വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറിയടിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍ എലൈറ്റ് ക്ലബ്ബില്‍

By Anwar Sadath

റാഞ്ചി: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറിയടിച്ച് ഓസ്‌ട്രേലിയയിലെ ഗ്ലെന്‍ മാക്‌സ്വെല്‍ എലൈറ്റ് ക്ലബ്ബില്‍. റാഞ്ചിയില്‍ നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് സീരീസിന്റെ മൂന്നാം മത്സരത്തിലാണ് മാക്‌സ്വെല്‍ അപൂര്‍വനേട്ടം സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്കയുടെ ഫാഫ് ഡു പ്ലസിസ്, ന്യൂസിലന്‍ഡിന്റെ ബ്രണ്ടന്‍ മക്കുല്ലം, ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ തുടങ്ങി പന്ത്രണ്ട് കളിക്കാര്‍ നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

ഷെയ്ന്‍ വാട്‌സന്‍ ആണ് ഈ നേട്ടം കൈവരിച്ച മറ്റൊരു ഓസ്‌ട്രേലിയക്കാരന്‍. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന്റെ രണ്ടാദിനമാണ് മാക്‌സ്വെല്‍ സെഞ്ച്വറി നേടിയത്. 185 പന്തില്‍ 104 റണ്‍സ് നേടിയ മാക്‌സ്വെല്‍ ജഡേജയുടെ പന്തിലാണ് പുറത്തായത്. നേരത്തെ വാട്‌സണും ഈ നേട്ടം സ്വന്തമാക്കിയത് ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി നേടിയാണ്.

glenn-maxwell

ശ്രീലങ്കയ്‌ക്കെതിരെ നേടിയ 145 റണ്‍സ് ആണ് കുട്ടിക്രിക്കറ്റിലെ മാക്‌സ്വെലിന്റെ ഏക സെഞ്ച്വറി. നേരത്തെ ആരോണ്‍ ഫിഞ്ച്, ഷെയ്ന്‍ വാട്‌സ്ണ്‍ എന്നിവരും ഓസീസിനുവേണ്ടി ടി20യില്‍ സെഞ്ച്വറി നേടിയത്. മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മൂന്നു ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയിട്ടുണ്ട്. കെ എല്‍ രാഹുല്‍, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ എന്നിവരാണ് ഈ നേട്ടം കൈവരിച്ച ഇന്ത്യക്കാര്‍.

Story first published: Saturday, March 18, 2017, 8:49 [IST]
Other articles published on Mar 18, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X