For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡേവിഡ് വാര്‍ണറില്ല, 20 വര്‍ഷത്തെ ടെസ്റ്റ് പാരമ്പര്യം കൈവെടിയാന്‍ ഓസ്‌ട്രേലിയ

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പര പൂര്‍ത്തിയായി. 2-1 എന്ന നിലയ്ക്ക് ആതിഥേയരാണ് ഏകദിനത്തിലെ ജേതാക്കള്‍. ഇനി മുന്നില്‍ ട്വന്റി-20 പരമ്പരയുണ്ട്. വെള്ളിയാഴ്ച്ച ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ട്വന്റി-20 പോരാട്ടങ്ങള്‍ക്ക് തുടക്കമാവും. മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. തുടര്‍ന്ന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്ക് അരങ്ങുണരും.

ആത്മവിശ്വാസം വർധിപ്പിക്കുന്നു

പരിമിത ഓവര്‍ മത്സരങ്ങളെക്കാള്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലെ ടെസ്റ്റ് മത്സരങ്ങളിലേക്കാണ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. കഴിഞ്ഞതവണ അടിയറവ് വെച്ച മാനം ഓസ്‌ട്രേലിയ തിരിച്ചുപിടിക്കുമോ? ചൂടേറിയ ചര്‍ച്ചകള്‍ തുടരുന്നു. ഇത്തവണ കൂടുതല്‍ കരുത്തരാണ് കംഗാരുപ്പട. വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും മിന്നും ഫോമിലുണ്ട്. മാര്‍നസ് ലബ്യുഷെയ്‌നെന്ന പുതിയ താരോദയവും ഓസ്‌ട്രേലിയയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

നിർബന്ധിതരാകും

എന്നാല്‍ ഡേവിഡ് വാര്‍ണര്‍ സംഭവിച്ച പരിക്ക് ആതിഥേയര്‍ക്ക് ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്. രണ്ടാം ഏകദിനത്തിനിടെയാണ് വാര്‍ണര്‍ക്ക് കീഴ്‌വയറ്റില്‍ പരിക്കേറ്റത്. തുടര്‍ന്ന് ഏകദിന, ട്വന്റി-20 പരമ്പരകളില്‍ നിന്നും താരം പിന്മാറി. നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും വാര്‍ണര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. പരിക്ക് ഗുരുതരമാണ്. അങ്ങനെയെങ്കില്‍ രണ്ടു വലംകയ്യന്‍ ഓപ്പണര്‍മാരെയുംകൊണ്ട് ഇന്നിങ്‌സ് തുടങ്ങാന്‍ ഓസ്‌ട്രേലിയന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാകും.

പാരമ്പര്യം

അതിനിപ്പോള്‍ എന്താണെന്ന് ചിന്തിക്കുന്നുണ്ടോ? കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഒരിക്കല്‍പ്പോലും ഇടംകയ്യന്‍ ഓപ്പണറില്ലാതെ ഓസ്‌ട്രേലിയ രാജ്യാന്തര ടെസ്റ്റിന് ഇറങ്ങിയിട്ടില്ല. ഓപ്പണിങ് ജോടിയില്‍ ഒരു ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍ വേണമെന്ന കീഴ്‌വഴക്കം ടീമിലുണ്ട്. 2000 മാര്‍ച്ചിലാണ് ഓസ്‌ട്രേലിയ ഏറ്റവും അവസാനമായി രണ്ടു വലംകയ്യന്‍ ബാറ്റ്‌സ്മാന്മാരെ ഓപ്പണര്‍മാരായി കളിപ്പിച്ചത്. അന്ന് മൈക്കല്‍ സ്ലാറ്ററും ഗ്രെഗ് ബ്ലവറ്റും 'ന്യൂ ബോളിനെ' നേരിട്ടു.

അവസാനം

ശേഷം മാത്യു ഹെയ്ഡനും ഇപ്പോഴത്തെ പരീശീലകന്‍ ജസ്റ്റിന്‍ ലാങ്കറുമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ പതിറ്റാണ്ടില്‍ ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ഓപ്പണര്‍മാരായി കളംനിറഞ്ഞത്. ഇവര്‍ക്ക് ശേഷം സൈമണ്‍ കാറ്റിച്ച്, ക്രിസ് റോജേഴ്‌സ്, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയവര്‍ കാലാന്തരം കടന്നുവന്നു. ഇപ്പോള്‍ കഴിഞ്ഞ 20 വര്‍ഷത്തെ ഈ ഓപ്പണിങ് പാരമ്പര്യത്തിനാണ് അവസാനമാവുക.

സംശയം

ഇടംകയ്യനായ ഡേവിഡ് വാര്‍ണറും വലംകയ്യനായ ജോ ബേണ്‍സുമായിരുന്നു 2019-20 കാലത്ത് ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ഓപ്പണര്‍മാര്‍. ഇന്ത്യയ്ക്ക് എതിരെയും ഇതേ ജോടിയെ ഇറക്കാനായിരുന്നു ജസ്റ്റിന്‍ ലാങ്കര്‍ ആലോചിച്ചത്. എന്നാല്‍ പരിക്ക് ഭേദമായാലും ആദ്യ ടെസ്റ്റില്‍ വാര്‍ണര്‍ കളിക്കുമോയെന്ന കാര്യം സംശയമാണ്.

പകരം

അങ്ങനെയെങ്കില്‍ ബേണസിനൊപ്പം മറ്റൊരു വലംകയ്യന്‍ ബാറ്റ്‌സ്മാനായ വിക്ടോറിയന്‍ വില്‍ പുക്കോവ്‌സ്‌കിയെ നിയോഗിക്കാന്‍ ലാങ്കര്‍ നിര്‍ബന്ധിതനാകും. നിലവില്‍ രാജ്യാന്തര ടെസ്റ്റില്‍ പുക്കോവ്‌സ്‌കി അരങ്ങേറ്റം കുറിച്ചിട്ടില്ല. ഇക്കഴിഞ്ഞ ഷെഫീല്‍ഡ് ഷീല്‍ഡ് സീസണിലെ തകര്‍പ്പന്‍ പ്രകടനമാണ് പുക്കോവ്‌സ്‌കിയ്ക്ക് ഓസ്‌ട്രേലിയന്‍ ടീമിലേക്കുള്ള വഴിയൊരുക്കിയത്.

Story first published: Thursday, December 3, 2020, 19:39 [IST]
Other articles published on Dec 3, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+