ഏകദിനത്തിനും വെടിക്കെട്ട് നടത്താന്‍ മാക്‌സ്‌വെല്‍; പുതിയ ആവശ്യം ഉന്നയിച്ച് താരം
ദില്ലി: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ താരമായി മാറിയ ഓസീസ് താരം ഗ്ലെന്‍ മാക്‌സ് വെല്‍ ഏകദിനത്തിലും ഇന്ത്യയ്ക്ക് ഭീഷണിയാകുമെന്നുറപ്പായി. ഏകദിനത്തില്‍ ബാറ്റിങ് സ്ഥാനത്തിന് മാറ്റം വേണമെന്ന് മാക്‌സ്‌വെല്‍ ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. കൂടുതല്‍നേരം ക്രീസില്‍ നില്‍ക്കാന്‍ അവസരമുണ്ടായാല്‍ റണ്‍നിരക്ക് കൂട്ടാമെന്നാണ് താരത്തിന്റെ വിലയിരുത്തല്‍.

നിലവില്‍ ഏകദിനത്തില്‍ ഏഴാം നമ്പറായാണ് മാക്‌സ് വെല്‍ ബാറ്റിങ്ങിറങ്ങുന്നത്. ഇത് മതിയായ അവസരം ഒരുക്കുന്നില്ലെന്നാണ് താരത്തിന്റെ പരാതി. നേരത്തെ ബാറ്റിങ്ങിനിറങ്ങാന്‍ കഴിഞ്ഞാല്‍ ടീമിന് നേട്ടമുണ്ടാക്കാമെന്നും വെടിക്കെട്ട് വീരന്‍ കണക്കുകൂട്ടുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര മാര്‍ച്ച് 2ന് ഹൈദരാബാദിലാണ് ആരംഭിക്കുന്നത്.

ഇന്ത്യയ്‌ക്കെതിരെ ടീമിനെ ജയിപ്പിച്ചു
ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി20യില്‍ 113 റണ്‍സടിച്ച താരം ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. 15 ഓവറുകളോളം ക്രീസില്‍ അവസരം കിട്ടിയതാണ് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ തുണയായതെന്ന് മാക്‌സ് വെല്‍ പറഞ്ഞു. ടി20യില്‍ അല്‍വം വൈകിയിറങ്ങിയാലും അവസരം മുതലെടുക്കാന്‍ താന്‍ പരമാവധി ശ്രമിക്കാറുണ്ട്. എന്നാല്‍, ഏകദിനത്തില്‍ സ്ഥിതി വ്യത്യസ്തമാണെന്ന് താരം വിലയിരുത്തി.

ഏകദിനത്തില്‍ കളി മാറും
ഏകദിനത്തില്‍ കളി അവസാനിക്കാറുമ്പോള്‍ സ്‌കോര്‍ ചെയ്യുക എളുപ്പമല്ല. പന്ത് പഴകുന്നതും വിക്കറ്റിന്റെ സ്വഭാവം മാറുന്നതും ബാറ്റ്മാനെ ബുദ്ധിമുട്ടിക്കും. അതുകൊണ്ടുതന്നെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ താന്‍ അത് ഏറ്റെടുക്കും. രണ്ടാം ടി20യില്‍ കളിയെ മനസിലാക്കി അതിനനുസരിച്ച് ബാറ്റ് ചെയ്യുകയായിരുന്നെന്നും മാക്‌സ്‌വെല്‍ പറഞ്ഞു.

ഇന്ത്യ ഓസ്‌ട്രേലിയ ടി20
നിര്‍ണായകമായ രണ്ടാമത്തെയും അവസാനത്തെയും ടി20 മത്സരത്തില്‍ 7 വിക്കറ്റിന്റെ വമ്പന്‍ ജയമണ് കംഗാരുപ്പട സ്വന്തമാക്കിയത്. 55 പന്തില്‍ നിന്നും ഏഴു ബൗണ്ടറികളും ഒമ്പത് സിക്സറുമടക്കം 113 റണ്‍സുമായി താരം പുറത്താവാതെ നിന്നു. 40 റണ്‍സെടുത്ത ഡാര്‍സി ഷോര്‍ട്ടാണ് ഓസീസിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. നേരത്തെ ഇന്ത്യക്കു വേണ്ടി ലോകേഷ് രാഹുല്‍ തുടങ്ങി വച്ച വെടിക്കെട്ടിന് ക്യാപ്റ്റന്‍ വിരാട് കോലിയും എംഎസ് ധോണിയും പിന്തുണ നല്‍കിയതോടെയാണ് ഇന്ത്യ ശക്തമായ 190 എന്ന സ്‌കോറിലെത്തിയത്. പുറത്താവാതെ 72 റണ്‍സെടുത്ത കോലിയാണ് ടീമിന്റെ ടോപ്സ്‌കോറര്‍. രാഹുല്‍ (47), ധോണി (40) എന്നിവരും മികച്ച സ്‌കോര്‍ കണ്ടെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications