും, മുഹമ്മദ് ഷമിക്ക് പകരം ഭുവനേശ്വര്‍ കുമാറും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. ഓസ്‌ട്രേലിയ നഥാന്‍ ലിയോണിന് പകരം പേസല്‍ ബെംഹ്‌റെന്‍ഡ്രോഫിന് ഇടംനല്‍കിയപ്പോള്‍ മാര്‍ക്കസ് സ്റ്റോയ്ണിസിയസിന് പകരം ആഷ്ടണ്‍ ടര്‍ണറും ടീമിലെത്തി.

ഇന്ത്യ ടീം അംഗങ്ങള്‍

ഇന്ത്യ ടീം അംഗങ്ങള്‍

ഇന്ത്യ ടീം-വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, റിഷഭ് പന്ത്, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ.

ഓസ്ട്രേലിയ ടീം

ഓസ്ട്രേലിയ ടീം

ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്സോംബ്, ഗ്ലെന്‍ മാക്സ്വെല്‍, ആഷ്ടടണ്‍ ടര്‍ണര്‍, അലെക്സ് കറേ, ജൈ റിച്ചാര്‍ഡ്സന്‍, പാറ്റ് കമ്മിന്‍സ്, ബെഹ്‌റെന്‍ഡ്രോഫ്, ആദം സാംപ.

Story first published: Sunday, March 10, 2019, 21:49 [IST]
Other articles published on Mar 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+