For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റ് ഓസ്‌ട്രേലിയയെ കോടതി കയറ്റി ചാനല്‍ 7, ടെസ്റ്റ് പരമ്പര ആശങ്കയില്‍

ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തുടക്കമായി. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ഓസ്‌ട്രേലിയ ഏകദിന പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ബുധനാഴ്ച്ച കാന്‍ബെറയില്‍ മൂന്നാം ഏകദിനം അരങ്ങേറും. ശേഷം ട്വന്റി-20, ടെസ്റ്റ് പരമ്പരകളാണ് മുന്നില്‍. എന്നാല്‍ ഇതിനിടെ സംപ്രേക്ഷണാവകാശത്തെച്ചൊല്ലി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും സെവന്‍ വെസ്റ്റ് മീഡിയാ കമ്പനിയും തമ്മിലെ തര്‍ക്കം ദിനംപ്രതി രൂക്ഷമാവുകയാണ്.

വിവാദം

ക്രിക്കറ്റ് ഓസ്‌ട്രേലിയ കരാര്‍ ലംഘനം നടത്തിയെന്ന് സെവന്‍ വെസ്റ്റ് മീഡിയ ആരോപിക്കുന്നു. മറുഭാഗത്ത് കമ്പനി അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്ന നിലപാടിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇടക്കാല സിഇഓ നിക്ക് ഹോക്ക്‌ലി. എന്തായാലും പരാതി ഓസ്‌ട്രേലിയയിലെ ഫെഡറല്‍ കോടതിക്ക് മുമ്പില്‍ എത്തിക്കഴിഞ്ഞതായി ഓസ്‌ട്രേലിയന്‍ മാധ്യമമായ സിഡ്‌നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു.

മറുപടി

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും (ബിസിസിഐ) ആഭ്യന്തര മത്സരങ്ങള്‍ക്ക് സംപ്രേക്ഷണാവകാശം നേടിയ ഫോക്‌സ്‌ടെല്ലിന്റെയും താത്പര്യങ്ങള്‍ സംരക്ഷിച്ചാണ് ഇന്ത്യ - ഓസ്‌ട്രേലിയ മത്സരങ്ങള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ക്രമീകരിച്ചിരിക്കുന്നതെന്ന് സെവന്‍ വെസ്റ്റ് മീഡിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ കഴമ്പില്ലെന്നാണ് ബോര്‍ഡിന്റെ പക്ഷം. പ്രതിസന്ധിയിലും പര്യടനം ഭംഗിയായി നടക്കവെ സെവന്‍ വെസ്റ്റ് മീഡിയ അനാവശ്യ വിവാദമാണ് സൃഷ്ടിക്കുന്നതെന്ന് ഹോക്ക്‌ലി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. സെവന്‍ വെസ്റ്റുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടിലെന്നും ഇദ്ദേഹം സൂചിപ്പിച്ചു.

പ്രധാനാകർഷണം

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന ആദ്യ രണ്ടു ഏകദിനങ്ങളില്‍ത്തന്നെ ടിവി കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡാണ് സൃഷ്ടിക്കപ്പെട്ടത്. നടക്കാനിരിക്കുന്ന ട്വന്റി-20, ടെസ്റ്റ് പരമ്പരകളിലും കൂടുതല്‍ പങ്കാളിത്തം പ്രതീക്ഷിക്കാം. ഇന്ത്യയ്‌ക്കെതിരെ കളിക്കുന്ന അഡ്‌ലെയ്ഡില്‍ കളിക്കുന്ന ആദ്യ പിങ്ക് ബോള്‍ ടെസ്റ്റായിരിക്കും പ്രധാനാകര്‍ഷണമെന്നും ഹോക്ക്‌ലി പറഞ്ഞു.

സഹകരണം

ബിസിസിഐ, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടന, മേഖലാ അസോസിയേഷനുകള്‍, ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് എന്നിവരുടെ സഹകരണം മത്സരങ്ങളുടെ സംഘാടനത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ബിഗ് ബാഷ് ലീഗിലും കാണികളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കപ്പെട്ടെന്നും നിക്ക് ഹോക്ക്‌ലി സൂചിപ്പിച്ചു. കഴിഞ്ഞ സീസണിനെക്കാള്‍ മൂന്നിലൊന്ന് ആളുകള്‍ ഈ വര്‍ഷത്തെ സെമി ഫൈനലുകള്‍ക്കും ഫൈനലിനും സാക്ഷിയായി.

ആശങ്ക

ക്രിക്കറ്റ് ഓസ്‌ട്രേലിയയും സെവന്‍ വെസ്റ്റ് മീഡിയയും തമ്മിലെ തര്‍ക്കം കോടതി കയറിയ സാഹചര്യത്തില്‍ ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര നടക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. നിലവില്‍ സെവന്‍ വെസ്റ്റ് മീഡിയക്ക് കീഴിലുള്ള ചാനല്‍ സെവനിനാണ് ഓസ്‌ട്രേലിയ കളിക്കുന്ന എല്ലാ ടെസ്റ്റ് മത്സരങ്ങളുടെയും സംപ്രേക്ഷണാവകാശം. എന്തായാലും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി തടസ്സങ്ങളില്ലാതെ നടക്കുമെന്നാണ് സൂചന. ഒരുഭാഗത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ കോടതി കയറുമ്പോഴും മറുഭാഗത്ത് നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയ - ഇന്ത്യ ടെസ്റ്റ് പരമ്പരയെ ചാനല്‍ സെവന്‍ പരമാവധി 'പ്രമോട്ട്' ചെയ്യുന്നുണ്ട്. ലൈസന്‍സ് ഫീ കുറയ്ക്കാന്‍ കമ്പനി നടത്തുന്ന നാടകമാണിതെന്നാണ് വിഷയത്തില്‍ മിക്കവരുടെയും പ്രതികരണം.

Story first published: Tuesday, December 1, 2020, 15:54 [IST]
Other articles published on Dec 1, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+